»   » മമ്മൂട്ടിയും ദുല്‍ഖറും എന്റെ സിനിമയില്‍ വേണ്ട;കമലഹാസന്റെ ആരാധകരെ കണ്ടുപഠിക്കൂ എന്ന് പ്രതാപ് പോത്തന്‍

മമ്മൂട്ടിയും ദുല്‍ഖറും എന്റെ സിനിമയില്‍ വേണ്ട;കമലഹാസന്റെ ആരാധകരെ കണ്ടുപഠിക്കൂ എന്ന് പ്രതാപ് പോത്തന്‍

Posted By: അക്ഷയ്‌
Subscribe to Filmibeat Malayalam

പട്ടികളെ പോലെ കുരയ്ക്കാതെ കുറച്ചു കൂടി വിവരം വയ്ക്കണമെന്ന് ദുല്‍ഖറിന്റെയും മമ്മൂട്ടിയുടെയും ആരാധകരോട് പ്രതാപ് പോത്തന്‍. കമല്‍ഹാസന്റെ ആരാധകരെ മാതൃകയാക്കി മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും ആരാധകര്‍ പ്രവര്‍ത്തിക്കണമെന്നും പ്രതാപ് പോത്തന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.

മമ്മൂട്ടിയേയോ ദുല്‍ഖറിനെയോ എന്റെ സിനിമയില്‍ ആവശ്യമില്ലെന്നും. രണ്ട് പേരെയും ഇഷ്ടപ്പെടണോ വേണ്ടയോ എന്ന് പറയേണ്ടതില്ല. അങ്ങിനെയുള്ളവര്‍ക്ക് എന്റെ ഫേസ്ബുക്ക് പേജില്‍ നിന്നും മാറി നില്‍ക്കാമെന്നും പ്രതാപ് പോത്തന്‍ പറയുന്നു. മമ്മൂട്ടിയെയും ദുല്‍ഖറിനെയും അപമാനിച്ച് പോസ്റ്റിട്ടു എന്ന തര്‍ക്കത്തില്‍ തുടങ്ങിയതാണ് പ്രതാപ് പോത്തന്റെ ഫെയ്‌സ്ബുക്ക് വിവാദങ്ങള്‍.

ദുല്‍ഖര്‍ സര്‍മാന്‍

ദുല്‍ഖറിന്റെ ചാര്‍ലി, നീലാകാശം എന്നീ രണ്ടു ചിത്രങ്ങള്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ, തീര്‍ച്ചയായും ദുല്‍ഖര്‍ മികച്ച നടന്‍ തന്നെയാണ്.

ആരാധകന്‍

താന്‍ മമ്മൂട്ടിയുടെ ആരാധകനാണെന്ന് പ്രതാവ് പോത്തന്‍ പറയുന്നു. അമരം, പ്രാഞ്ചിയേട്ടന്‍ അങ്ങനെ ഒരുപാട് സിനിമകള്‍ ഇഷ്ടമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

തീരുമാനം എന്റേത്

മമ്മൂട്ടിയെയും ദുല്‍ഖറിനെയും ഇഷ്ടപ്പെടണമെന്ന് അവരുടെ ആരാധകര്‍ പറയേണ്ട ആവശ്യമില്ലെന്ന് പോത്തന്‍ പറയുന്നു.

കമലഹാസന്റെ ആരാധകര്‍

കമല്‍ഹാസന്റെ ആരാധകരെ കണ്ടു പഠിക്കണം. അത് നിങ്ങളെ തീര്‍ച്ചയായും സഹായിക്കുമെന്ന് മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ആരാധകര്‍ക്ക് ഉപദേശവും നല്‍കുന്നുണ്ട്.

തലകുനിക്കില്ല

ചെറിയൊരു നടനും, ചെറിയൊരു സംവിധായകനും മാത്രമാണ് താനെന്നും ആരുടെ മുന്നിലും തലകുനിക്കേണ്ട ആവശ്യമില്ലെന്നും പ്രതാപ് പോത്തന്‍ പറയുന്നു.

ഇഷ്ടപ്പെടുന്നവരുണ്ട്

എന്റെയും എന്റെ പോസ്റ്റുകളെയും ഒരുവിഭാഗം ആളുകള്‍ ഇഷ്ടപ്പെടുന്നുണ്ട്. എന്റെ മകളെയും, കുടുംബത്തെയും അപമാനിക്കുന്ന രീതിയില്‍ കമന്റിട്ടവര്‍ കുറച്ചു കൂടി സംസകാരത്തോടെ പെരുമാറിയാല്‍ കൊള്ളാമെന്നും അദ്ദേഹം എഫ്ബി പോസ്റ്റിലൂടെ പറഞ്ഞു.

തുടക്കം

പ്രതാപ് പോത്തന്റെ മകളെ അസഭ്യം പറഞ്ഞ് കമന്റിട്ടയാളുടെ സ്‌ക്രീന്‍ ഷോട്ട് മുന്‍പ് പ്രതാപ് തന്നെ പോസ്റ്റ് ചെയ്തിരുന്നു. മമ്മൂട്ടിയെയും ദുല്‍ഖറിനെയും അപമാനിച്ച് പോസ്റ്റിട്ടു എന്ന തര്‍ക്കത്തില്‍ തുടങ്ങിയതാണ് പ്രതാപ് പോത്തന്റെ ഫെയ്‌സ്ബുക്ക് വിവാദങ്ങള്‍

English summary
Prathap Pothan's FB post against Mammootty and Dulquar fans

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam