»   » മമ്മൂട്ടിയും മോഹന്‍ലാലും ദുല്‍ഖറും ഫഹദും എല്ലാവരുമുണ്ട്; നിവിന്‍ പോളി വന്നില്ലേ

മമ്മൂട്ടിയും മോഹന്‍ലാലും ദുല്‍ഖറും ഫഹദും എല്ലാവരുമുണ്ട്; നിവിന്‍ പോളി വന്നില്ലേ

Posted By:
Subscribe to Filmibeat Malayalam

താരസമ്പന്നമായിരുന്നു സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ വിവാഹ നിശ്ചയം. മമ്മൂട്ടിയും മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും ഫഹദ് ഫാസിലും നസ്‌റിയ നസീമും അങ്ങനെ വെള്ളിത്തിരയിലെ പ്രമുഖ താരങ്ങളെല്ലാം നിശ്ചയത്തിനെത്തി. നിവിന്‍ പോളി വന്നില്ലേ... ഫോട്ടോകളിലൊന്നും കണ്ടില്ലോ?? എന്ന സന്ദേഹം ആരാധകര്‍ക്കിടയിലുണ്ട്. എന്തായാലും വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകള്‍ കാണൂ...

മമ്മൂട്ടിയും മോഹന്‍ലാലും ദുല്‍ഖറും ഫഹദും എല്ലാവരുമുണ്ട്; നിവിന്‍ പോളി വന്നില്ലേ

തീര്‍ത്തും ട്രഡീഷനലായിട്ടാണ് പ്രേമം സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെയും നിര്‍മാതാവ് അല്‍വിന്‍ ആന്റണിയുടെ മകള്‍ അലീന മേരി ആന്റണിയുടെയും വിവാഹ നിശ്ചയം 17 ആം തിയ്യതി കൊച്ചി ലിറ്റില്‍ ഫഌവര്‍ ചര്‍ച്ചില്‍ നടന്നത്.

മമ്മൂട്ടിയും മോഹന്‍ലാലും ദുല്‍ഖറും ഫഹദും എല്ലാവരുമുണ്ട്; നിവിന്‍ പോളി വന്നില്ലേ

പ്രേമത്തിന്റെ സംവിധായകനായതുകൊണ്ട് അക്കാര്യം ആവര്‍ത്തിച്ച് പറയേണ്ടതുണ്ട്, ഇതൊരു പ്രേമ വിവാഹമല്ല. ഇരുവീട്ടികാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്ന് അല്‍വിന്‍ ആന്റണി പറഞ്ഞു.

മമ്മൂട്ടിയും മോഹന്‍ലാലും ദുല്‍ഖറും ഫഹദും എല്ലാവരുമുണ്ട്; നിവിന്‍ പോളി വന്നില്ലേ

മമ്മൂട്ടി കുടുംബത്തോടൊപ്പം വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തു. ഭാര്യ സുല്‍ഫത്തും മകന്‍ ദുല്‍ഖര്‍ സല്‍മാനും മകന്റെ ഭാര്യ അമല്‍ സൂഫിയയും ചടങ്ങില്‍ പങ്കെടുത്തു

മമ്മൂട്ടിയും മോഹന്‍ലാലും ദുല്‍ഖറും ഫഹദും എല്ലാവരുമുണ്ട്; നിവിന്‍ പോളി വന്നില്ലേ

ഉറ്റ സുഹൃത്തും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂരിനൊപ്പമാണ് മോഹന്‍ലാല്‍ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനെത്തിയത്.

മമ്മൂട്ടിയും മോഹന്‍ലാലും ദുല്‍ഖറും ഫഹദും എല്ലാവരുമുണ്ട്; നിവിന്‍ പോളി വന്നില്ലേ

വധു അലീനയെ കെട്ടിപിടിയ്ക്കുന്ന നസ്‌റിയ നസീം. നസ്‌റിയ അഭിനയിച്ച ഓം ശാന്തി ഓശാന എന്ന ചിത്രം നിര്‍മിച്ചത് അലീനയുടെ അച്ഛന്‍ അല്‍വിന്‍ ആന്റണിയാണ്.

മമ്മൂട്ടിയും മോഹന്‍ലാലും ദുല്‍ഖറും ഫഹദും എല്ലാവരുമുണ്ട്; നിവിന്‍ പോളി വന്നില്ലേ

വധുവിന്റെ തോഴിയെ പോലെയായിരുന്നു നസ്‌റിയ ചടങ്ങില്‍. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. അല്‍ഫോണ്‍സിന്റെ ആദ്യ ചിത്രമായ നേരത്തിലെ നായികയുമാണ് നസ്‌റിയ

മമ്മൂട്ടിയും മോഹന്‍ലാലും ദുല്‍ഖറും ഫഹദും എല്ലാവരുമുണ്ട്; നിവിന്‍ പോളി വന്നില്ലേ

വിവാഹ നിശ്ചയത്തില്‍ വധൂവരന്മാര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമല്‍ സൂഫിയയും

മമ്മൂട്ടിയും മോഹന്‍ലാലും ദുല്‍ഖറും ഫഹദും എല്ലാവരുമുണ്ട്; നിവിന്‍ പോളി വന്നില്ലേ

ഫഹദ് ഫാസില്‍ കുടുംബത്തോടൊപ്പമാണ് വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തത്. ഭാര്യ നസ്‌റിയ നസീം സഹോദരന്‍ ഫര്‍ഹാന്‍ ഫാസില്‍ സഹോദരി അഹമ്മദ ഫാസില്‍ തുടങ്ങിയവരെ ചിത്രത്തില്‍ കാണാം

മമ്മൂട്ടിയും മോഹന്‍ലാലും ദുല്‍ഖറും ഫഹദും എല്ലാവരുമുണ്ട്; നിവിന്‍ പോളി വന്നില്ലേ

പ്രേമം മൊത്തം ടീം ചിത്രത്തില്‍ കാണാം. പക്ഷെ നായകന്‍ ജോര്‍ജ്ജും (നിവിന്‍ പോളി) അവന്റെ കാമുകിമാരെയും (അനുപമ പരമേശ്വരന്‍, സായി പല്ലവി, മഡോണ സെബാസ്റ്റിന്‍)മാത്രം ചിത്രത്തില്‍ കാണുന്നില്ല

മമ്മൂട്ടിയും മോഹന്‍ലാലും ദുല്‍ഖറും ഫഹദും എല്ലാവരുമുണ്ട്; നിവിന്‍ പോളി വന്നില്ലേ

ഈ മാസം 22 നാണ് കല്യാണം നിശ്ചയിച്ചിരിയ്ക്കുന്നത്. കൊച്ചിയിലെ പള്ളിയില്‍ വച്ചു തന്നെയാണ് മിന്നുകെട്ട്‌

English summary
Premam director Alphonse Puthren is all set to get hitched soon. The hitmaker got engaged to Aleena Mary Anthony, the daughter of popular film producer Alwyn Anthony yesterday (August 17, 2015).

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam