»   » തട്ടത്തിന് മറയത്തിനും വ്യാജന്‍ ശല്യം

തട്ടത്തിന് മറയത്തിനും വ്യാജന്‍ ശല്യം

Posted By:
Subscribe to Filmibeat Malayalam
Thattathin Marayathu
'തട്ടത്തിന്‍ മറയത്തി'നും വ്യാജന്റെ ശല്യം. പുതിയ മലയാള സിനിമകളുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റിലിടുന്നവരെ പിടികൂടാനായി സൈബര്‍ സെല്‍ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്തിന്റെ വ്യാജനും നെറ്റിലെത്തിയത്. എന്നാല്‍ പൈറസി ട്രാക്കിങ് സോഫ്ട് വെയറിന്റെ സഹായത്തോടെ വ്യാജന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞു. ആലപ്പുഴയില്‍ നിന്നുള്ള ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു ചിത്രത്തിന്റെ 20 മിനുറ്റ് വരുന്ന വീഡിയോ നെറ്റിലിട്ടത്.

ജൂണ്‍ 17നാണ് വീഡിയോ നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. വിദ്യാര്‍ഥിയ്‌ക്കെതിരെ തനിക്ക് നിയമനടപടി സ്വീകരിക്കാമായിരുന്നെങ്കിലും കുട്ടിയുടെ പ്രായം കണക്കിലെടുത്ത് ഇതിന് മുതിര്‍ന്നില്ലെന്ന് വിനീത് ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ കുട്ടി ആദ്യമായല്ല ഇത്തരമൊരു കുറ്റകൃത്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത് വിനീതും ശരിവയ്ക്കുന്നു. മുന്‍പ് 'ഓര്‍ഡിനറി'യുടെ വ്യാജപതിപ്പും കുട്ടി നെറ്റിലെത്തിച്ചിരുന്നു.

ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും അപ് ലോഡ് ചെയ്യുന്ന വ്യാജന്‍മാരെ പിടികൂടാന്‍ ആന്റി പൈറസി സോഫ്ട് വെയറിന് കഴിയും. വിദേശ രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രങ്ങള്‍ക്ക് ഈ സോഫ്ട് വെയര്‍ ഏറെ പ്രയോജനം ചെയ്യും.

English summary
But a piracy tracking software tracked down the boy as he had uploaded a pirated version of director Vineeth Sreenivasan's recent film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam