»   » ഓണ്‍ലൈന്‍ റിലീസ്; ഇവിടെയും സിനിമ ഇറക്കാന്‍ അനുവദിക്കില്ലേ?

ഓണ്‍ലൈന്‍ റിലീസ്; ഇവിടെയും സിനിമ ഇറക്കാന്‍ അനുവദിക്കില്ലേ?

Posted By: AkhilaKS
Subscribe to Filmibeat Malayalam

പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തി പട എന്നൊരു പഴമൊഴിയുണ്ട്. ഈ അവസ്ഥയാണിപ്പോള്‍ സിനിമാക്കാര്‍ക്ക്. വ്യാജനെ പേടിച്ച് ഇന്റര്‍നെറ്റിലും സിനിമ ഇറക്കാന്‍ പറ്റാത്ത അവസ്ഥയായിരിക്കുകയാണ്.

സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിക്കുന്നതിനെ തുടര്‍ന്നാണ്, മലയാളത്തിലെ ചില നിര്‍മ്മാതാക്കള്‍ ചേര്‍ന്ന് ഓണ്‍ലൈന്‍ റിസീങ് പരീക്ഷിച്ചത്. ലാല്‍ ജോസ് അടക്കമുള്ള പ്രമുഖരാണ് ഓണ്‍ലൈന്‍ വഴി സിനിമ ഇറക്കാന്‍ നടപടി തുടങ്ങിയത്.

njanstevelopez

എന്നാല്‍ ഓണ്‍ലൈന്‍ റിലീസിങ്ങും പരാജയമായി മാറിയിരിക്കുന്നു. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ വഴി റിലീസ് ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രമാണ് ഇപ്പോള്‍ ടോറന്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


ചിത്രത്തിന്റെ വ്യാജപകര്‍പ്പ് ഇറങ്ങിയതുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ റിലീസ് ചെയ്ത റീല്‍ മോങ്ക് ആന്റി പൈറസി സെല്ലിന് പരാതി നല്‍കതിയിട്ടുണ്ട്.

English summary
A group of film buffs has come up with an online site which will enable people to watch the latest Malayalam movies on the digital platform.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam