»   » മോഹന്‍തോമസിന്റെ മകളും, ഭരത് ചന്ദ്രന്റെ മകനും

മോഹന്‍തോമസിന്റെ മകളും, ഭരത് ചന്ദ്രന്റെ മകനും

Posted By:
Subscribe to Filmibeat Malayalam

മലയാളി പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയാത്ത രണ്ട് കഥാപാത്രങ്ങളാണ് കമ്മീഷണര്‍ എന്ന ചിത്രത്തിലെ മോഹന്‍ തോമസും ഭരത് ചന്ദ്രന്‍ ഐപിഎസും. കഥാപാത്രങ്ങളെ മറന്നാലും ചിത്രത്തില്‍ ഭരത് ചന്ദ്രന്‍ പറയുന്ന ആ നീണ്ട ഡയലോഡ് മറന്നിരിക്കില്ല.

മോഹന്‍തോസായി രതീഷും ഭരത് ചന്ദ്രനായി സുരേഷ് ഗോപിയുമാണ് ചിത്രത്തിലെത്തിയത്. ഇരുവരുടെയും കരിയര്‍ ജീവിതത്തിലെ മുകച്ച രണ്ട് കഥാപാത്രങ്ങള്‍. കാലങ്ങള്‍ കടന്നു പോകെ അതിലൊരാള്‍ നമ്മോട് വിടപറഞ്ഞു, രതീഷ്.

gokul-parvathy

രണ്ടാം തലമുറ വന്നപ്പോള്‍ ദേ മോഹന്‍തോമസിന്റെ മകളും മകനും വെള്ളിത്തിരയിലെത്തി. മുകളില്‍ കാണുന്ന ചിത്രത്തില്‍ രതീഷിന്റെ മകള്‍ പാര്‍വ്വതിയെയും സുരേഷ് ഗോപിയുടെ മകന്‍ ഗോകുലിനെയും കാണാം.

മധുര നാരങ്ങ എന്ന വൈശാഖ് ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായിട്ട് പാര്‍വ്വതി ഇതിനോടകം മലയാള സിനിമയില്‍ അരങ്ങേറിക്കഴിഞ്ഞു. മുത്തുഗൗവു എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് പ്രവേശിക്കുകയാണ് ഗോകുല്‍ സുരേഷ് ഗോപി.

English summary
Parvathy Ratheesh with Gokul Suresh

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam