രാജീവ് പിള്ളയുടെ പോയിന്റ് ബ്ലാങ്ക് പൂര്‍ത്തിയായി

രാജീവ് പിള്ളയെന്ന യുവതാരത്തിന്റെ കരിയറിലെ മികച്ചൊരു കഥാപാത്രമായിരിക്കും പോയിന്റ് ബ്ലാങ്കിലേതെന്ന് സംവിധായകന്‍ പറയുന്നു. രാജീവിന്റെ മറ്റൊരു മുഖം മലയാള സിനിമാ ലോകം കാണാന്‍ പോവുകയാണ്. റൊമാന്റിക് ത്രില്ലറായ ചിത്രത്തില്‍ രാജീവ് ഒരു മാനസികരോഗിയായിട്ടാണ് അഭിനയിക്കുന്നത്- രാജേഷ് പറയുന്നു.
പല്ലുഡോക്ടറായിരുന്ന രാജീവ് പിള്ള വളരെ യാദൃശ്ചികമായിട്ടാണ് മോഡിലിങ് രംഗത്തേയ്ക്കും പിന്നീട് അഭിനയരംഗത്തേയ്ക്കുമെത്തിപ്പെട്ടത്. മുംബൈയിലെ പ്രശസ്തമായ ലാക്‌മെ ഫാഷന്‍ വീക്ക് ഉള്‍പ്പെടെയുള്ള പ്രമുഖ ഫാഷന്‍ ഷോകളില്‍ ചുവടുവച്ചിട്ടുള്ള രീജീവ് പിള്ള നേരത്തേ അന്‍വര്‍, സിറ്റി ഓഫ് ഗോഡ് എന്നീ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സിറ്റി ഓഫ് ഗോഡിലെ കഥാപാത്രം രാജീവിന് ഏറെ പ്രശംസകള്‍ നേടിക്കൊടുത്തിരുന്നു.
rajeev pillai rajesh amanakara point blank model shooting dubbing രാജീവ് പിള്ള രാജേഷ് അമനക്കര പോയിന്റ് ബ്ലാങ്ക് മോഡല്‍ ഷൂട്ടിങ് ഡബ്ബിങ്


Click it and Unblock the Notifications