»   » പേളി മാനിയ്ക്ക് ആദില്‍ ഇബ്രാഹിമിനോട് പ്രണയം, കാപ്പിരിതുരുത്തില്‍ പേളി മാനി ഇങ്ങനെ

പേളി മാനിയ്ക്ക് ആദില്‍ ഇബ്രാഹിമിനോട് പ്രണയം, കാപ്പിരിതുരുത്തില്‍ പേളി മാനി ഇങ്ങനെ

Posted By: Sanviya
Subscribe to Filmibeat Malayalam

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് അവരുടെ കുടുംബാങ്ങളെ പോലെയാണ് ആദിലും പേളി മാനിയും. ഇരുവരും ഒന്നിച്ച് സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതായി പറഞ്ഞ് കേട്ടിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ സത്യമാണ്. ഇരുവരും ബിഗ് സക്രീനില്‍ ഒന്നിക്കുകയാണ്. സഹീര്‍ അലിയുടെ കാപ്പിരിതുരുത്തു എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്.

കൊച്ചിയില്‍ താമസിക്കുന്ന ഒരു ജൂത പെണ്‍കുട്ടിയുടെ വേഷമാണ് പേളി അവതരിപ്പിക്കുന്നത്. ആദില്‍ അവതരിപ്പിക്കുന്ന കഥാപാത്രവുമായി പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കൊച്ചിയുടെ സാംസ്‌കാരിക വൈവിദ്യങ്ങളും ജൂതന്മാര്‍ക്കിടയിലെ വിവേചനവുമെല്ലാം ചേര്‍ന്നതാണ് ചിത്രം.

pearle-adhil

സിദ്ദിഖും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ട്വന്റി ട്വിന്റി മൂവി ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ അഹമ്മദ് പറമ്പിലും അബുബക്കര്‍ ഇടപ്പള്ളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

റോജിന്‍ തോമസിന്റെ ജോ ആന്റ് ദ ബോയ് എന്ന ചിത്രത്തിലാണ് പേളി ഒടുവിലായി അഭിനയിച്ചത്. കല്യാണ വൈഭോഗമേ, ടീം ഫൈവ്, പ്രേതം തുടങ്ങിയവയെല്ലാം പേളി മാനിയുടെ ഈ വര്‍ഷം വരാനിരിക്കുന്ന ചിത്രങ്ങളാണ്.

English summary
Pearle maaney,Adhil Ibrahim in Kappirithuruthu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam