»   » ഏഴാമത്തെ വരവില്‍ എവിടയോ ഒരു ശത്രു

ഏഴാമത്തെ വരവില്‍ എവിടയോ ഒരു ശത്രു

Posted By:
Subscribe to Filmibeat Malayalam

എംടി ഹരിഹരന്‍ കൂട്ടുകെട്ടില്‍ പിറന്ന് ഓണത്തിന് തിയേറ്ററിലെത്തിയ ഏഴാമത്തെ വരവിന് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള 'എവിടെയോ ഒരു ശത്രു'വിന്റെ കഥപറയാനുണ്ട്. 1979 ല്‍ സുകുമാരന്‍ തുടങ്ങിവച്ച എവിടയോ ഒരു ശത്രു എന്ന ചിത്രത്തിന്റെ ബാക്കിപത്രമായിരുന്നു ഏഴാമത്തെ വരവ്. സാങ്കേതിക കാരണങ്ങള്‍കൊണ്ട് അന്ന് മുടങ്ങിയ ചിത്രം 34 വര്‍ഷത്തിന് ശേഷം വീണ്ടും അണിയിച്ചൊരിക്കിയപ്പോള്‍ നായകനായെത്തിയത് അദ്ദേഹത്തിന്റെ മകന്‍ ഇന്ദ്രജിത്ത് സുകുമാരന്‍.

എംടിയും ഹരിഹരനും ഒന്നിക്കുന്ന പതിനാലാമത്തെ ചിത്രം എന്ന വിശേഷണത്തോടെ തിയോറ്ററിലെത്തിയ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുത്തത് ഭാവനയും വിനീതുമാണ്. കാടിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിശേഷണങ്ങള്‍ ചിത്രങ്ങളിലൂടെ കാണൂ.

ഏഴാമത്തെ വരവില്‍ എവിടയോ ഒരു ശത്രു?

എംടി വാസുദേവന്‍ നായരും ഹരിഹരനും ഒന്നിക്കുന്ന പതിനാലാമത്തെ ചിത്രമാണ് ഏഴാമത്തെ വരവ്

ഏഴാമത്തെ വരവില്‍ എവിടയോ ഒരു ശത്രു?

ഗോപിനാഥ് എന്ന പരുക്കന്‍ കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്.

ഏഴാമത്തെ വരവില്‍ എവിടയോ ഒരു ശത്രു?

ഗോപിനാഥിന്റെ ഭാര്യയായ ഭാനുവിന്റെ വേഷത്തിലാണ് ഭാവനയെത്തുന്നത്.

ഏഴാമത്തെ വരവില്‍ എവിടയോ ഒരു ശത്രു?

ഇന്ദ്രജിത്തും ഭാവനയും ഒന്നിച്ചൊരു ചിത്രത്തില്‍ അഭിയിച്ചിട്ടുണ്ടെങ്കിലും ജോഡികളാകുന്നത് ഇതാദ്യമാണ്.

ഏഴാമത്തെ വരവില്‍ എവിടയോ ഒരു ശത്രു?

പ്രസാദ് എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കികൊണ്ട് വിനീതും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു. കഥയ്ക്ക് വഴിത്തിരിവുണ്ടാക്കുന്ന ചരിത്രഗവേഷകന്റെ വേഷമാണ് പ്രസാദിന്

ഏഴാമത്തെ വരവില്‍ എവിടയോ ഒരു ശത്രു?

ചിത്രത്തിന്റെ സംവിധാനവും ഗാനരചനയും നിര്‍വഹിച്ചിരിക്കുന്നത് ഹരിഹരനാണ്.

ഏഴാമത്തെ വരവില്‍ എവിടയോ ഒരു ശത്രു?

ഗായത്രി ഫിലിംസിന്റെ ബാനറില്‍ ഹരിഹരന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചതും

ഏഴാമത്തെ വരവില്‍ എവിടയോ ഒരു ശത്രു?

കാടിന്റെ പശ്ചാത്തലത്തില്‍ പറയുന്ന സിനിമയില്‍ അവിടെ ജീവിക്കുന്ന ഒരു വിഭാഗം ജനത്തിന്റെ ദുരിന്തകഥയും ചര്‍ച്ചചെയ്യുന്നു. പകയുടെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ചിത്രത്തില്‍ മനുഷ്യ ബന്ധങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കുന്നു

ഏഴാമത്തെ വരവില്‍ എവിടയോ ഒരു ശത്രു?

ഇവരെ മൂന്ന് പേരയും കൂടാതെ കവിത, മാമൂക്കോയ, ക്യാപ്റ്റന്‍ രാജു, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു

ഏഴാമത്തെ വരവില്‍ എവിടയോ ഒരു ശത്രു?

ഓണം പ്രമാണിച്ച് സെപ്തംബര്‍ 15നാണ് ചിത്രം തിയേറ്ററിലെത്തിയത്.

English summary
Photo gallery of Malayalam movie Ezhamathe Varavu. Directed by Hariharan. Starring Indrajith and Bhavana in Lead Roles.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam