»   » നയന്‍താരയുടെ അനാമിക ഒക്ടോബറില്‍ എത്തും

നയന്‍താരയുടെ അനാമിക ഒക്ടോബറില്‍ എത്തും

Posted By:
Subscribe to Filmibeat Malayalam

ഹൈദരാബാദ്: വിദ്യാബാലന്‍ നായികയായി അഭിനയിച്ച ബോളിവുഡ് സൂപ്പര്‍ ഹിറ്റ് ചിത്രമാണ് കഹാനി. ഈ ചിത്രത്തിന്റെ തമിഴ് തെലുങ്ക് പതിപ്പുകള്‍ അനാമിക എന്ന പേരില്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ദക്ഷിണേന്ത്യന്‍ സൂപ്പര്‍നായിക നയന്‍താരയാണ് ചിത്രത്തിലെ നായിക. ഏറെ നാളത്തെ ഇടവേളയക്ക് ശേഷം സിനിമയില്‍ സജീവമാകുന്ന നയന്‍സിന് ചിത്രം ബിഗ് ബ്രേക്ക് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ശേഖര്‍ കമ്മൂലയാണ് ചിത്രത്തിന്‍റെ സംവിധായകന്‍


വിജയദശമിയോട് അനുബന്ധിച്ച് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ 14 ന് ചിത്രം തിയേറ്ററുകളില്‍ എത്തും എന്ന് പറയുന്നുണ്ട്. അനാമികയുടെ തമിഴ് പതിപ്പിലൂടെ കമ്മൂല തമിഴിലെ തന്റെ അരങ്ങേറ്റം കുറിയ്ക്കുകയാണ്.

എംഎം കീരവാണിയാണ് ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കുന്നത്. അവസാനഘട്ട ചിത്രീകരണങ്ങള്‍ പുരോഗമിയ്ക്കുകയാണ്.

നയന്‍താര; അനാമികയിലെ ചിത്രങ്ങള്‍

ലണ്ടനില്‍ നിന്നും, കാണാതായ തന്റെ ഭര്‍ത്താവിനെത്തേടി കൊല്‍ക്കത്തയിലെത്തുന്ന ഗര്‍ഭിണിയായ യുവതിയുവടെ കഥയാണ് കഹാനി പറഞ്ഞത്. എന്നാല്‍ അവള്‍ക്ക് പലയിടത്തും നീതി നിഷേധിക്കപ്പെടുകയാണുണ്ടായത്. സംവിധായകനായ സുജയ്‌ഘോഷാണ് കഹാനിയ്ക്കായി കഥയും തിരക്കഥയും ഒരുക്കിയത്.

നയന്‍താര; അനാമികയിലെ ചിത്രങ്ങള്‍

കഹാനിയുടെ തിരക്കഥയാണ് അനാമികയ്ക്കും. എന്നാല്‍ തെലുങ്കില്‍ ചിത്രത്തിന് ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ശേഖര്‍ കമ്മൂലയാണ് അനാമികയുടെ സംവിധായകന്‍

നയന്‍താര; അനാമികയിലെ ചിത്രങ്ങള്‍

അനാമിക പോലൊരു ചിത്രം സംവിധാനം ചെയ്യുന്നത് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ശേഖര്‍ കമ്മൂല പറഞ്ഞു.

നയന്‍താര; അനാമികയിലെ ചിത്രങ്ങള്‍

കഹാനിയില്‍ വിദ്യാബാലന്‍ അവതരിപ്പിച്ച അതേ വേഷമാണ് അനാമികയില്‍ നയന്‍സ് ചെയ്യുന്നത്. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും നയന്‍സ്.

നയന്‍താര; അനാമികയിലെ ചിത്രങ്ങള്‍

ഏറെ പ്രശംസകള്‍ നേടിയ ചിത്രമായിരുന്നു കഹാനി. അത്തരത്തില്‍ അനാമിക വിജയിക്കുമോ പാരാജയപ്പെടുമോ എന്ന് കാത്തിരുന്നു തന്നെ കാണാം. ചിത്രത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉണ്ട്.

English summary
Kahaani was successful both critically as well as commercially. It should be seen whether Anamika will impress the Telugu and Tamil audience and critics.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam