»   » പുലിമുരുകനില്‍ പുലി വന്നത് പോലെ ഒടിയനിലുമുണ്ട് മൃഗങ്ങള്‍! പീറ്റര്‍ ഹെയിന്‍ പറയുന്നതിങ്ങനെ!!!

പുലിമുരുകനില്‍ പുലി വന്നത് പോലെ ഒടിയനിലുമുണ്ട് മൃഗങ്ങള്‍! പീറ്റര്‍ ഹെയിന്‍ പറയുന്നതിങ്ങനെ!!!

Posted By: Teresa John
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിയമയായിരുന്നു പുലിമുരുകന്‍. മലയാള സിനിമയിലെ ചരിത്രങ്ങളെല്ലാം തിരുത്തി കുറിച്ച സിനിമയുടെ പ്രധാന ആകര്‍ഷണം കടുവയായിരുന്നു. ചിത്രത്തില്‍ പുലി എന്നാണ് പറയുന്നതെങ്കിലും യഥാര്‍ത്ഥ കടുവ സിനിമയുടെ കേന്ദ്ര കഥാപാത്രമായി മാറിയിരുന്നു. ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയിനായിരുന്നു ചിത്രത്തില്‍ കടുവയെ കൊണ്ട് രംഗങ്ങളെല്ലാം ഭംഗിയായി ചെയ്യിപ്പിച്ചിരുന്നത്.

തന്നെക്കാള്‍ പ്രായം കൂടിയ പെണ്ണിനെ വിവാഹം കഴിച്ച മണിയന്‍പിള്ള രാജുവിന്റെ മകന്റെ അവസ്ഥ കണ്ടോ?

വീണ്ടും മോഹന്‍ലാല്‍ ചിത്രത്തില്‍ പീറ്റര്‍ ഹെയിന്‍ വരികയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാലിന്റെ പുതിയ സിനിമയാണ് ഒടിയന്‍. ചിത്രത്തിന്റെ ആദ്യഭാഗം ഈ മാസം 24 ന് വാരണാസിയില്‍ ആരംഭിക്കാന്‍ പോവുകയാണ്.

peter-hein

അതിനിടെ സിനിമയെ കുറിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുകയാണ്. ഒടി വിദ്യ പ്രയോഗിക്കുന്ന ഒടിയന്മാരുടെ കഥ പറയുന്ന ചിത്രത്തില്‍ വ്യത്യസ്ത മൃഗങ്ങളെ ഉള്‍പ്പെടുത്താന്‍ പോവുകയാണെന്നാണ്. അടുത്തിടെ പീറ്റര്‍ ഹെയിന്‍ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

English summary
Peter Hein and Mohanlal will continue their tryst with animals with Odiyan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam