»   » മമ്മൂട്ടി പറയുന്നത് പോലെ, പിണറായി മമ്മൂട്ടി ആരാധകനാണെന്ന് ലിബര്‍ട്ടി ബഷീര്‍; മറുപടിയുമായി മുഖ്യന്‍

മമ്മൂട്ടി പറയുന്നത് പോലെ, പിണറായി മമ്മൂട്ടി ആരാധകനാണെന്ന് ലിബര്‍ട്ടി ബഷീര്‍; മറുപടിയുമായി മുഖ്യന്‍

Posted By: Rohini
Subscribe to Filmibeat Malayalam

തിയേറ്റര്‍ വിഹിതത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനും സമരത്തിനും ശേഷം ലിബര്‍ട്ടി ബഷീര്‍ സിനിമാക്കാരുടെയും സിനിമാ പ്രേമികളുടെയും ശത്രുവായി മാറിയിരിയ്ക്കുകയാണ്. വിഷയത്തില്‍ ലിബര്‍ട്ടി ബഷീറിന് അമര്‍ഷം നടന്‍ ദിലീപ്, മമ്മൂട്ടി തുടങ്ങിയ മുന്‍നിര താരങ്ങളോടാണ്.

മുഖ്യമന്ത്രി മമ്മൂട്ടി ഫാനായതു കൊണ്ട് നീതി ലഭിച്ചില്ലെന്ന് ലിബര്‍ട്ടി ബഷീര്‍

താരങ്ങള്‍ക്ക് കേരള സര്‍ക്കാറും മുഖ്യമന്ത്രി പിണറായി വിജയനും പിന്തുണ നല്‍കുന്നു എന്നും മുഖ്യമന്ത്രി കടുത്ത മമ്മൂട്ടി ആരാധകനുമാണെന്നാണ് മുന്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞത്. ഇതിന് മറുപടിയുമായി ഇപ്പോള്‍ രംഗത്തെത്തിയിരിയ്ക്കുകയാണ് പിണറായി വിജയന്‍.

നടിയെ ആക്രമിച്ച സംഭവത്തില്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ മമ്മൂട്ടി ഇടപെടാതിരുന്നെങ്കില്‍ മുഖ്യമന്ത്രി പ്രതികള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിയ്ക്കുമായിരുന്നു എന്നും, പിണറായി ഒരു മമ്മൂട്ടി ആരാധകനാണെന്നുമാണ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞത്.

മമ്മൂട്ടിയുടെ ഇടപെടല്‍

മമ്മൂട്ടിയ്ക്കും പിണറായിക്കും ഇടയില്‍ വലിയൊരു ബന്ധമുണ്ട്. മമ്മൂട്ടി സര്‍ക്കാറിന്റെ കാര്യങ്ങളില്‍ ഇടപെടുന്നു. സിനിമാ സമരം വന്നപ്പോള്‍ സര്‍ക്കാര്‍ വ്യക്തമായ നിലപാട് എടുക്കാത്തിന് കാരണം മമ്മൂട്ടിയാണെന്നും ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചിരുന്നു.

ലാല്‍ ഇടപെടില്ല

എന്നാല്‍ ഇത്തരം കാര്യങ്ങളിലൊന്നും മോഹന്‍ലാല്‍ ഇടപെടില്ലെന്നും, മോഹന്‍ലാല്‍ സിനിമയില്‍ ശ്രദ്ധിയ്ക്കുന്ന യഥാര്‍ത്ഥ കലാകാരനാണെന്നുമൊക്കെയാണ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞത്.

പിണറായിയുടെ മറുപടി

ഒരു തലശ്ശേരിക്കാരനായിട്ട് പോലും ലിബര്‍ട്ടി ബഷീറിന് തന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നാണ് വിഷയത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്.

തിയേറ്റര്‍ ഷോപ്പിങ് മാള്‍ ആക്കുന്നു എന്ന്

സിനിമാ സമരത്തിന് ശേഷം ലിബര്‍ട്ടി ബഷീറിന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററുകള്‍ക്ക് വിതരണക്കാര്‍ സിനിമകള്‍ നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്ന് തന്റെ തിയേറ്ററുകള്‍ അടച്ചു പൂട്ടുകയാണെന്നും, അവിടെ ഷോപ്പിങ് മാള്‍ തുടങ്ങുകയാണെന്നും നേരത്തെ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരുന്നു.

English summary
Pinarayi Vijayan’s reply to Liberty Basheer who called him a Mammootty fan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam