»   » മഞ്ജുവിനെക്കാള്‍ ഇരട്ടി, മലായാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി പാര്‍വ്വതി, എത്ര ?

മഞ്ജുവിനെക്കാള്‍ ഇരട്ടി, മലായാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി പാര്‍വ്വതി, എത്ര ?

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലെ സൂപ്പര്‍ ലേഡി ആരണെന്ന് ചോദിച്ചാല്‍ പലരുടെയും ഉത്തരം മഞ്ജു വാര്യര്‍ എന്നായിരിയ്ക്കും. എന്നാല്‍ മഞ്ജുവിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് പാര്‍വ്വതി ഉയര്‍ന്നു വരുന്നത്.

ആ വാര്‍ത്ത കേട്ടപ്പോള്‍ കരയാനേ എനിക്ക് കഴിഞ്ഞുള്ളൂ, ഷോട്ടിനിടെയൊക്കെ പോയി കരയുകയായിരുന്നു;പാര്‍വ്വതി

ടേക്ക് ഓഫ് എന്ന ചിത്രവും ഗംഭീര വിജയമായതോടെ പാര്‍വ്വതി തന്റെ പ്രതിഫലം ഉയര്‍ത്തിയതായി വാര്‍ത്തകള്‍. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടി പാര്‍വ്വതിയാണ്.

എത്രയാണ് പ്രതിഫലം

മുപ്പത് ലക്ഷം രൂപ മുതല്‍ 35 ലക്ഷം വരെയായിരുന്നു ഇതുവരെ പാര്‍വ്വതിയുടെ പ്രതിഫലം. എന്നാല്‍ തുടര്‍ച്ചയായി വിജയങ്ങള്‍ നേടുന്നതോടെ പാര്‍വ്വതി പ്രതിഫലം ഉയര്‍ത്തുകയായിരുന്നു. ഇപ്പോള്‍ ഒരു കോടി രൂപയാണത്രെ പാര്‍വ്വതിയുടെ പ്രതിഫലം.

മലയാളത്തില്‍ മുന്നില്‍

50 ലക്ഷം പ്രതിഫലം വാങ്ങുന്ന മഞ്ജു വാര്യരായിരുന്നു ഇതുവരെ മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക. തമിഴില്‍ രണ്ട് രണ്ടര കോടി വരെ വാങ്ങുന്ന നയന്‍താര പോലും മലയാളത്തില്ഡ മുപ്പത് മുതല്‍ 35 ലക്ഷം വരെ മാത്രമേ പ്രതിഫലം വാങ്ങാറുള്ളൂ. ഇപ്പോള്‍ മലയാളത്തില്‍ ഏറ്റവും മുന്നിലാണ് പാര്‍വ്വതിയുടെ സ്ഥാനം

ടേക്ക് ഓഫ് വിജയം

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ ഗംഭീര വിജയമാണത്രെ ഇപ്പോള്‍ പ്രതിഫലം ഉയര്‍ത്താന്‍ പാര്‍വ്വതിയ്ക്ക് പ്രേരണയായത്. പാര്‍വ്വതിയുടെ ഗംഭീര പ്രകടനം തന്നെയാണ് സിനിമയുടെ വിജയത്തിന് പ്രധാന കാരണം.

മുന്‍നിര നായിക

മലയാളത്തില്‍ നിലവിലുള്ളവരില്‍ ഏറ്റവും താരമൂല്യമുള്ള നടിയാണ് പാര്‍വ്വതി. വളരെ സെലക്ടീവായ പാര്‍വ്വതി ചെയ്യുന്ന സിനിമകളെല്ലാം ഇപ്പോള്‍ വിജയമാണ്. ബാംഗ്ലൂര്‍ ഡെയ്‌സില്‍ തുടങ്ങി, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി എന്നീ ചിത്രങ്ങളെല്ലാം സാമ്പത്തിക വിജയവും പ്രേക്ഷക പ്രീതിയും നേടി

English summary
The Take Off star Parvathy will be the highest paid actress in Malayalam film industry. Because she increased her remuneration to one crore.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam