»   »  ശോഭന ഇല്ലാത്ത പാവാട, പകരം ആശ ശരത്ത് തന്നെ

ശോഭന ഇല്ലാത്ത പാവാട, പകരം ആശ ശരത്ത് തന്നെ

Posted By:
Subscribe to Filmibeat Malayalam

ശോഭന, പൃഥ്വിരാജ്, അനൂപ് മേനോന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്‍ത്താണ്ഡന്‍ പാവാട എന്നൊരു ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന് വാര്‍ത്തകള്‍ വന്നു തുടങ്ങിയിട്ട് നാളുകുറച്ചായി. എന്നാല്‍ ചിത്രത്തില്‍ നിന്നും ശോഭന പിന്മാറിയതായി ദിവസങ്ങള്‍ക്ക് മുമ്പ് വാര്‍ത്തയുണ്ടായിരുന്നു. ശോഭനയ്ക്ക് പകരം ആശ ശരത്തിന് കാസ്റ്റ് ചെയ്ത്, ചിത്രത്തിന്റെ ഷൂട്ടിങ് ആഗസ്റ്റ് 22 ന് ആരംഭിയ്ക്കും. മിയയാണ് മറ്റൊരു നായിക വേഷത്തില്‍ പാവാടയില്‍ എത്തുന്നത്.

മമ്മൂട്ടിയെ നായകനാക്കി ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ മാര്‍ത്താണ്ഡന്റെ മൂന്നാമത്തെ ചിത്രമാണ് പാവാട. റംസാന് റിലീസ് ചെയ്ത, മമ്മൂട്ടി നായകനായ അച്ഛാ ദിന്‍ എന്ന ചിത്രം സമ്മിശ്ര പ്രതികരണങ്ങല്‍ തേടി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.

shobhana-asha-sharath

മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജു നിര്‍മിയ്ക്കുന്ന പത്താമത്തെ ചിത്രമാണ് പാവാട. മോഹന്‍ലാലിനെ നായകനാക്കി, വേണു നാഗവള്ളി സംവിധാനം ചെയ്ത ഏയ് ഓട്ടോ എന്ന ചിത്രത്തിലൂടെയാണ് മണിയന്‍പിള്ള രാജു നിര്‍മാണ രംഗത്തെത്തിയത്. കൊച്ചിയിലും തൊടുപുഴയുമായാണ് പാവാടയുടെ ഷൂട്ടിങ് പദ്ധതിയിട്ടിരിക്കുന്നത്.

അടിസ്ഥാന വിദ്യാഭ്യാസം മാത്രം നേടിയ ജോയ് എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. പ്രൊഫസര്‍ ബാബു ജോസഫ് എന്ന കഥാപാത്രമായി അനൂപ് മേനോനും വേഷമിടുന്നു. ജീവിതത്തിന്റെ രണ്ട് തലങ്ങളില്‍ നില്‍ക്കുന്ന ഇവരിരുവരും കണ്ടുമുട്ടുന്നതും പിന്നീട് ഇവര്‍ രണ്ട് പേരുടെയും ജീവിതത്തില്‍ സംഭവിയ്ക്കുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം

നെടുമുടി വേണു, രണ്‍ജി പണിക്കര്‍, സായികുമാര്‍, സിദ്ദിഖ്, മണിയന്‍പിള്ള രാജു, സുനില്‍ സുഗദ, കുഞ്ചന്‍, ടിപി മാധവന്‍, ശശി കലിംഗ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. ബിപിന്‍ ചന്ദ്ര തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത് പ്രദീപ് നായരാണ്.

English summary
Prithviraj's Pavada on this 22nd August and it will be directed by Marthandan who had directed films like Daivathinte Swantham Cleetus and Acha Din with Mammootty in the lead.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam