»   » ക്ലൈമാക്‌സ് ചിത്രീകരണത്തിനിടയില്‍ അപകടം, പാര്‍വതി രതീഷിന് പരിക്ക് !!

ക്ലൈമാക്‌സ് ചിത്രീകരണത്തിനിടയില്‍ അപകടം, പാര്‍വതി രതീഷിന് പരിക്ക് !!

Posted By: Nihara
Subscribe to Filmibeat Malayalam

നടന്‍ രതീഷിന്റെ മകളായ പാര്‍വതിക്ക് ഷൂട്ടിങ്ങിനിടെ പരിക്ക്. നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൊറര്‍ ചിത്രമായ ലച്ച്മിയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടയിലാണ് താരത്തിന് പരിക്കേറ്റത്.

ചുറ്റികയേറില്‍ പാര്‍വതിയുടെ തലയുടെ പിന്‍ഭാഗത്താണ് പരിക്കേറ്റത്. തിരുവന്ന്തപുരം മെറിലാന്‍ഡ് സ്റ്റുഡിയോയില്‍ വെച്ച് ക്ലൈമാക്‌സ് ചിത്രീകരിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

ചിത്രീകരണത്തിനിടെ അപകടം

പാര്‍വതിയുടെ പുതിയ ചിത്രമായ ലച്ച്മിയുടെ ക്ലൈമാക്‌സ് ചിത്രീകരണ വേളയിലാണ്് അപകടം സംഭവിച്ചത്. ഹൊറര്‍ ചിത്രമായ ലച്ച്മി സംവിധാനം ചെയ്യുന്നത് ഷജീര്‍ ഷായാണ്.

ചുറ്റികയേറ് ചിത്രീകരിക്കുന്നതിനിടെ തലയ്ക്ക് പരിക്കേറ്റു

തിരുവനന്തപുരം മെറിലാന്‍ഡ് സ്റ്റുഡിയോയില്‍ വെച്ചായിരുന്നു പുതിയ ചിത്രമായ ലച്ച്മിയുടെ ഷൂട്ട് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ചുറ്റികയേറ് ചിത്രീകരിക്കുന്നതിനിടയില്‍ പാര്‍വതിയുടെ തലയുടെ പിന്‍ഭാഗത്ത് പരിക്കേല്‍ക്കുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെത്തുടര്‍ന്ന് പാര്‍വതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാര്‍വതിയുടെ തലയുടെ പിന്‍ഭാഗത്താണ് പരിക്കേറ്റിട്ടുള്ളത്.

ഹൊറര്‍ ത്രില്ലറില്‍ നായികയാവുന്നു

മധുരനാരങ്ങയിലൂടെയാമ് പാര്‍വതി സിനിമാരംഗത്തേക്ക് എത്തിയത്. കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, നീരജ് മാധവന്‍ തുടങ്ങിയവര്‍ക്കൊപ്പം മികച്ച പ്രകടനമാണ് പാര്‍വതിയും കാഴ്ച വെച്ചത്. മധുരനാരങ്ങയ്ക്ക് ശേഷം പാര്‍വതി നായികയായി എത്തുന്ന ചിത്രമാണിത്.

English summary
Parvathy Ratheesh got injured.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam