»   » നക്ഷത്ര കണ്ണുമായി മലയാളികളിയുടെ പ്രിയങ്കരിയായി മാറിയ താരപുത്രി പാര്‍വതി രതീഷ് വിവാഹിതയാകുന്നു!

നക്ഷത്ര കണ്ണുമായി മലയാളികളിയുടെ പ്രിയങ്കരിയായി മാറിയ താരപുത്രി പാര്‍വതി രതീഷ് വിവാഹിതയാകുന്നു!

Posted By: Teressa John
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഈ വര്‍ഷം വിവാഹങ്ങളുടെ മേളമാണ്. നിരവധി സിനിമ ടെലിവിഷന്‍ താരങ്ങളാണ് ഇത്തവണ വിവാഹം കഴിച്ചിരുന്നത്. അക്കൂട്ടത്തിലേക്ക് ഒരു താരപുത്രി കൂടി വിവാഹിതയാകാന്‍ പോവുകയാണ്. കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച മധുര നാരങ്ങ എന്ന സിനിമയിലുടെ നായികയായി അരങ്ങേറ്റം കുറിച്ച പാര്‍വതി രതീഷാണ് കുടുംബ ജീവിതത്തിലേക്ക് തിരിഞ്ഞത്.

ഗ്ലാമറസായി മറ്റൊരു താരപുത്രി കൂടി! നിവിന്‍ പോളിയുടെ നായികയായ അഹാനയുടെ ചിത്രങ്ങള്‍ കാണാം!!

ഈ വര്‍ഷം തന്നെ വിവാഹം കഴിക്കാനാണ് പാര്‍വതിയുടെ തീരുമാനം. സെപ്റ്റംബര്‍ ആറിനായിരിക്കും വിവാഹം എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകളില്‍ പറയുന്നത്. കോഴിക്കോട് ഉമ്മളത്തൂര്‍ സ്വദേശി മിലുവാണ് പാര്‍വതിയുടെ വരന്‍. കോഴിക്കോട് ആശീര്‍വാദ് ലോണ്‍സില്‍ വെച്ചായിരിക്കും വിവാഹം നടക്കുക. എന്നാല്‍ വിവാഹത്തെ കുറിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

പാര്‍വതി രതീഷ്

നടന്‍ രതീഷിന്റെ നാലു മക്കളില്‍ മൂത്ത മകളാണ് പാര്‍വതി രതീഷ്. അച്ഛന്റെ പാത പിന്തുടര്‍ന്ന് പാര്‍വതിയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.

പാര്‍വതിയും കുടുംബ ജീവിതത്തിലേക്ക്

പാര്‍വതിയും കുടുംബ ജീവിതത്തിലേക്ക് കടക്കാന്‍ പോവുകയാണ്. സെപ്റ്റംബര്‍ ആറിനാണ് വിവാഹം തീരുമാനിച്ചിരുന്നത്. കോഴിക്കോട് സ്വദേശി മിലുവാണ് പാര്‍വതിയുടെ വരന്‍.

മധുര നാരങ്ങയിലുടെ

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ മധുര നാരങ്ങ എന്ന സിനിമയിലുടെയാണ് പാര്‍വതി ആദ്യമായി സിനിമയിലഭിനയിച്ചത്. ശേഷം രണ്ടാമത്തെ സിനിമ റിലീസിനൊരുങ്ങുകയാണ്.

ലച്ച്മി


പാര്‍വതി രതീഷ് നായികയായി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ലച്ച്മി. ഷജീര്‍ ഷാ സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രമാണ് ലച്ച്മി.

ഓണത്തിന് ചിത്രം തിയറ്ററുകളിലേക്ക്

പാര്‍വതിയുടെ പുതിയ സിനിമ ഓണത്തിന് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തി കൊണ്ടിരിക്കുകയാണ്.

അമ്മയുടെ മരണം

രതീഷിന്റെ ഭാര്യയും പാര്‍വതിയുടെ അമ്മയുമായ ഡയാന 2014 ലായിരുന്നു മരിച്ചത്. ശേഷം ഒറ്റയ്ക്കായി പോയ രതീഷിന്റെ മക്കള്‍ക്ക് നടന്‍ സുരേഷ് ഗോപി, നിര്‍മാതാവ് സുരേഷ് കുമാര്‍, മമ്മുട്ടി എന്നിവരായിരുന്നു സഹായകമായിരുന്നത്.

English summary
Parvathy Ratheesh’s To Enter Wedlock

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam