twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നെറ്റില്‍ ദൃശ്യം കണ്ടവരും കുടുങ്ങും?

    By Lakshmi
    |

    പുത്തന്‍ ചിത്രങ്ങളായ ദൃശ്യവും ഒരു ഇന്ത്യന്‍ പ്രണയകഥയും ടൊറന്റ് സൈറ്റുകളിലും യുട്യൂബിലും എത്തിയത് കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു. ചിത്രങ്ങള്‍ യുട്യൂബിലെത്തി മണിക്കൂറിനുള്ളില്‍ ആയിരക്കണക്കിന് ആളുകളാണ് ഇവകണ്ടത്. പിന്നാലെ നിര്‍മ്മാതാക്കള്‍ ആന്റി പൈറസി സെല്ലിന് പരാതി നല്‍കുകയും ചിത്രങ്ങള്‍ യുട്യൂബില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. പക്ഷേ ടൊറന്റ് സൈറ്റുകളില്‍ ദൃശ്യത്തിന്റെ പകര്‍പ്പ് ഇപ്പോഴും ലഭ്യമാണ്.

    പുത്തന്‍ചിത്രങ്ങള്‍ യുട്യൂബിലെത്തിയതിനെക്കുറിച്ച് ആന്റി പൈറസി സെല്‍ കാര്യമായ അന്വേഷണം നടത്തുന്നുണ്ട്. ടൊറന്റ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ദൃശ്യം യുട്യൂബിലിട്ടത് ഉക്രെയിനില്‍ പഠിയ്ക്കുന്ന തിരുവനന്തപുരം സ്വദേശിയാണെന്ന് വ്യക്തമായിട്ടുണ്ട. ഇതിനിടെ കേരളത്തില്‍ സിനിമ യുട്യൂബില്‍ കണ്ട 100 പേരുടേതുള്‍പ്പെടെ നാനൂറോളം പേരുടെ ഇമെയില്‍ വിലാസം പൊലീസിന് ലഭിച്ചുവെന്ന് റിപ്പോര്‍ട്ട്. കേരളത്തിന് പുറമേ വിദേശരാജ്യങ്ങളില്‍ നിന്നും ചിത്രം കണ്ടവരുടെ വിലാസങ്ങളും ഇക്കൂട്ടത്തിലുണ്ട്.

    Drishyam

    ഇവരുടെ ഐപി അഡ്രസ് കണ്ടെത്താനായി സൈബര്‍ സെല്ലിനെ സമീപിച്ചിരിക്കുകയാണ് ആന്റി പൈറസി ഉദ്യോഗസ്ഥര്‍. ഇന്റര്‍നെറ്റ് സിനിമാ പൈറസി കണ്ടെത്താനായി രൂപീകരിച്ച ഏജന്റ് ജാദൂ, സ്റ്റോപ്പ് പൈറസി എന്നീ വിങ്ങുകളാണ് സിനിമ കണ്ടവരുടെയും അ്പ ലോഡ് ചെയ്തവരുടെയും വിവരങ്ങള്‍ കണ്ടെത്തിയത്. ഈ കണ്ടെത്തലുകള്‍ സത്യമാണെന്ന് ഉറപ്പിക്കണമെങ്കില്‍ ഇവരുടെയെല്ലാം ഐപി അഡ്രസ് ലഭിക്കേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    English summary
    Anty Piracy Cell officials in search for the IP address of persons who uploaded and watched new movies on internet.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X