»   » പൊന്നിൽ കുളിച്ച് രതീഷിൻറെ മകൾ.. അങ്ങനെ ഒരു താരപുത്രികൂടെ വിവാഹിതയായി!

പൊന്നിൽ കുളിച്ച് രതീഷിൻറെ മകൾ.. അങ്ങനെ ഒരു താരപുത്രികൂടെ വിവാഹിതയായി!

Posted By: Rohini
Subscribe to Filmibeat Malayalam

അങ്ങനെ മലയാള സിനിമയിൽ ഒരു താരപുത്രി കൂടെ വിവാഹിതയായി. അന്തരിച്ച നടൻ രതീഷിൻറെ മകൾ പാർവ്വതി രതീഷിൻറെ വിവാഹം വിവാഹം കോഴിക്കോട് ആശിർവാദ് ലോൺസിൽ വച്ച് നടന്നു. സിനിമാ രംഗത്തെ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു.

നാല് മണിക്കൂര്‍ ദിലീപ് പുറത്തിറങ്ങുന്നതിന് മലയാള സിനിമ ഭയക്കുന്നോ? സൂപ്പര്‍താരങ്ങളും കാണാനെത്തുന്നു!

ദുബായിലെ എമിറേറ്റഡ് ബാങ്കിലെ ഉദ്യോഗസ്ഥനായ മിലുവാണ് വരൻ. കോഴിക്കോട് സ്വദേശിയാണ് മിലു. നിറയെ ആഭരണങ്ങളണിഞ്ഞ്, അതിസുന്ദരിയായിട്ടാണ് പാർവ്വതി വധുവായി അണിഞ്ഞൊരുങ്ങിയത്.

രതീഷിൻറെ മകൾ

നടന്‍ രതീഷിന്റെ നാലു മക്കളില്‍ മൂത്ത മകളാണ് പാര്‍വതി രതീഷ്. അച്ഛന്റെ പാത പിന്തുടര്‍ന്ന് പൂച്ചക്കണ്ണുകാരി പാര്‍വതിയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.

മധുരനാരങ്ങയിൽ തുടക്കം

കുഞ്ചാക്കോ ബോബൻറെ നായികയായി, മധുരനാരങ്ങ എന്ന ചിത്രത്തിലൂടെയാണ് പാർവ്വതി സിനിമാ രംഗത്ത് എത്തിയത്. സംഗീതം സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രീലങ്കൽ തമിഴ് പെണ്ണായിട്ടാണ് പാർവ്വതി അഭിനയിച്ചത്.

ലച്ച്മി

പാര്‍വതി രതീഷ് നായികയായി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ലച്ച്മി. ഷജീര്‍ ഷാ സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രമാണ് ലച്ച്മി. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.

അമ്മയും അച്ഛനുമില്ലാതെ

രതീഷിന്റെ ഭാര്യയും പാര്‍വതിയുടെ അമ്മയുമായ ഡയാന 2014 ലായിരുന്നു മരിച്ചത്. ശേഷം ഒറ്റയ്ക്കായി പോയ രതീഷിന്റെ മക്കള്‍ക്ക് നടന്‍ സുരേഷ് ഗോപി, നിര്‍മാതാവ് സുരേഷ് കുമാര്‍, മമ്മുട്ടി എന്നിവരായിരുന്നു സഹായകമായിരുന്നത്.

തുടർന്ന് അഭിനയിക്കുമോ?

വിവാഹ ശേഷം തുടർന്ന് അഭിനയിക്കുന്ന കാര്യത്തിൽ പാർവ്വതി പ്രതികരിച്ചിട്ടില്ല. സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ വളരെ സെലക്ടീവായ പാർവ്വതി നല്ല റോളുകൾ കിട്ടിയാൽ അഭിനയിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

English summary
Parvathy Ratheesh got married

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam