»   » ചെമ്പന്‍ വിനോദ് നായകനാകുന്നു, നായിക ആരാണെന്നറിയാമോ?

ചെമ്പന്‍ വിനോദ് നായകനാകുന്നു, നായിക ആരാണെന്നറിയാമോ?

Posted By:
Subscribe to Filmibeat Malayalam

ഇപ്പോള്‍ മലയാള സിനിമയില്‍ ഒഴിച്ചു കൂടാന്‍ കഴിയാത്ത ഹാസ്യതാരമായി മാറിയിരിക്കുന്ന ചെമ്പന്‍ വിനോദും. ടമാര്‍ പഠാര്‍ എന്ന ചിത്രത്തില്‍ നായക തുല്യ വേഷം ചെയ്ത ചെമ്പന്‍ വിനോദ് ഇപ്പോള്‍ ഡാര്‍വിന്റെ പരിണാമം എന്ന ചിത്രത്തിലും പൃഥ്വിയ്‌ക്കൊപ്പം കേന്ദ്ര കഥാപാത്രമായി എത്തുന്നു.

അടുത്ത ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ശരിക്കും നായകനാകുകയാണ്. പൃഥ്വിരാജ് നായകനായ ഹീറോ എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ വിനോദ് ഗുരുവായൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ശിഖാമണി എന്ന ചിത്രത്തിലാണ് ചെമ്പന്‍ വിനോദ് നായകനാകുന്നത്. നായികയാരാണ്?

ചെമ്പന്‍ വിനോദ് നായകനാകുന്നു, നായിക ആരാണെന്നറിയാമോ?

പൃഥ്വിരാജ് നായകനായ ഹീറോ എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ വിനോദ് ഗുരുവായൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ശിഖാമണി എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളായ ശിഖാമണിയായിട്ടാണ് ചെമ്പന്‍ വിനോദ് എത്തുന്നത്.

ചെമ്പന്‍ വിനോദ് നായകനാകുന്നു, നായിക ആരാണെന്നറിയാമോ?

അന്തരിച്ച നടന്‍ രതീഷിനെ ഓര്‍മിപ്പിയ്ക്കുന്ന വെള്ളാരം കണ്ണുകളുമായി ഇന്റസ്ട്രിയില്‍ എത്തിയ പാര്‍വ്വതി രതീഷാണ് ചിത്രത്തിലെ നായിക.

ചെമ്പന്‍ വിനോദ് നായകനാകുന്നു, നായിക ആരാണെന്നറിയാമോ?

സുഗീത് സംവിധാനം ചെയ്ത മധുരനാരങ്ങ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് പാര്‍വ്വതി രതീഷിന്റെ തുടക്കം. ആദ്യ ചിത്രത്തിലെ അഭിനയം പ്രശംസകള്‍ നേടി.

ചെമ്പന്‍ വിനോദ് നായകനാകുന്നു, നായിക ആരാണെന്നറിയാമോ?

ആദ്യ ചിത്രത്തിന് ശേഷം പാര്‍വ്വതി പറഞ്ഞിരുന്നു, വലിച്ചുവാരി സിനിമകള്‍ ചെയ്യാന്‍ താത്പര്യമില്ല എന്ന്. നല്ല വേഷങ്ങള്‍ വന്നാല്‍ ചെയ്യും എന്നാണ് പാര്‍വ്വതി പറഞ്ഞിരുന്നത്. എന്തായാലും ശിഖാമണിയിലെ വേഷം മികച്ചതാവും എന്ന് വിശ്വസിക്കാം

ചെമ്പന്‍ വിനോദ് നായകനാകുന്നു, നായിക ആരാണെന്നറിയാമോ?

ഒരു ഗ്രാമത്തിലെ റെയില്‍വെ ഗ്യാങ്മാനായ ശിഖാമണി എന്ന ടൈറ്റില്‍ കഥാപാത്രമായി ചെമ്പന്‍ വിനോദ് എത്തുമ്പോള്‍ സിറ്റിയില്‍ നിന്ന് ഗ്രാമത്തില്‍ എത്തി അകപ്പെട്ടുപോയ ഒരു പെണ്‍കുട്ടിയെയാണ് പാര്‍വ്വതി അവതരിപ്പിയ്ക്കുന്നത്.

ചെമ്പന്‍ വിനോദ് നായകനാകുന്നു, നായിക ആരാണെന്നറിയാമോ?

സുജിത്ത് സംവിധാനം ചെയ്യുന്ന വാക്ക് എന്ന ചിത്രമാണ് പാര്‍വ്വതി ചെയ്തുകൊണ്ടിരിയ്ക്കുന്ന മറ്റൊരു സിനിമ. സഹോദരന്‍ പ്രണവാണ് നായകന്‍ എന്ന പ്രത്യേകതയുമുണ്ട്.

English summary
Parvathy Ratheesh is now all set to star in her next titled Shikamani, directed by Vinod Guruvayoor. On the film that has Chemban Vinod as the titular character

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam