»   » പെരുച്ചാഴിയിലെ മോഹന്‍ലാലിന്റെ നായിക മടങ്ങിയെത്തുന്നു, കാരണം വെളിപ്പെടുത്തി നടി!!

പെരുച്ചാഴിയിലെ മോഹന്‍ലാലിന്റെ നായിക മടങ്ങിയെത്തുന്നു, കാരണം വെളിപ്പെടുത്തി നടി!!

Posted By: Sanviya
Subscribe to Filmibeat Malayalam

അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായിരുന്നു പെരുച്ചാഴി. 2014ല്‍ പുറത്തിറങ്ങിയ ചിത്രം ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രമായിരുന്നു. ബോളിവുഡ് താരം രാഗിണി നന്ദ്വനിയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക വേഷം അവതരിപ്പിച്ചത്. രാഗിണി നന്ദ്വാനിയുടെ മലയാളത്തിലെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. പിന്നീട് മലയാളത്തില്‍ മലയാളത്തില്‍ അഭിനയിച്ചിട്ടുമില്ല.

ഇപ്പോഴിതാ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നടി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന 'ഹാദിയ' എന്ന ചിത്രത്തിലൂടെയാണ് നടി വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്നത്. സ്ത്രി കേന്ദ്രീകൃത ചിത്രമാണ് ഹാദിയ. സാറ എന്ന കഥാപാത്രത്തെയാണ് രാഗിണി അവതരിപ്പിക്കുന്നത്. സാറ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളതാണ് ചിത്രം.

ഹാദിയ

ഹാദിയ എന്നാല്‍ ദൈവത്തിന്റെ ദാനം എന്നാണ് അര്‍ഥം. സാറ പ്രണയത്തിലാകുന്നതാണ് ചിത്രത്തിന്റെ വഴിത്തിരിവ്. ചിത്രത്തിലെ കഥാപാത്രത്തിനുള്ള പ്രാധന്യം മനസിലാക്കിയതുകൊണ്ടാണ് അഭിനയിക്കാമെന്ന് താൻ സമ്മതം പറഞ്ഞതെന്ന് നടി പറയുന്നു.

ചിത്രീകരണം

ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് നടി രാഗിണി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഇത് ആദ്യം

പെരുച്ചാഴിയില്‍ അഭിനയിച്ചുവെങ്കിലും, ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ണമായും ദുബായില്‍ വച്ചായിരുന്നു. കേരളത്തില്‍ എത്തുന്നത് ഇത് ആദ്യമായാണെന്നും നടി പറയുന്നു. ശരിക്കും ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണ് കേരളമെന്നും നടി പറഞ്ഞു.

അഭിനയത്തിലേക്ക്

ഡെഹറാദുന്‍ ഡയറി എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്ത് എത്തുന്നത്. തുടര്‍ന്ന് തലൈവ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു.

English summary
Peruchazhi actress Ragini back to Mollywood.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam