»   » പിസിയുടെ പിള്ളേരെ തൊടാന്‍ ആര്‍ക്കാടാ ധൈര്യം... കബാലി സ്റ്റൈലില്‍ പിസി ജോര്‍ജ്ജിന്റെ എന്‍ട്രി

പിസിയുടെ പിള്ളേരെ തൊടാന്‍ ആര്‍ക്കാടാ ധൈര്യം... കബാലി സ്റ്റൈലില്‍ പിസി ജോര്‍ജ്ജിന്റെ എന്‍ട്രി

Posted By: Rohini
Subscribe to Filmibeat Malayalam

കേരള നിയമ സഭയിലെ ഒറ്റയാനാണ് പിസി ജോര്‍ജ്ജ്. ആരെയും ഭയക്കാതെ എന്തും വെട്ടിത്തുറന്ന് പറയുന്ന പിസി ജോര്‍ജ്ജിന് സോഷ്യല്‍ മീഡിയിയല്‍ വലിയ ആരാധകരുണ്ട്. അതും ചെറുപ്പക്കാരുടെ കൂട്ടം. രാഷ്ട്രീയത്തിന് പുറമെ ഇപ്പോള്‍ സിനിമാഭിനയത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്നു പിസി.

മോഹന്‍ലാല്‍ ആയത് കൊണ്ടാണ് കളിയാക്കിയത്, നായികമാര്‍ ഉമ്മ കൊടുത്തപ്പോള്‍ കളിയാക്കിയതിനെ കുറിച്ച് ജയറാം

ജയറാം, പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍, ആദില്‍ എബ്രഹാം, അമല പോള്‍ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത അച്ചായന്‍സ് എന്ന ചിത്രത്തില്‍ പിസി ജോര്‍ജ്ജ്, പിസി ജോര്‍ജ്ജായി തന്നെ എത്തുന്നുണ്ട്.

കാവ്യയും ദിലീപും ആദ്യമേ കെട്ടിയിരുന്നെങ്കില്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ലായിരുന്നു; പിസി ജോര്‍ജ്ജ്

എന്‍ട്രി വീഡിയോ

ചിത്രത്തിലെ പിസി ജോര്‍ജ്ജിന്റെ എന്‍ട്രി വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായകുന്നു. പാര്‍ട്ടിയുടെ കൊടിമരം നശിപ്പിച്ച ശേഷം ആദിലിനെ തല്ലാന്‍ വരുന്ന എതിര്‍പ്പാര്‍ട്ടിക്കാരെ നേരിടാന്‍ മുണ്ടും മടക്കി കുത്തി രംഗം പ്രേവശനം ചെയ്യുന്ന പിസി ജോര്‍ജ്ജിനെയാണ് വീഡിയോയില്‍ കാണിക്കുന്നത്.

കൈയ്യടിയോടെ വരവേറ്റു

തിയേറ്ററില്‍ ഈ രംഗത്തിന് വമ്പന്‍ കൈയ്യടിയായിരുന്നു. പിസിയുടെ പിള്ളേരെ തൊടാന്‍ ആര്‍ക്കാടാ ഇവിടെ ധൈര്യം എന്ന് ചോദിക്കുമ്പോഴാണ് നായകനെ വെല്ലുന്ന അച്ചായന്റെ എന്‍ട്രി. കളി വേണ്ട, ഇത് ആള് വേറെയാണെന്ന് പിസി എതിരാളികളോട് പറയുന്നു.

ഇതാണ് വീഡിയോ

ഇതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന പിസിയുടെ എന്‍ട്രി വീഡിയോ. ഒരു നടന്‍ എന്ന നിലയിലും പിസി ആരാധകരെ സമ്പാദിച്ചു കഴിഞ്ഞു എന്നതിന് തെളിവാണ് ഇപ്പോള്‍ തരംഗമാകുന്ന ഈ വീഡിയോയിലൂടെ വ്യക്തമാകുന്നത്.

അച്ചായന്‍സ്

മെയ് 19നാണ് കണ്ണന്‍ താമരക്കുളം എഴുതി സംവിധാനം ചെയ്ത ചിത്രം തിയേറ്ററിലെത്തിയത്. ചിത്രത്തിലെ സ്റ്റാര്‍ കാസ്റ്റ് ഏറെ പ്രശംസ നേടി. ജയറാമിനും പ്രകാശ് രാജിനും പിസി ജോര്‍ജ്ജിനുമൊക്കെ അപ്പുറം മെഗാസ്റ്റാര്‍ മമ്മൂട്ടിയും ചിത്രത്തില്‍ അതിഥി താരമായി എത്തുന്നു.

പിസി എന്ന അഭിനേതാവ്

അതേ സമയം അച്ചായന്‍സ് പിസി ജോര്‍ജ്ജ് അഭിനയിക്കുന്ന ആദ്യത്തെ ചിത്രമല്ല. നേരത്തെ സൈമണ്‍ കുരുവിള സംവിധാനം ചെയ്ത 9കെകെ റോഡ് എന്ന ചിത്രത്തിലും പിസി വേഷമിട്ടിരുന്നു. ഈ ചിത്രത്തിലും രാഷ്ട്രീയ നേതാവായിട്ടാണ് അച്ചായന്‍ എത്തിയത്. ബാബു ആന്റണിയാണ് കേന്ദ്ര കഥാപാത്രമായി എത്തിയത്.

English summary
PC George Kalip Intro in Achayans goes viral on social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam