Don't Miss!
- Sports
IPL 2022: ഡിസിയെ തോല്‍പ്പിച്ചത് ടിം ഡേവിഡല്ല, റിഷഭ് പന്താണ് വില്ലന്‍!
- News
88-ാം ബൂത്തിലെ ക്രമനമ്പര്‍ 920 ഷൈജു ദാമോദരന്‍ ആണെങ്കില്‍ വോട്ട് അരിവാള്‍ ചുറ്റികക്ക്: ഷൈജു ദാമോദരന്‍
- Finance
കരടിയെ കാളകള്‍ പൂട്ടിയോ? അതോ വിപണിയില്‍ 'അയ്യപ്പനും കോശിയും' കളി തുടരുമോ! അടുത്തയാഴ്ച എങ്ങനെ?
- Travel
ഹൗസ്ബോട്ട്, ഓഫ്റോഡ് യാത്ര, ക്യാംപ് ഫയര്‍!! കെഎസ്ആര്‍ടിസിയുടെ ഈ യാത്ര പൊളിക്കും!!
- Lifestyle
വേനലെങ്കിലും മഴയെങ്കിലും തയ്യാറാക്കാം വീട്ടില്‍ മോയ്സ്ചുറൈസര്‍
- Technology
എസ്ബിഐ ഇന്റർനെറ്റ് ബാങ്കിങ് പാസ്വേഡ് റീസെറ്റ് ചെയ്യുന്നതെങ്ങനെ
- Automobiles
വരാനിരിക്കുന്ന Royal Enfield Scram 450 -ൽ പ്രതീക്ഷിക്കുന്ന 5 പ്രധാന ഹൈലൈറ്റുകൾ
ആമീര്‍ ഖാന് മാത്രമല്ല, മണിയന് പിള്ള രാജുവും നഗ്നനായിട്ടുണ്ട്...
തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്ററില്‍ ആമീര്‍ ഖന് നഗ്നനായി നിന്നു എന്ന് പറഞ്ഞ് ഇനിയൊരു പൊല്ലാപ്പ് ഉണ്ടാകാനില്ല. ചിത്രം ലൈംഗിക അതിക്രമത്തിന് പ്രേരിപ്പിക്കുന്നതാണെന്ന് പറഞ്ഞ് കാണ്‍പൂരില്‍ ഒരു അഭിഭാഷകന് ആമീര്‍ ഖാനും ചിത്രത്തിന്റെ നിര്‍മാതാവിനും ചിത്രം പരസ്യപ്പെടുത്തിയ മാധ്യമത്തിനുമെതിരെ കേസ് കൊടുത്തു. സംഭവത്തില്‍ ഏഴാം തിയ്യതി കോടതി വാദം കേള്‍ക്കും.
വിവാദമങ്ങനെ നീളുമ്പോഴാണ് ആമീറിന്റെ ഈ പോസ്റ്റ് കോപ്പിയടിയാണെന്നും പറഞ്ഞ് ഒരു കൂട്ടര് ഇന്‍ര്‍നെറ്റ് ലോകത്തെത്തിയത്. പോര്‍ച്ചുഗീസ് ഗായകനായ ക്യൂമ് ബോബറോസിന്റെ ആല്‍ബത്തിന്റെ പോസ്റ്റര്‍ മോഷ്ടിച്ചതാണ് ആമീറെന്നായിരുന്നു ആരോപണം. ആമീറിന്റേയും ക്യൂമ് ബോബറിന്റെയും പോസ്റ്ററുകള്‍ ചേര്‍ത്ത് വച്ച് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകളും പ്രചരിച്ചും.

എന്നാല്‍ കുറെ മലയാളി കൂട്ടുകാര്‍ അതിലും വലിയ കണ്ടു പിടിത്തങ്ങള്‍ നടത്തിയിരിക്കുകയാണ്. ആമീറൊക്കെ എന്ത്. ഇതിനൊക്കെ മുമ്പ് മണിയന് പിള്ള രാജു ഇതൊക്കെ പയറ്റിത്തെളിഞ്ഞതാണ്. തെളിവായി ഒരു പടവും പോസ്റ്റിനൊപ്പമുണ്ട്. 'ധീം തരികിട തോം' എന്ന മലയാള ചിത്രത്തിലെ ഒരു രംഗമാണ് ആമീറിന്റെ പോസ്റ്ററിനൊപ്പം ചേര്‍ത്തുവച്ച് പ്രചരിപ്പിക്കുന്നത്. ആമീര്‍ നഗ്നനായാല്‍ മാത്രമാണോ പ്രശ്നം. ഇവിടെ മണിയന് പിള്ള രാജുവും ഇതൊക്കെ ചെയ്തിട്ടുണ്ട്.
പി കെ എന്ന ചിത്രത്തിന് വേണ്ടിയാണ് ആമീര്‍ ഖാന് നഗ്നനായത്. റെയില്‍വെ ട്രാക്കില്‍ പൂര്‍ണ നഗ്നനായി നില്ക്കുന്ന ആമീര്‍ ഒരു ടേപ്പ് റെക്കോര്ഡര്ക്കൊണ്ട് നാണം മറിച്ചു നില്‍ക്കുന്നതാണ് പോസ്റ്റര്‍. ആമീറിന്റെ കരീയറില്‍ വലിയൊരു ബ്രേക്ക് നല്കിയ 'ത്രി ഇഡിയറ്റ്സ്' ഒരുക്കിയ രാജ് കുമാര്‍ ഹിരാനിയാണ് പി കെ സംവിധാനം ചെയ്യുന്നത്. അനുഷ്ക ശര്‍മയാണ് ചിത്രത്തിലെ നായിക.