»   » സിമ അവാര്‍ഡിന് എത്തിയ മലയാള സിനിമാതാരങ്ങള്‍

സിമ അവാര്‍ഡിന് എത്തിയ മലയാള സിനിമാതാരങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ് (SIIMA) 2013 ല്‍ ഇത്തവണയും മലയാളസിനിമാ താരങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. ഷാര്‍ജയില്‍ സെപ്റ്റംബര്‍ 12, 13 തീയതികളില്‍ നടന്ന ചടങ്ങില്‍ ഒട്ടേറെ താരങ്ങള്‍ പങ്കെടുത്തു. വേദിയെ ആവേശഭരിതമാക്കാന്‍ മലയാളത്തിന്റെ അമല പോളും മിസ് വേള്‍ഡ് ഫസ്റ്റ് റണ്ണര്‍ അപ് പാര്‍വ്വതി ഓമനക്കുട്ടനും എത്തി. ജൂണില്‍ നടത്താനിരുന്ന സിമ അവാര്‍ഡുകള്‍ ഇന്ത്യന്‍ സിനിമ അതിന്റെ നൂറാം വര്‍ഷം ആഘോഷിയ്ക്കുന്നതിനോട് അനുബന്ധിച്ച് സെപ്റ്റംബറിലേയ്ക്ക് മാറ്റുകയായിരുന്നു.

മലയാളത്തില്‍ നിന്ന് ആദ്യമായി സിമ അവാര്‍ഡ് വേദിയില്‍ എത്തുന്ന താരങ്ങളുടെ എണ്ണവും കുറവല്ലായിരുന്നു. ഇത്തവണ പുതുതായി അഞ്ച് മത്സര ഇനങ്ങള്‍ കൂുടി ഏര്‍പ്പെടുത്തിനയിരുന്നു. ഏറ്റവും മികച്ച നവാഗതനായ നിര്‍മ്മാതാവ്, ഏറ്റവും മികച്ച നഹനടന്‍, മികച്ച സഹനടി. മികച്ച സംഘട്ടന സംവിധായകന്‍, മികച്ച കൊറിയോഗ്രാഫര്‍ എന്നിവയായിരുന്നു പുതിയ ഇനങ്ങള്‍. ആരെയും അതിശയിപ്പിയ്ക്കുന്ന ലുക്കില്‍ സിമ അവാര്‍ഡിന്റെ റെഡ് കാര്‍പെറ്റിലൂടെ മിന്നിമറഞ്ഞ മലയാള താരങ്ങള്‍ ഇതാ...

സിമ അവാര്‍ഡിന് എത്തിയ മലയാള സിനിമാതാരങ്ങള്‍

മലയാളത്തിന്റെ മുഖശ്രീയും ശാലീന സുന്ദരിയുമായ നീലേശ്വരത്ത് നിന്നും മലയാള സിനിമയിലേയ്‌ക്കെത്തിയ കാവ്യാമാധാവന്‍ സിമ അവാര്‍ഡ് വേദിയില്‍

സിമ അവാര്‍ഡിന് എത്തിയ മലയാള സിനിമാതാരങ്ങള്‍

മലായാളത്തിന്റെ റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയ ആന്‍ സാമുവലും സിമ അവാര്‍ഡിനെത്തിയപ്പോള്‍.

സിമ അവാര്‍ഡിന് എത്തിയ മലയാള സിനിമാതാരങ്ങള്‍

സിമ അവാര്‍ഡിനെത്തിയ നടന്‍മാരായ നരേനും ബാബുരാജും

സിമ അവാര്‍ഡിന് എത്തിയ മലയാള സിനിമാതാരങ്ങള്‍

തെന്നിന്ത്യന്‍ നടിയും മലയാളിയുമായ കാര്‍ത്തിക ആദ്യമായാണ് SIIMA അവാര്‍ഡിനെത്തുന്നത്.

സിമ അവാര്‍ഡിന് എത്തിയ മലയാള സിനിമാതാരങ്ങള്‍

തന്റെ ആദ്യ ചിത്രത്തിലെ നായകാനായ കുഞ്ചാക്കോ ബോബനെ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം കണ്ടതിന്റെ സന്തോഷത്തിലാണ് അസിന്‍. ചടങ്ങിനെത്തിയെ മലയാളി നായികമാരില്‍ ശ്രദ്ധേയയാണ് അസിന്‍.

സിമ അവാര്‍ഡിന് എത്തിയ മലയാള സിനിമാതാരങ്ങള്‍

മനോഹരമായ നൃത്തച്ചുവടുകളുമായ് അമലാപോള്‍ അവാര്‍ഡ് വേദിയില്‍. അമലയുടെ ഡാന്‍സ് അവാര്‍ഡിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു.

സിമ അവാര്‍ഡിന് എത്തിയ മലയാള സിനിമാതാരങ്ങള്‍

സിമ അവാര്‍ഡിന്റെ അവതാരകരില്‍ ഒരാള്‍ കൂടിയായിരുന്നു പാര്‍വ്വതി. പാര്‍വ്വതി വേദിയില്‍ നൃത്തം ചെയ്യുന്നു.

സിമ അവാര്‍ഡിന് എത്തിയ മലയാള സിനിമാതാരങ്ങള്‍

ത്രസിപ്പിയ്ക്കുന്ന നൃത്തച്ചുവടുകളുമായി വേദിയെ ഹരം കൊള്ളിയ്ക്കാന്‍ ഈ തെന്നിന്ത്യന്‍ നായികയ്ക്ക് നിമിഷങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളൂ

സിമ അവാര്‍ഡിന് എത്തിയ മലയാള സിനിമാതാരങ്ങള്‍

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ലക്ഷ്മി റായ് അവാര്‍ഡ് ചടങ്ങുകള്‍ക്കിടെ

സിമ അവാര്‍ഡിന് എത്തിയ മലയാള സിനിമാതാരങ്ങള്‍

അവാര്‍ഡ് വാങ്ങാനെത്തിയ അജ്മല്‍ അമീര്‍

സിമ അവാര്‍ഡിന് എത്തിയ മലയാള സിനിമാതാരങ്ങള്‍

പോക്കിരിരാജയിലൂുടെ മലയാളത്തിലും തന്റെ സാന്നിദ്ധ്യം അറിയിച്ച തെന്നിന്ത്യന്‍ നായിക ശ്രീയ. സാരിയണിഞ്ഞ് അവാര്‍ഡിനെത്തിയ ശ്രീയ കൂടുതല്‍ സുന്ദരിയായിരിയ്ക്കുന്നു

സിമ അവാര്‍ഡിന് എത്തിയ മലയാള സിനിമാതാരങ്ങള്‍

സിമ അവാര്‍ഡിനെത്തിയ നിത്യാമേനോന്‍

സിമ അവാര്‍ഡിന് എത്തിയ മലയാള സിനിമാതാരങ്ങള്‍

സിമ വേദിയില്‍ ഗാനം ആലപിയ്ക്കുന്ന വിജയ് യേശുദാസ്. തന്റെ ഭാര്യയ്‌ക്കൊപ്പമാണ് വിജയ് അവാര്‍ഡിനെത്തിയത്.

സിമ അവാര്‍ഡിന് എത്തിയ മലയാള സിനിമാതാരങ്ങള്‍

സിമ അവാര്‍ഡ് വാങ്ങാനെത്തിയ സംവിധായകന്‍ രജ്ഞിത്ത്. ചലച്ചിത്രതാരം പ്രകാശ് രാജ് സമീപം.

സിമ അവാര്‍ഡിന് എത്തിയ മലയാള സിനിമാതാരങ്ങള്‍

സിമ അവാര്‍ഡ് വേദിയില്‍ ഭാര്യയോടൊപ്പം എത്തിയ നടന്‍ റിയാസ് ഖാന്‍

English summary
South Indian International Movie Awards (SIIMA), is one of the biggest events as far as the South industry is concerned. This year SIIMA is happening at Sharjah, UAE on the 12th and 13th of September.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam