»   » പത്തേമാരിയുടെ മേക്കിങ് വീഡിയോയും ബ്രഹ്മാണ്ഡമാണ്, നോക്കൂ...

പത്തേമാരിയുടെ മേക്കിങ് വീഡിയോയും ബ്രഹ്മാണ്ഡമാണ്, നോക്കൂ...

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരിയുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. പത്തേമാരിയില്‍ ഗള്‍ഫിലേക്ക് യാത്ര ചെയ്യുന്ന വേലായുധനും കൂട്ടരും നേരിടുന്ന പ്രകൃതിക്ഷോഭത്തിന്റെ മേക്കിങ് വീഡിയോ ആണ് പുറത്തുവിട്ടിരിയ്ക്കുന്നത്.

മലയാളത്തെ സംബന്ധിച്ച് ഈ വീഡിയോ ബ്രഹ്മാണ്ഡമാണെന്ന് പറയാം. ഇത്രയേറെ ബുദ്ധിമുട്ടി ചിത്രീകരിച്ച രംഗം അടുത്തിയെ ഒരു മലയാള സിനിമയിലും ഉണ്ടായിട്ടുണ്ടാവില്ല. സിനിമയ്ക്കായി ഉപയോഗിച്ച വിഎഫ്എക്‌സ് രംഗങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


പത്തേമാരിയുടെ മേക്കിങ് വീഡിയോയും ബ്രഹ്മാണ്ഡമാണ്, നോക്കൂ...

അന്‍പത് വര്‍ഷം പിന്നിടുന്ന മലയാളികളുടെ പ്രവാസി ജീവിതത്തെ ആസ്പദമാക്കിയാണ് സലിം അഹമ്മദ് പത്തേമാരി എന്ന ചിത്രമൊരുക്കിയിരിക്കുന്നത്. അന്നൊക്കെ പത്തേമാരിയില്‍ സാഹസം നിറഞ്ഞ യാത്രയായിരുന്നു ഗള്‍ഫ് നാടുകളിലേക്ക്.


പത്തേമാരിയുടെ മേക്കിങ് വീഡിയോയും ബ്രഹ്മാണ്ഡമാണ്, നോക്കൂ...

അവാര്‍ഡ് ടൈപ്പാകും എന്നു പറഞ്ഞ് ആദ്യ ദിവസം ചിത്രത്തെ മാറ്റി നിര്‍ത്തിയെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ ഹൗസ് ഫുള്‍ ആയിട്ടാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. എല്ലാ തരം ആള്‍ക്കാരെയും സംതൃപ്തി പെടുത്തി ചിത്രം പ്രദര്‍ശനം തുടരുകയാണ്


പത്തേമാരിയുടെ മേക്കിങ് വീഡിയോയും ബ്രഹ്മാണ്ഡമാണ്, നോക്കൂ...

മമ്മൂട്ടിയ്ക്ക് തുല്യം അഭിനയ പ്രാധാന്യമുള്ള വേഷത്തില്‍ ശ്രീനിവാസനും എത്തുന്ന ചിത്രത്തില്‍ ജുവല്‍ മേരിയാണ് നായിക. സിദ്ധിഖ് വേലായുധന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ മമ്മൂട്ടിയുടെ മകനായി സിദ്ദിഖിന്റെ മകന്‍ ഷഹീനുമെത്തി.


പത്തേമാരിയുടെ മേക്കിങ് വീഡിയോയും ബ്രഹ്മാണ്ഡമാണ്, നോക്കൂ...

പതിനാല് ദിവസം കൊണ്ട് പത്തേമാരി 5.75 കോടി ഗ്രോസ് കളക്ഷന്‍ നേടിക്കഴിഞ്ഞു


പത്തേമാരിയുടെ മേക്കിങ് വീഡിയോയും ബ്രഹ്മാണ്ഡമാണ്, നോക്കൂ...

ഇതാണ് പത്തേമാരിയുടെ ആ മേക്കിങ് വീഡിയോ. കാണൂ...


English summary
Salim Ahamed's 'Pathemari', starring megastar Mammootty, has been tagged as one of the best films of the year. The film, which portrays the life of Malayali immigrants in the Gulf countries, has received an overwhelming response from the Kerala audience as it clearly depicts the real-life stories of their struggle.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam