»   » ഞാന്‍ ധാര്‍ഷ്‍ട്യക്കാരിയല്ല: മീര ജാസ്മിന്‍

ഞാന്‍ ധാര്‍ഷ്‍ട്യക്കാരിയല്ല: മീര ജാസ്മിന്‍

Posted By:
Subscribe to Filmibeat Malayalam
Meera Jasmine
ചലച്ചിത്രരംഗത്ത് ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമാണ് തന്റേതെന്ന് നടി മീര ജാസ്മിന്‍. ഉള്ളില്‍ തോന്നുന്നത് മറയില്ലാതെ പറയുന്ന സ്വഭാവമാണ് തന്റേതെന്നും ഇഷ്ടക്കേടും വെറുപ്പും മറച്ചുവച്ചുകൊണ്ട് ചിരിച്ച് സംസാരിക്കാന്‍ തനിക്കറിയില്ലെന്നും അതുമൂലം ഒരു അഹങ്കാരിയുടെ പരിവേഷമാണ് തനിക്ക് സിനിമാരംഗത്തുള്ളതെന്നും മീര പറയുന്നു.

ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മീര ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നത്. വ്യക്തിപരമായ ചോദ്യങ്ങള്‍ ചോദിയ്ക്കരുതെന്ന കര്‍ശനമായ ആമുഖത്തോടെയാണ് മീര അഭിമുഖം അനുവദിച്ചത്.

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഏറെ പ്രതീക്ഷകളോടെയാണ് ബാബു ജനാര്‍ദ്ദനന്റെ ലിസമ്മയുടെ വീട്ടില്‍ അഭിനയിക്കുന്നതെന്ന് മീര പറയുന്നു. പീഡനത്തിനിരയായ 'അച്ഛനുറങ്ങാത്ത വീട്ടി' ലെ പെണ്‍കുട്ടിയുടെ തുടര്‍ജീവിതം ദൃശ്യവല്ക്കരിക്കുന്ന ചിത്രത്തില്‍ 'ലിസനാലു ഗെറ്റപ്പുകളിലാണ് താന്‍ പ്രത്യക്ഷപ്പെടുന്നത്. സ്‌കൂള്‍ പ്രായത്തിലാണ് ലിസമ്മ പീഡനത്തിനിരയാകുന്നത്. അതുകൊണ്ട് ആ പ്രായത്തിലുള്ള ലിസമ്മയായി മീര അഭിനയിക്കുന്നുണ്ട്. പിന്നീട് 25, 35, 55 എന്നീ പ്രായകാലഘട്ടങ്ങളും സിനിമ കാണിയ്ക്കുന്നുണ്ട്.

''സിനിമയില്‍ നിലനില്‍ക്കാന്‍ വേണ്ടിമാത്രം ചില ഗുണനിലവാരമില്ലാത്ത സിനിമകളില്‍ എനിക്കഭിനയിക്കേണ്ടി വന്നു. അത്തരം സിനിമകളില്‍ അഭിനയിച്ചു മടുത്തപ്പോഴാണ് ഞാന്‍ സിനിമയില്‍ നിന്ന് മാറി നിന്നത്. സിനിമയില്‍ സജീവമായിരുന്ന കാലത്ത് എനിക്ക് എന്റേതായ കാര്യങ്ങള്‍ക്ക് തീരെ സമയം കിട്ടിയിരുന്നില്ല. സിനിമയില്‍ നിന്നും വിട്ടുനിന്ന ഒന്നരവര്‍ഷക്കാലം ഒരുപാട് കാലമായുള്ള ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിയ്ക്കുന്നതിന് കഴിഞ്ഞു. ഇക്കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ ഞാന്‍ സന്ദര്‍ശിച്ചു. ഒരുപാട് സിനിമകള്‍ കാണുകയും പാചകപരീക്ഷങ്ങള്‍ നടത്താനും സാധിച്ചു.

അങ്ങനെ സിനിമയില്‍നിന്ന് അകന്ന് സ്വന്തം ഇഷ്ടപ്രകാരമുള്ള അജ്ഞാതജീവിതം നയിച്ചു വരുന്ന കാലത്താണ് ബാബു ജനാര്‍ദ്ദനന്‍ ഈ പ്രൊജക്ടുമായി എന്നെ സമീപിക്കുന്നത്. ഈ സബ്ജക്ട് എനിക്ക് ഇഷ്ടപ്പെട്ടതോടെ 'ലിസമ്മ'യായി വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചുവരാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു.

ഇനി 'ലിസമ്മയുടെ വീട്' പുറത്തിറങ്ങിയിട്ട് മതി മറ്റൊരു ചിത്രത്തിന്റെ കരാറിലൊപ്പുവയ്ക്കാന്‍ എന്നാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. പക്ഷേ നല്ല കഥാപാത്രങ്ങള്‍ എന്നെത്തേടി വന്നാല്‍ മാത്രമേ ഞാന്‍ സിനിമയില്‍ സജീവമാകൂ. മീര പറയുന്നു.

English summary
A good year and a half since her last onscreen outing, Meera has taken up one of her most challenging role yet in Babu Janardhanan'sLisammayude Veedu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam