»   » അബദ്ധം പറ്റി, കരിയറിന്റെ തുടക്കത്തിലെ ചില തെറ്റിദ്ധാരണകള്‍ തുറന്ന് പറഞ്ഞ് പേളി മാണി

അബദ്ധം പറ്റി, കരിയറിന്റെ തുടക്കത്തിലെ ചില തെറ്റിദ്ധാരണകള്‍ തുറന്ന് പറഞ്ഞ് പേളി മാണി

By: Sanviya
Subscribe to Filmibeat Malayalam

ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയായ പേളി മാണി സിനിമയില്‍ എത്തുന്നത് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെയാണ്. തുടര്‍ന്ന് ദി ലാസ്റ്റ് സപ്പര്‍, ഞാന്‍, ഡബിള്‍ ബാരല്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. രഞ്ജിത്ത് ശങ്കറിന്റെ പ്രേതം എന്ന ചിത്രത്തിലാണ് പേളി ഒടുവില്‍ അഭിനയിച്ചത്. അതിന് ശേഷം രണ്ട് പ്രോജക്ടുകള്‍ക്ക് ഡേറ്റും കൊടുത്തിട്ടുണ്ട്.

എന്നാല്‍ തനിക്ക് സിനിമാ ജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് പേളി. കരിയറിന്റെ തുടക്കത്തില്‍ ന്യൂജന്‍ കുട്ടികളുടെ കൂടെ അഭിനയിച്ചതും പിന്നീട് എക്‌സ്പീരിയന്‍സുള്ളവരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോഴുണ്ടായ ചില മാറ്റങ്ങളെ കുറിച്ചാണ് പേളി പറഞ്ഞത്. സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്. തുടര്‍ന്ന് വായിക്കാം.

തെറ്റിദ്ധരിച്ചു

കരിയറിന്റെ തുടക്കത്തിലൊക്കെ എന്റെ പ്രായത്തിലുള്ള ന്യൂജെന്‍ കുട്ടികളോടൊപ്പം അഭിനയിക്കുതാണ് നല്ലതെന്നാണ് താന്‍ വിശ്വസിച്ചിരുന്നത്. പക്ഷേ അത് തെറ്റായിരുന്നു.

സീനിയേഴ്‌സിനൊപ്പം

സിദ്ദിഖ് സാറിനെ പോലുള്ള സീനിയേഴ്‌സിനൊപ്പം അഭിനയിച്ചപ്പോഴാണ് തെറ്റ് മനസിലായതെന്നും പേളി പറയുന്നു.

ഒരു പ്രചോദനമാണ്

തുടക്കകാലത്ത് അവര്‍ അനുഭവിച്ച കഷ്ടപാടുകളും മറ്റും പറഞ്ഞു കേള്‍ക്കുമ്പോള്‍ ഞങ്ങളെ പോലുള്ളവര്‍ക്ക് ഒരു പ്രചോദനമാണെന്നും പേളി പറയുന്നു.

വിക്രമിന്റെയും ലാലേട്ടന്റെയും

ഒരുപാട് അദ്ധ്വാനങ്ങള്‍ക്കും കഷ്ടതകള്‍ക്കുമൊടുവിലെ ഒരു നക്ഷത്രം ഉദിക്കൂ എന്നതും അവരുടെ വാക്കുകള്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. പരിണാമം എന്നത് ഒരു നടന്റെ ജീവിതത്തിലെ ഒഴിച്ചു കൂടാനാവാത്ത ഘടകമാണെന്ന് വിക്രമിന്റെയും ലാലേട്ടന്റെയും ജീവിതം നമ്മെ പഠിപ്പിക്കുകയാണെന്നും പേളി മാണി പറയുന്നു.

English summary
Pearle Maaney about her film career.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam