»   » നര്‍ത്തകനായ വില്ലന്‍, എണ്‍പതുകളെ സജീവമാക്കിയ ആ താരമെങ്ങനെ ഡിസ്‌കോ രവീന്ദ്രനായി

നര്‍ത്തകനായ വില്ലന്‍, എണ്‍പതുകളെ സജീവമാക്കിയ ആ താരമെങ്ങനെ ഡിസ്‌കോ രവീന്ദ്രനായി

Posted By: Nihara
Subscribe to Filmibeat Malayalam

എണ്‍പതുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരമാണ് രവീന്ദ്രന്‍. പാട്ടും നൃത്തവും എന്നുവേണ്ട കഥാപാത്രത്തിന് വേണ്ടി പൂര്‍ണ്ണതയ്ക്ക് വേണ്ടി മാക്‌സിമം പരിശ്രമിക്കുന്ന കലാകാരന് ഡിസ്‌കോ രവീന്ദ്രന്‍ എന്നു പേര് വീണത് വളരെ പെട്ടെന്നാണ്. ഡാന്‍സ്, വില്ലന്‍ റോളുകളില്‍ തന്നെ കാണാനാണ് ജനങ്ങള്‍ക്ക് ഇഷ്ടം. പയ്യെപ്പയ്യെ താനും അത്തരം റോളുകളില്‍ സജീവമായെന്നും ഡിസ്‌കോ രവീന്ദ്രന്‍ പറഞ്ഞു. കുറച്ചു കാലമായി വെള്ളിത്തിരയില്‍ നിന്നും അപ്രത്യക്ഷമായ താരം ഇപ്പോള്‍ സിനിമാ ചര്‍ച്ചകളിലും മേളകളിലും സജീവസാന്നിധ്യമാണ്.

പഴയകാല ചിത്രങ്ങളില്‍ നായകനായും വില്ലനായും തിളങ്ങിയ താരം ആഷിക് അബുവിന്റെ ഇടുക്കി ഗോള്‍ഡിലൂടെ വീണ്ടും തിരിച്ചുവന്നിരുന്നു. കിട്ടുന്ന സിനിമകളിലെല്ലാം ചാടി അഭിനയിക്കാതെ സെലക്ടീവായി സിനിമകള്‍ തിരഞ്ഞെടുക്കുകയാണ് താരമിപ്പോള്‍. താന്‍ എങ്ങനെ ഡിസ്‌കോ രവീന്ദ്രനായി എന്ന് വിശദീകരിക്കുകയാണ് താരം. പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രവീന്ദ്രന്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

ഒരു തലൈ രാഗത്തിലൂടെ സിനിമയിലേക്ക്

പൂനൈ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ പഠനം കഴിഞ്ഞിറങ്ങിയ സമയത്താണ് ഒരു തലൈ രാഗത്തില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. ശങ്കര്‍ നായകവേഷത്തിലെത്തിയ ചിത്രത്തില്‍ കൂട്ടുകാരനായാണ് രവീന്ദ്രന്‍ വേഷമിട്ടത്. പിന്നീട് അശ്വരഥത്തിലൂടെയാണ് മലയാള സിനിമാ രംഗത്തേക്ക് രവീന്ദ്രന്‍ എത്തിയത്.

കാലഘട്ടത്തിന്റെ പ്രതിനിധി

എണ്‍പതുകളിലെ ക്ഷുഭിത യൗവനങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു ഡിസ്‌കോ രവീന്ദ്രനെ. യുവാക്കളുടെ ഹരമായി മാറാന്‍ താരത്തിന് കഴിഞ്ഞു. നായകന്‍, വില്ലന്‍ തുടങ്ങിയ റോളുകളിലും മികച്ച പ്രകടനം കാഴ്ച വെക്കാന്‍ താരത്തിന് കഴിഞ്ഞു.

രവീന്ദ്രനില്‍ നിന്നും ഡിസ്‌കോ രവീന്ദ്രനായി മാറിയത്

നൃത്തത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്നു രവീന്ദ്രന്‍. ഡിസ്‌കോ ഡാന്‍സായിരുന്നു ഏറെ ഇഷ്ടം. ഒരു തലൈ രാഗത്തിന് ശേഷം താരത്തിന് കിട്ടിയതെല്ലാം ഡിസ്‌കോ ഡാന്‍സ് ടൈപ്പ് കഥാപാത്രങ്ങളായിരുന്നു. ഇതോടെ ഡിസ്‌കോ രവീന്ദ്രന്‍ എന്നറിയപ്പെട്ടു തുടങ്ങി.

സിനിമയിലെ ഇടവേള ഉപയോഗിച്ചത്

പപ്പയുടെ സ്വന്തം അപ്പൂസിന് ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം ഇന്റീരിയര്‍ ഡിസൈനിംഗിലാണ് പിന്നീട് ശ്രദ്ധ കേന്ദ്രീകരിച്ചത്. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും ചലച്ചിത്ര മേളകളിലും കൂടുതല്‍ സജീവമായി ഇടപെടാനും തുടങ്ങിയെന്ന് താരം പറഞ്ഞു.

പുതിയ സിനിമയുടെ പണിപ്പുരയിലാണ്

സത്യന്‍ അന്തിക്കാടിന്റെ എന്നു എപ്പോഴും സിനിമയില്‍ അഭിനയച്ചതിന് ശേഷം പുതിയ സിനിമയുടെ പണിപ്പുരയിലാണ് രവീന്ദ്രന്‍. അഭിനയത്തിനുമപ്പുറം എഴുത്തും സംവിധാനവും ഇഷ്ടപ്പെടുന്ന താരം ഇനി ഏത് റോളില്‍ പ്രത്യക്ഷപ്പെടുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

English summary
Actor Raveendran, better known as 'Disco Raveendran', was a sensation among the youth, in the 80s, with his quirky dance moves and portrayal of a variety of characters on-screen. The veteran, however, shies away from being called a yesteryear actor, and says that he hasn't gone anywhere. Cinema has been a thriving force for him — be it on or off-screen, through the films and festivals he has organised, he says.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam