»   » വെള്ളമില്ലാത്ത നാട്ടില്‍ കിടന്ന പ്രണയിച്ചിട്ട് എന്തിനാണ്? പൈപ്പിന്‍ ചോട്ടിലെ പ്രണയം ടീസര്‍ കാണാം...

വെള്ളമില്ലാത്ത നാട്ടില്‍ കിടന്ന പ്രണയിച്ചിട്ട് എന്തിനാണ്? പൈപ്പിന്‍ ചോട്ടിലെ പ്രണയം ടീസര്‍ കാണാം...

Posted By: Karthi
Subscribe to Filmibeat Malayalam

ദൃശ്യം മലയാളത്തിന് സമ്മാനിച്ചത് ആദ് അമ്പത് കോടി ചിത്രം മാത്രമല്ല നീരജ് മാധവ് എന്ന നടനെ കൂടെയാണ്. ജോര്‍ജ്കുട്ടി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ സഹായിയായി ശ്രദ്ധ നേടിയ നീരജ് പിന്നീട് മലയാള സിനിമയുടെ ഭാഗമായി മാറുകയായിരുന്നു. ഇപ്പോഴിതാ പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറുകയാണ് നീരജ് മാധവ്. നവാഗതനായ ഡൊവിന്‍ ഡിസില്‍വയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കുതിച്ചു, കിതച്ചു പിന്നെ തളര്‍ന്നു... വെളിപാടിന്റെ പുസ്തകം 32 ദിവസം കൊണ്ട് നേടിയ കളക്ഷന്‍!

paipin chuvattile pranayam

തന്റെ ഫേസ്ബുക്ക് പേജിലൂടെ നീരജാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിന്റെ ആദ്യ ടീസര്‍ പങ്കുവച്ചിരിക്കുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലധികം ആളുകളാണ് ടീസര്‍ കണ്ടത്. 218 ഷെയറും ടീസറിന് ലഭിച്ചു. റീബാ ജോണാണ് ചിത്രത്തിലെ നായികയാകുന്നത്. അജു വര്‍ഗീസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുധി കോപ്പ, നാരായണന്‍ കുട്ടി, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, സാജന്‍ പള്ളുരുത്തി, ശ്രീനാഥ്, സേതുലക്ഷ്മി, തെസ്‌നിഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഐശ്വര്യാസ്‌നേഹാ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്നാണ് ചിത്രം നിര്‍മിക്കുന്നത്.

നീരജ് ആദ്യമായി തിരക്കഥ എഴുതിയ ലവ കുശ എന്ന ചിത്രം ഒക്ടോബര്‍ 12ന് തിയറ്ററില്‍ എത്തുകയാണ്. ബിജു മേനോന്‍, നീരജ് മാധവ്, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന താരങ്ങളായി എത്തുന്നത്.

English summary
Paipin Chuvattile Pranayam first teaser is out. For the first time Neeraj Madhav doing the lead role.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam