»   » രമ്യയെ കണ്ട് ഞെട്ടരുത്, പിസ്സ മലയാളത്തിലും

രമ്യയെ കണ്ട് ഞെട്ടരുത്, പിസ്സ മലയാളത്തിലും

Posted By: Staff
Subscribe to Filmibeat Malayalam

കോളിവുഡില്‍ കോടികള്‍ വാരിയ പിസ്സ മലയാളത്തിലെത്തുന്നു. വിജയ് സേതുപതിയും രമ്യ നമ്പീശനുമാണ് പ്രധാന താരങ്ങള്‍. കാല്‍പ്പനികതയും തമാശയും സെന്റിമെന്‍സും പ്രണയവും സസ്‌പെന്‍സും ആക്ഷനും ചേര്‍ന്ന ഒരു കിടിലന്‍ തമിഴ് സിനിമയായിരുന്നു പിസ്സ.

അണിയറ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ചിത്രം ഉടന്‍ തിയേറ്ററിലെത്തും. എസ്‌വിഎല്‍ ന്റെ ബാനറില്‍ കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്. വിജയ് സേതുപതി പിസ്സ ഡെലിവറി ബോയിയായും രമ്യ നമ്പീശന്‍ ഒരു നോവലിസ്റ്റായും വേഷമിടുന്നു. വ്യത്യസ്ത തേടുന്ന മലയാളിയ്ക്ക് സന്തോഷ് നാരായണന്റെ പാട്ടുകള്‍ ഇഷ്ടപ്പെടും. 7.2 ഡിജിറ്റല്‍ ഇഫക്ടില്‍ തയ്യാറാക്കിയ ചിത്രം ഒരു ദൃശ്യ വിസ്മയം തന്നെയായിരുന്നുവെന്നതിന്റെ ചിത്രത്തിന്റെ വിജയം തന്നെയാണ് തെളിവ്.

Pizza

ന്യൂജനറേഷന്‍ സിനിമകള്‍ക്കുവേണ്ടി പല പരീക്ഷണങ്ങളും നടത്തുന്ന മലയാള സിനിമാ ലോകത്ത് പിസ്സ ശ്രദ്ധിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. .ഈ ചിത്രം ഇംഗ്ലീഷ് അടക്കമുള്ള ഇതര ഭാഷകളിലും ഉടന്‍ തയ്യാറാകും. നമ്മുടെ രമ്യാ നമ്പീഷന്‍ ഹോളിവുഡ് സ്റ്റാറായി മാറുമെന്ന് ചുരുക്കം.

'മലയാള സിനിമയില്‍ ആരും പറയാത്ത ഒരു അസാധാരണ സിനിമ' എന്ന പരസ്യവാചകത്തോടെയാണ് പിസ്സയെത്തുന്നത്. തമിഴ്‌നാട്ടില്‍ വെന്നിക്കൊടി പറത്തിയ പിസ്സയുടെ രുചി മലയാളിക്ക് ഇഷ്ടപ്പെടുമോയെന്ന് കണ്ടറിയാം.

<center><object width="640" height="360"><param name="movie" value="http://www.youtube.com/v/ao4Oet4vP5M?version=3&hl=en_US"></param><param name="allowFullScreen" value="true"></param><param name="allowscriptaccess" value="always"></param><embed src="http://www.youtube.com/v/ao4Oet4vP5M?version=3&hl=en_US" type="application/x-shockwave-flash" width="600" height="450" allowscriptaccess="always" allowfullscreen="true"></embed></object></center>

English summary
Tamil horror film 'Pizza's malayalam remake coming, Its stars Vijay Sethupathi alongside Remya Nambeesan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam