twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആഷിക്കിനെതിരെ ആസൂത്രിത സൈബര്‍ നീക്കം?

    By Lakshmi
    |

    തന്റെ പുതിയ ചിത്രമായ ഇടുക്കി ഗോള്‍ഡിനെ തകര്‍ക്കാന്‍ ചിലര്‍ ആസൂത്രിത നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന് സംവിധായകന്‍ ആഷിക് അബു. യുട്യൂബില്‍ പ്രസിദ്ധീകരിച്ച ചിത്രത്തിന്റെ ട്രെയിലര്‍ ആസൂത്രിതമായി ഫഌഗ് ചെയ്യുകയും യുട്യൂബ് അത് നീക്കം ചെയ്യുകയും ചെയ്തുവെന്നും ആഷിക് ആരോപിച്ചു. ട്രെയിലറില്‍ പുകവലി, മദ്യപാന രംഗങ്ങള്‍ അമിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വീഡിയോ ഫഌഗ് ചെയ്തത്. ഉചിതമല്ലാത്ത ഉള്ളടക്കമുണ്ടെന്ന് നിശ്ചിത എണ്ണത്തില്‍ക്കൂടുതല്‍ ആളുകള്‍ ഫഌഗ് ചെയ്താല്‍ യുട്യൂബ് ആ വീഡിയോ നീക്കം ചെയ്യും.

    ഇടുക്കി ഗോള്‍ഡിന്റെ ട്രെയിലറും ഫഌഗ് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് യുട്യൂബ് നീക്കം ചെയ്തു. എന്നാല്‍ പിന്നീട് ചിത്രത്തിന്റെ അണിയറക്കാര്‍ വിശദീകരണം നല്‍കിയതിനെത്തുടര്‍ന്ന് യുട്യൂബ് വീഡിയോ പുനപ്രസിദ്ധീകരിക്കുകയും ചെയ്തു.

    Idukki Gold

    പുകവലി, മദ്യപാന രംഗങ്ങള്‍ മലയാള സിനിമയില്‍ സാധാരണമാണ്. ഇത്തരം ദൃശ്യങ്ങള്‍ വരുമ്പോള്‍ സാധാരണ ചെയ്യാറുളളത് നിയമപ്രകാരമായ മുന്നറിയിപ്പ് നല്‍കലാണ്, അത് ഈ ചിത്രത്തിലും നല്‍കിയിട്ടുണ്ടെന്ന് അണിയറക്കാര്‍ പറയുന്നു. പക്ഷേ ട്രെയിലറില്‍ ഇത്തരം മുന്നറിയിപ്പുകള്‍ ആവശ്യമില്ല. എന്നിട്ടും ഒരുകൂട്ടമാളുകള്‍ ചിത്രത്തിന്റെ പേര് ഒനിനം കഞ്ചാവിന്റെ പേരാണെന്നകാര്യമുള്‍പ്പെടുള്ളവ നിരത്തി വീഡിയോ നീക്കം ചെയ്യിക്കാന്‍ ആസൂത്രിത ശ്രമം നടത്തുകയായിരുന്നുവെന്നാണ് ആഷിക് അബു ഉള്‍പ്പെടെയുള്ള അണിയറക്കാര്‍ പറയുന്നത്.

    ചലച്ചിത്രരംഗത്തുതന്നെയുള്ള ചിലരാണ് ഇതിന് പിന്നിലെന്ന സൂചനയാണ് അണിയറക്കാര്‍ നല്‍കുന്നത്. തന്റെ രണ്ടാമത്തെ ചിത്രം മുതല്‍ മാര്‍ക്കറ്റിങ്ങിന്റെ സൈബര്‍ സാധ്യതകള്‍ വളരെ നന്നായി ഉപയോഗപ്പെടുത്തുന്ന സംവിധായകനാണ് ആഷിക് അബു. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിന് പിന്നാലെ ആഷിക്കിനെതിരെ സൈബര്‍ ലോകത്ത് പലനീക്കങ്ങളും നടന്നിരുന്നു. ഇതും അതിന്റെ ഭാഗം തന്നെയാണെന്നാണ് അണിയറക്കാര്‍ ആരോപിക്കുന്നത്.

    English summary
    Director Ashiq Abu alleged that a tem of people targeting him and his new film Idukki Gold on cyber world.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X