»   » വ്യാജ സിഡികള്‍ വീണ്ടും സജീവമാകുന്നു

വ്യാജ സിഡികള്‍ വീണ്ടും സജീവമാകുന്നു

Posted By:
Subscribe to Filmibeat Malayalam
Piracy
ഒരിടവേളയ്ക്ക് ശേഷം വ്യാജസിഡികള്‍ മലയാള സിനിമയ്ക്ക് വീണ്ടും ഭീഷണിയാവുന്നു. ആന്റി പൈറസി സെല്ലുകള്‍ സജീവമായി ഇടപ്പെട്ടതിനാല്‍ ഇടക്കാലത്ത് വ്യാജസിഡികളുടെ പ്രചരണത്തിന് കുറവുണ്ടായിരുന്നു. വൈഡ് റിലീസിംഗ് വ്യാപകമായതോടെ കേരളത്തിനുപുറത്ത് റിലീസ്‌ചെയ്യുന്ന മലയാള സിനിമകളുടെ തിയറ്റര്‍ പ്രിന്റുകള്‍ വ്യാപകമായി കേരളത്തില്‍ എത്തിക്കൊണ്ടിരിക്കുന്നു.

ചെന്നൈ, ബാംഗ്‌ളൂര്‍ തിയറ്ററുകളില്‍ നിന്നാണ് ഈ വ്യാജന്‍മാര്‍ ജനിയ്ക്കുന്നത്. മലയാളസിനിമയെ കാര്യമായി പിടികൂടിയിരുന്ന വ്യാജസിഡി ഇടപാടുകള്‍ ചെറിയ ഇടവേളക്കു ശേഷം സജീവമാകുന്നത് ചലച്ചിത്ര നിര്‍മ്മാണമേഖലയില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പുതിയസിനിമ അനധികൃതമായ് സൈറ്റില്‍ അപ് ലോഡ് ചെയ്യുന്നതും ഡൌണ്‍ലോഡ് ചെയ്യുന്നതും കാണുന്നതും നിയമവിരുദ്ധമാക്കുകയും ശിക്ഷണ നടപടികള്‍ ആരംഭിക്കുകയും ചെയ്തതോടെ നെറ്റ് വര്‍ക്കുകളില്‍ വ്യാജന്മാരുടെ ഉപദ്രവം കുറഞ്ഞുവെങ്കിലും വ്യാജസീഡികള്‍ വഴി വീണ്ടും സിനിമകള്‍ ആവശ്യക്കാരെ തേടിയെത്തകയാണ്.

ഗള്‍ഫില്‍ നിന്നായിരുന്നു ആദ്യകാലത്ത് വ്യാജന്മാര്‍ ഇറങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ ചെന്നൈ, ബാഗ്‌ളൂര്‍ ലോബികളാണ് തിയറ്റര്‍ പ്രിന്റുകള്‍ കേരളത്തില്‍ എത്തിക്കുന്നത്. കേരളത്തിലെ തിയറ്ററുകളില്‍ വ്യാജനിര്‍മ്മിതി ഏറെക്കുറെ അസാദ്ധ്യമായിരിക്കെ ഇതര സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് സിഡി നിര്‍മ്മാണം മുന്നേറുന്നത്.

തിയറ്ററുകാരുടെ നിരുത്തരവാദിത്വവും അനധികൃതമായ ഒത്താശകളും വ്യാജനിര്‍മ്മിതികള്‍ക്കു പിന്നിലുണ്ട്. തിരുവനന്തപുരം ഭീമാപള്ളിയിലെ കാസററുകടകളില്‍ തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന ഹിറ്റ് സിനിമകളുടെ സിഡികള്‍ സ്റ്റിക്കര്‍ സഹിതം വെച്ച് വ്യാപകമായി കച്ചവടം നടത്തുന്നുത് അധികൃതരുടെ അറിവോടെയല്ലാതെ എങ്ങിനെയാണ്.

തീവണ്ടികളില്‍ വില്പന നടത്തുന്നവരിലും വ്യാജ സിഡികള്‍ സുലഭമാണ്. ഡയമണ്ട്‌നെകലേസ്, അയാളും ഞാനും തമ്മില്‍ , മൈബോസ്, റണ്‍ ബേബി റണ്‍, മിസ്‌റര്‍ മരുമകന്‍ തുടങ്ങിയ വയുടെ സീഡികള്‍ ഇങ്ങിനെ വില്പനയില്‍ പിടിക്കപ്പെട്ടവയാണ്.ലൈഫ് ഓഫ് പിയുടെ തിയറ്റര്‍ പ്രിന്റും നിരവധി വിദേശസിനിമകളുടെ കോപ്പികളും ഭീമാപള്ളിയിലും അവരുടെ ഏജന്റുമാരും വ്യാപകമായി വില്‍പ്പന നടത്തുന്നുണ്ട്.

തുടക്കത്തിലേ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാത്തപക്ഷം വ്യാജന്‍മാരുടെനെറ്റ് വര്‍ക്കിംഗ് വ്യാപകമാവാനും
പച്ചപിടിച്ചുതുടങ്ങിയ മുഖ്യധാരാ സിനിമ മേഖലയെ ദോഷകരമായി ബാധിക്കാനും സാദ്ധ്യത ഏറെയാണ്.

English summary
There seems to be no end to the piracy menace. A few months back, the producers association and the cyber cell joined hands to clamp down on piracy.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam