»   » നെറ്റില്‍ സിനിമയിടുന്നത് തടയാന്‍ ശക്തമായ നടപടി

നെറ്റില്‍ സിനിമയിടുന്നത് തടയാന്‍ ശക്തമായ നടപടി

Posted By:
Subscribe to Filmibeat Malayalam
Movies on Internet
ഇന്റര്‍നെറ്റില്‍ നിയമവിരുദ്ധമായി സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത തടയാന്‍ ശക്തമായ നടപടിയെടുക്കാന്‍ തീരുമാനമായി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും കോപ്പിറൈറ്റ് ഓണര്‍മാരുടെയും ആന്റിപൈറസി ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.

ഇതിന്റെയടിസ്ഥാനത്തില്‍ ഇന്റര്‍നെറ്റില്‍ കാണുന്ന വ്യാജ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന സൈറ്റുകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ നീക്കമാരംഭിച്ചിട്ടുണ്ട്.

പുതിയ മലയാള സിനിമകള്‍ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കണമെന്ന് യോഗത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. 2012ല്‍ ഇന്റര്‍നെറ്റിലേക്ക് സിനിമ അപ്‌ലോഡ് ചെയ്തയാളെ ആന്റിപൈറസി സെല്‍ അറസ്റ്റ് ചെയ്ത ശേഷം മലയാള സിനിമകള്‍ ഇന്റര്‍നെറ്റില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ വീണ്ടും ഇന്റര്‍നെറ്റില്‍ സിനിമകള്‍ വ്യാപകമായ സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ നിര്‍മാതാക്കളും പകര്‍പ്പവകാശികളും ആന്റിപൈറസി ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നത്. ആന്റിപൈറസി സെല്‍ എസ്.പി എന്‍.സുധീഷിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.

English summary
Film Producers association and Copy Right owners association decided to take strict action against the persons who will upload films on internet.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam