»   » പിസി ജോര്‍ജ് മുഖ്യമന്ത്രിയായി സിനിമയില്‍!

പിസി ജോര്‍ജ് മുഖ്യമന്ത്രിയായി സിനിമയില്‍!

Posted By:
Subscribe to Filmibeat Malayalam

എല്ലില്ലാത്ത നാക്കിന്റെ പേരില്‍ ചീഫ് വിപ്പ് പദവിയില്‍ നിന്ന് പിസി ജോര്‍ജിനെ പുറത്താക്കിയാല്‍ അദ്ദേഹം മുഖ്യപമന്ത്രി പദവിയിലിരിക്കും. ഹല്ല പിന്നെ! പക്ഷെ രാഷ്ട്രീയത്തിലല്ലെന്ന് മാത്രം. 'വികൃതിക്കുട്ടന്‍' എന്ന സിനിമയില്‍ ജോര്‍ജ് മുഖ്യമന്ത്രിയായി അഭിനയിക്കുന്ന കാര്യമാണ് പറയുന്നത്.

സംഗീത് ലൂയ്‌സ് സംവിധാനം ചെയ്യുന്ന വികൃതിക്കുട്ടന്‍ എന്ന ചിത്രത്തില്‍ ഇടിവെട്ട് ഡയലോഗുകളെല്ലാം ഒറ്റ ടേക്കില്‍ ഓകെയാക്കുകയാണ് ജോര്‍ജ്. രാഷ്ട്രീയത്തില്‍ ഏതായാലും നിലവിലുള്ള സ്ഥാനം ഏത് നിമിഷവും തെറിക്കുമെന്ന അവസ്ഥയിലാണ്. അതിന് ഒരു മുന്‍കരുതലെന്നോണം മറ്റൊരു ജോലി കണ്ടെത്തുന്നത് എന്ത്‌കൊണ്ടും നല്ലതു തന്നെ. അങ്ങനെയൊന്നും പിസിയെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല.

PC George

രാഷ്ട്രീയത്തില്‍ നാക്കാണ് പിസിക്ക് വില്ലനായതെങ്കില്‍ സിനിമയില്‍ അതാണ് ഏറ്റവും സഹായിച്ചതെന്നു പറയാം. ഡയലോഗുകള്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞു തീര്‍ക്കുന്ന ജോര്‍ജ് സൂപ്പര്‍സ്റ്റാറുകളെ പോലെ തിരക്കഥയില്‍ തന്റേതായ തിരുത്തലുകളും വരുത്തിയിട്ടുണ്ട്. വികൃതിക്കുട്ടന്‍ ജോര്‍ജിന്റെ ആദ്യത്തെ ചിത്രമല്ല. നേരത്തെ കെകെ റോഡ് എന്ന ചിത്രത്തില്‍ പ്രതിപക്ഷ നേതാവായും പിസി അഭിനയിച്ചിട്ടുണ്ട്.

സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനാണ് ചിത്രത്തിലെ മറ്റൊരു രാഷ്ട്രീയ നടന്‍. കോളേജ് പ്രിന്‍സിപ്പലിന്റെ വേഷത്തിലാണ് പന്ന്യനെത്തുന്നത്. പന്ന്യന്‍ രവീന്ദ്രന്റെയും രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ ഒരു ആദിവാസി സിനിമയില്‍ മൂപ്പനായായിരുന്നു പന്ന്യന്റെ അരങ്ങേറ്റം. ഇവരെക്കൂടാതെ മഞ്ഞാളം കുഴി അലി, കെപി മോഹനന്‍ എന്നീ രാഷ്ട്രീയ പ്രമുഖരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

രാഷ്ട്രീയവും കാമ്പസ് പ്രണയവും പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമയിലെ നായകനായെത്തുന്നത് കന്നട നടന്‍ രോഹന്‍ ഗൗഡയും നായിക ത്രിരക്ഷയുമാണ്. മധു, ക്യാപ്റ്റന്‍ രാജു, മനോജ് കെ ജയന്‍, സുരാജ് വെഞ്ഞാറമൂട്, ശ്വേത മേനോന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍

English summary
Government chief whip PC George playing as chief minister in Sugeeth Louis' movie Vikrithi Kuttan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam