»   » പകര്‍പ്പവകാശലംഘനം ഗര്‍ഭിണികള്‍ കോടതി കയറുന്നു

പകര്‍പ്പവകാശലംഘനം ഗര്‍ഭിണികള്‍ കോടതി കയറുന്നു

Posted By:
Subscribe to Filmibeat Malayalam

അടുത്തിടെ പുറത്തിറങ്ങിയ സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിനെതിരെ പകര്‍പ്പവകാശലംഘനക്കേസ്. പത്മരാജന്റെ മുവന്തി എന്ന ചെറുകഥയുടെ പകര്‍പ്പവകാശം സ്വന്തമാക്കിയിട്ടുള്ള തൃശൂര്‍ പേരാന്ദ്ര സ്വദേശി മാളിയേക്കല്‍ ടോണിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഹര്‍ജി എറണാകുളം അഡീഷണല്‍ ജില്ല കോടതി ഫയലില്‍ സ്വീകരിയ്ക്കുകയും ചിത്രത്തിന്റെ സാറ്റലൈറ്റ് പകര്‍പ്പവകാശം വില്‍ക്കുന്നത് തടയുകയും ചെയ്തിട്ടുണ്ട്.

പത്മരാജന്റെ കഥ പകര്‍പ്പവകാശം ലംഘിച്ച് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയെന്നാണ് ഹര്‍ജിക്കാരന്‍ പറയുന്നത്. ഡോക്യുമെന്ററി നിര്‍മ്മിക്കാനായി താന്‍ പത്മരാജന്റെ ഭാര്യ രാധാലക്ഷ്മിയില്‍നിന്നാണ് മുവിന്തിയുടെ പകര്‍പ്പവകാശം വാങ്ങിയതെന്ന് ടോണി അവകാശപ്പെടുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ വിജയബാബു, സാന്ദ്ര തോമസ്, തോമസ് ജോസ് സംവിധായകന്‍ അനീഷ് അന്‍വര്‍ എന്നിവര്‍ക്ക് കോടതി സമന്‍സ് അയച്ചിട്ടുണ്ട്.

English summary
A petition wchich is about violation of copyright submitted in court against Aneesh Anwar's Zachariyayude Garbhinikal movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam