»   » ലൗ ജിഹാദ്: ആമിയുടെ റിലീസിങ് തടയണമെന്ന് ആവശ്യം

ലൗ ജിഹാദ്: ആമിയുടെ റിലീസിങ് തടയണമെന്ന് ആവശ്യം

Posted By:
Subscribe to Filmibeat Malayalam

മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ചിത്രത്തിന്റെ റിലീസിങ് തടയണമെന്നാവശ്യപ്പെട്ട് കെപി രാമചന്ദ്രന്‍ എന്നൊരാള്‍ ഹൈക്കോടതിയിലെത്തിയതാണ് പുതിയ വിവാദത്തിന് കാരണം.

ഒടുവില്‍ ലാലേട്ടന്‍ യൂണിഫോമിലെത്തി, പുതിയ ലുക്കിന് ഭംഗി കൂടിയത് ഇപ്പോഴാണെന്ന് ആരാധകര്‍!!

മാധവിക്കുട്ടി മുസ്ലീം മതം സ്വീകരിക്കുകയും പിന്നീട് കമല സുരയ്യ എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. ഇത് കേരളത്തിലെ ലൗവ് ജിഹാദിന്റെ തുടക്കമാണെന്നാണ് ആരോപണം. യഥാര്‍ത്ഥ ജീവിതകഥയാണ് പറയേണ്ടതെന്നും ബയോപിക് എന്ന കാറ്റഗറിയില്‍ അവതരിപ്പിക്കുന്നതിനാല്‍ സിനിമയ്ക്കു വേണ്ടി അവ മാറ്റിമറിയ്ക്കുകയോ ചില ചെറിയ കാര്യങ്ങള്‍ക്ക് അനാവശ്യ പ്രാധാന്യം നല്‍കുകയോ ചെയ്യരുതെന്നാണ് ആവശ്യം.

ആമിയ്ക്ക് വിലക്ക് വീഴുമോ?

മാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ആമി റിലീസിനൊരുങ്ങാന്‍ തയ്യാറെടുക്കുയാണ്. അതിനിടെ സിനിമയുടെ റിലീസ് തടയണമെന്ന ആവശ്യവുമായി ഒരാള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ ആമിയ്ക്ക് വിലക്ക് വീഴുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.

ആവശ്യമിതാണ്...


ചിത്രത്തിന്റെ തിരക്കഥയും ബ്ലൂ പ്രിന്റും പരിശോധിച്ചതിനു ശേഷം അതില്‍ ഏതെങ്കിലും മത വിഭാഗത്തെ വ്രണപ്പെടുത്തുന്ന സംഗതികള്‍ ഉണ്ടെങ്കില്‍ അത് ഒഴിവാക്കണം. ശേഷം പ്രദര്‍ശനാനുമതി നല്‍കുകയാണ് വേണ്ടതെന്നാണ് പരാതിക്കാരന്‍ അപേക്ഷയില്‍ പറയുന്നതെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യഥാര്‍ത്ഥ സംഭവങ്ങള്‍ ഒഴിവാക്കി

മാധവിക്കുട്ടിയുടെ ജീവിതത്തിലെ യഥാര്‍ത്ഥ സംഭവങ്ങള്‍ ഒഴിവാക്കിയാണ് സിനിമയുടെ ചിത്രീകരണം നടത്തിയതെന്നും സിനിമയുടെ പേരില്‍ വസ്തുതകള്‍ മാറ്റിയെഴുതാന്‍ അവകാശമില്ലെന്നുമാണ് പരാതിക്കാരന്‍ പറയുന്നത്.

ആമി


കമല്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യരാണ് മാധവിക്കുട്ടിയുടെ വേഷത്തില്‍ അഭിനയിക്കുന്നത്. സിനിമയിലെ മഞ്ജുവിന്റെ ലുക്ക് ആദ്യം മുതലെ പുറത്ത് വിട്ടിരുന്നു. അതില്‍ കമാലസുരയ്യയുടെ ജീവിതത്തിലെ പല കാര്യങ്ങളിലും മാറ്റം വരുത്തിയിട്ടാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

വിമര്‍ശനവുമായി ട്രെയിലര്‍

സിനിമയില്‍ നിന്നു പുറത്ത് വന്ന ട്രെയിലറിന് പലതരത്തിലുള്ള പ്രതികരണങ്ങളായിരുന്നു വന്നിരുന്നത്. പലരും പലതരത്തിലുള്ള വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

കേന്ദ്ര കഥാപാത്രങ്ങള്‍

മാധവിക്കുട്ടിയായി മഞ്ജു അഭിനയിക്കുമ്പോള്‍ അവരുടെ ഭര്‍ത്താവ് മാധവദാസായി അഭിനയിക്കുന്നത് മുരളി ഗോപിയാണ്. ഒപ്പം അനൂപ് മേനോന്‍, ടൊവിനോ തോമസ്, ജ്യോതി കൃഷ്ണ, കെപിഎസി ലളിത, വത്സലാ മേനോന്‍, ശ്രീദേവി ഉണ്ണി, അനില്‍ നെടുമങ്ങാട്, സുശീല്‍ കുമാര്‍, ശിവന്‍ എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Is Kamala Das biopic promoting Love Jihad? Petition in HC

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam