»   » യുദ്ധത്തില്‍ ഇറാഖില്‍ കുടുങ്ങിപ്പോയ പാര്‍വ്വതി!!

യുദ്ധത്തില്‍ ഇറാഖില്‍ കുടുങ്ങിപ്പോയ പാര്‍വ്വതി!!

By: Rohini
Subscribe to Filmibeat Malayalam

സമീപകാലത്ത് മലയാളത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട നായികമാരില്‍ ഒരാളാണ് പാര്‍വ്വതി. ബാംഗ്ലൂര്‍ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി എന്നിങ്ങനെ തുടര്‍ച്ചയായി വിജയങ്ങള്‍ മാത്രം. അടുത്ത ചിത്രം ഏതാണ്?

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇനി പാര്‍വ്വതി അഭിനയിക്കുന്നത്. ചിത്രത്തില്‍ ഇറാഖ് യുദ്ധത്തില്‍ അവിടെ പെട്ടുപോകുന്ന ഒരു മലയാളി നാഴ്‌സിന്റെ വേഷത്തിലാണ് പാര്‍വ്വതി എത്തുന്നത്.

 parvathy-

തുടര്‍ച്ചയായുള്ള കാമുകി വേഷങ്ങളില്‍ നിന്നുള്ള ഒരു രക്ഷകൂടെയാണ് പാര്‍വ്വതിയ്ക്ക് ഈ ചിത്രം. ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനുമാണ് ചിത്രത്തിലെ കേന്ദ്ര നായക വേഷത്തിലെത്തുന്നത്.

ചിത്രത്തിന്റെ പ്രധാന രംഗങ്ങളെല്ലാം ഷൂട്ട് ചെയ്യുന്നത് ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ വച്ചായിരിക്കും. ഷൂട്ടിങ് അടുത്ത വര്‍ഷം ആദ്യം ആരംഭിയ്ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Parvathy will play a nurse in her upcoming movie which is being directed by Mahesh Narayan. She will essay the role of a nurse who gets trapped in Iraq during war time.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam