»   » എല്ലാ മുസ്ലീങ്ങളും തീവ്രവാദികളാണോ??? കുഞ്ഞ് മനസിൽ പരക്കുന്ന ഭയത്തിന്റെ കഥ പറഞ്ഞ് ഹൃസ്വ ചിത്രം!!!

എല്ലാ മുസ്ലീങ്ങളും തീവ്രവാദികളാണോ??? കുഞ്ഞ് മനസിൽ പരക്കുന്ന ഭയത്തിന്റെ കഥ പറഞ്ഞ് ഹൃസ്വ ചിത്രം!!!

Posted By:
Subscribe to Filmibeat Malayalam

ഭയം എല്ലാവരിലും ഉണ്ട്. എന്തിനേക്കുറിച്ചാണെന്ന് ചോദിച്ചാല്‍ അത് ആപേക്ഷികമായി മാറിക്കൊണ്ടേയിരിക്കും. മനുഷ്യന്‍ മനുഷ്യനേയും ഭയക്കുന്നു എന്നതാണ് വസ്തുത. മുന്‍വിധികളാണ് എപ്പോഴും ഭയത്തിന് അടിസ്ഥാനം. 

കുഞ്ഞുങ്ങളുടെ മനസില്‍ മുതിര്‍ന്നവര്‍ കുത്തിവെക്കുന്ന ഭയമെന്ന വികാരത്തെ അടിസ്ഥാനമാക്കി ഒരു ഹൃസ്വ ചിത്രം പുറത്തിറങ്ങി. മറ്റ് മതങ്ങളോടുള്ള മാതാപിതാക്കളുടെ കാഴ്പ്പാട് കുട്ടികളില്‍ സൃഷ്ടിക്കുന്ന വികാരവും ചിത്രത്തിന് പ്രമേയമാകുന്നുണ്ട്. റിച്ചി മാത്യു സംവിധാനം ചെയ്ത ഫോബിയ എന്ന ഹൃസ്വ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കെബി ഗണേഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. 

ഭയത്തേക്കുറിച്ച് ഒരു കുട്ടിയുടെ കാഴ്ചപ്പാടിലൂടെ കഥ പറയുന്ന ഹൃസ്വ ചിത്രമാണ് ഫോബിയ അഥവ ഭീതി. വെള്ളത്തേയും ഉയരത്തേയും എട്ടുകാലിയേയും ഉയരത്തേയും ഭയക്കുന്ന ശ്യാം എന്ന കുട്ടിയാണ് ഈ ഹൃസ്വ ചിത്രത്തിലെ പ്രധാന കഥാപാത്രം.

വെറുതെയെങ്കിലും മാതാപിതാക്കള്‍ പറയുന്ന കാര്യങ്ങള്‍ കുട്ടികളുടെ മനസില്‍ വലിയ ചലനങ്ങളുണ്ടാക്കും. ഫോബിയ എന്ന ചിത്രത്തിലൂടെ റിച്ചി മാത്യു പറയാന്‍ ശ്രമിക്കുന്നതും അതാണ്. മറ്റ് മതങ്ങളില്‍ പെട്ടവരെ പ്രത്യേകമായ കണ്ണിലൂടെ നോക്കിക്കാണുന്ന മാതാപിതാക്കള്‍ ആ ഭയം കുട്ടികളുടെ മനസിലേക്കും കടത്തി വിടുന്നു. കുട്ടികളുടെ മനസില്‍ അവര്‍ തീവ്രവാദികളെന്ന ചിത്രം പതിയുകയാണ്. എന്നാല്‍ സ്‌നേഹത്തിലൂടെ ഇത്തരം ഭയങ്ങളെ മാറ്റാമെന്ന് ഫോബിയ എന്ന ഹൃസ്വ ചിത്രം പറയുന്നു.

വെളളത്തേയും ഉയരത്തേയും എട്ടുകാലിയേയുമൊക്കെ ഭയപ്പെട്ടിരുന്ന ശ്യാമിന് മുന്നിലേക്ക് ഒരു പുതിയ ഭയം കൂടി കടന്നു വരികയാണ്. അയല്‍ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കാനെത്തുന്ന മുസ്ലീം യുവാവ്. അയാളെ ഈ കുട്ടി ഭയത്തോടെയാണ് നോക്കിക്കാണുന്നത്. ഒന്ന് സംസാരിക്കാന്‍ പോലും ഭയമാണ്.

ഒറ്റയ്ക്ക് താമസിക്കുന്ന മുസ്ലീങ്ങള്‍ തീവ്രവാദികളാണെന്നാണ് ശ്യാമിന്റെ ധാരണ. അത് അവന് ലഭിച്ചത് അവന്റെ വീട്ടില്‍ നിന്നുമാണ്. അവന്റെ അമ്മയാണ് ഇക്കാര്യം ആദ്യം അവതരിപ്പിക്കുന്നത്. പിന്നീടവന്‍ ഒരു തീവ്രവാദിയെ കാണുന്നതുപോലെയാണ് അയാളെ കാണുന്നത്.

എന്നാല്‍ തന്റെ ധാരണകളെല്ലാം തെറ്റായിരുന്നു എന്ന് അവന്‍ തിരിച്ചറിയുകയാണ്. അത് അറിയമെങ്കില്‍ തെറ്റിദ്ധാരണകളെ മറികടക്കണമെങ്കില്‍ സംസാരിക്കണം. ഇവര്‍ക്കിടയില്‍ അത് ഉണ്ടായിരുന്നില്ല. അതിനും അവന് ഭയമായിരുന്നു.

മുസ്ലീം യുവാവിനെ കണ്ട് ഭയന്ന് ഓടുന്നതിനിടെ ശ്യാമിന് അപകടം സംഭവിക്കുമ്പോള്‍ സഹായത്തിന് എത്തുന്നത് ഈ യുവാവാണ്. താന്‍ ഉടുത്തിരുന്ന മുണ്ടില്‍ നിന്നും ഒരു കഷണം കീറിന്റെ ശ്യാമിന്റെ മുറിവ് കെട്ടുകയും അവനെ വീട്ടില്‍ കൊണ്ടുചെന്നാക്കുകയും ചെയ്യുന്നു.

എഞ്ചിനിയറിംഗ് പഠനം കഴിഞ്ഞ റിച്ചി മാത്യുവാണ് ചിത്രത്തിന്റെ സംവിധായകന്‍.ഡോ റിയ മാത്യുവാണ് ചിത്രം നിര്‍മ്മിച്ചത്.പ്രശസ്ത ചഛായാ ഗ്രാഹകന്‍ എം ജെ രാധാകൃഷഅണന്റെ മകന്‍ യദു രാധാൃഷഅണനാണ് ചിത്രത്തിന്റെ ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്നത്.മൂന്നാം ക്‌ളാസ്സില്‍ പഠിക്കുന്ന പ്രണോയിയാണ് ചിത്രത്തിലെ പ്രധാന കഛാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മതസൗഹാര്‍ദ്ധത്തിന്റെ പ്രാധാന്യമാണ് ചിത്രത്തിന്റെ സന്ദേശം.അത് 15 മിനിറ്റില്‍ മനോഹരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞതായി സംവിധായകന്‍ എം എ നിഷാദ് പറഞ്ഞു.

കുഞ്ഞുങ്ങളെ പലതു പറഞ്ഞ് ഭയപ്പെടുത്തുമ്പോള്‍ അതെങ്ങനെ അവരെ സ്വാധീനിക്കുന്നുവെന്ന് ചിത്രം കണ്ടപ്പോഴാണ് മനസിലായതെന്ന് കൊല്ലം ഡി സി സി പ്രസിനഡറ് ബിന്ദു കൃഷ്ണ പറഞ്ഞു.മാതയഭൂമി ന്യൂസ് എഡിറ്റര്‍ തേപഴളളി ശ്രീകണ്‌റന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അജയോ ചന്ദ്രന്‍ തുടങ്ങിയവ്ര സംസാരിച്ചു. യൂടൂബില്‍ റലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഷോർട് ഫിലിം കാണാം...

English summary
Phobia is a short film about fear. Its based on the fear that injected by the parents to their children.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam