»   » റീറിലീസുകളില്‍ 'ഇക്കയേയും ഏട്ടനേയും' മറികടന്ന് തമിഴകത്തിന്റെ സൂപ്പര്‍ താരം, അതും കേരളത്തില്‍!!!

റീറിലീസുകളില്‍ 'ഇക്കയേയും ഏട്ടനേയും' മറികടന്ന് തമിഴകത്തിന്റെ സൂപ്പര്‍ താരം, അതും കേരളത്തില്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രങ്ങള്‍ തിയറ്ററുകൡ വീണ്ടും പ്രദര്‍ശനത്തിനെത്തുന്നത് പുതിയ കാര്യമല്ല. മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളും ഇതര ഭാഷാ താരങ്ങളുടെ ചിത്രങ്ങളും ഇത്തരത്തില്‍ റീറിലീസ് ചെയ്യാറുണ്ട്. രജനികാന്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ബാഷ കഴിഞ്ഞ ദിവസം ഡിജിറ്റല്‍ രൂപത്തില്‍ തിയറ്ററിലെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. 

പല ചിത്രങ്ങളും റീറിലീസ് ചെയ്യാറുണ്ടെങ്കിലും ഏറ്റവും അധികം തവണ റിലീസ് ചെയ്യുക എന്നത് അപൂര്‍വ്വ ബഹുമതിയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ സൂപ്പര്‍ താരങ്ങളെ പിന്തള്ളി തമിഴകത്തിന്റെ ഇളയ ദളപതി റെക്കോര്‍ഡിട്ടിരിക്കുകയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തവണ റീറിലീസ് ചെയ്ത മലയാള ചിത്രം നരസിംഹമാണ് എന്നാല്‍ റീറിലീസ് ചെയ്ത ചിത്രം വിജയ് നായകനായ പോക്കിരിയാണ്.

നരസിംഹത്തിന്റെ റെക്കോര്‍ഡ്

ഏറ്റവും അധികം റീറിലീസ് ചെയ്ത മലയാള ചിത്രം നരസിംഹമാണ്. പത്തോളം തവണ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. സ്ഫടികം, കിംഗ്, ബിഗ് ബി, തുടങ്ങി എണ്ണം പറഞ്ഞ ചിത്രങ്ങള്‍ കേരളത്തിലെ തിയറ്ററുകളില്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തിച്ചിട്ടുണ്ട്.

പോക്കിരി

ഇളയദളപതി വിജയ്‌യുടെ കരിയറില്‍ വലിയ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു പോക്കിരി. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം തിയറ്ററലെത്തിയ വിജയ് ചിത്രം തമിഴ്‌നാട്ടിലെന്നപോലെ കേരളത്തിലും വന്‍വിജയമായി. കേരളത്തില്‍ ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രമായിരുന്നു പോക്കിരി.

വിജയ് ആരാധകര്‍

കേരളത്തില്‍ ഏറ്റവും അധികം ആരാധകരുള്ള അന്യഭാഷാ നായകനാണ് വിജയ്. അതു തന്നെയാണ് മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും നേടാനാകാത്ത റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കാന്‍ വിജയ്ക്ക് സാധിക്കുന്നതും.

70ല്‍ അധികം റിലീസ്

70ല്‍ അധികം തവണ കേരളത്തില്‍ കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനത്തിയാണ് പോക്കിരി ഈ നേട്ടം കരസ്തമാക്കിയത്. ഫാന്‍സ് ഷോ റിലീസും സെക്കന്‍ഡ് റിലീസുകളും ഇക്കൂട്ടത്തില്‍ ഉള്‍പെടും. തമീന്‍സ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഷിബു തമീന്‍സായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിച്ചത്.

ഏറ്റവും അധികം കളക്ഷന്‍

കേരളത്തില്‍ ഏറ്റവും അധികം കളക്ഷന്‍ നേടിയ വിജയ് ചിത്രമാണ് പോക്കരി. ഏറ്റവും കൂടുതല്‍ ദിവസം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച ചിത്രവും ഇതായിരുന്നു. തിരുവനന്തപുരം, പാലക്കാട് ജില്ലകളിലെ തിയറ്ററുകളില്‍ 100ല്‍ അധികം ദിവസം ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

പോക്കിരിയുടെ റീമേക്ക്

മഹേഷ് ബാബുവിനെ നായകനാക്കി തെലുങ്ക് ആക്ഷന്‍ ത്രില്ലര്‍ സംവിധായകന്‍ പുരി ജഗന്നാഥ് ഒരുക്കിയ പോക്കിരിയുടെ തമിഴ് റീമേക്കായിരുന്നു വിജയ് നായകനായ പോക്കിരി. നൃത്ത സംവിധായകനും നടനുമായി ശ്രദ്ധിക്കപ്പെട്ട പ്രഭുദേവയായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

സല്‍മാനിലൂടെ ഹിന്ദിയിലേക്ക്

ഒരു ഗ്യാങ്‌സ്റ്റര്‍ ചിത്രത്തെ പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച പോക്കിരിക്ക് എല്ലാ ഭാഷകളിലും മികച്ച പ്രതികരണം ലഭിച്ചു. ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യപ്പെട്ടപ്പോള്‍ നായകനായത് സല്‍മാന്‍ ഖാനായിരുന്നു. വാണ്ടഡ് എന്ന പേരില്‍ ഹിന്ദിയിലും ഹിറ്റായി.

ബോളിവുഡ് റീറിലീസുകള്‍

തമിഴ് ചിത്രം മാത്രമല്ല ബോളിവുഡ് ചിത്രം വരെ കേരളത്തില്‍ റീറിലീസ് ചെയ്തിട്ടുണ്ട്. ഹൃത്വിക് റോഷന്‍ ചിത്രം കോയി മില്‍ഗയ, കഹോന പ്യാര് ഹെ, ഷാരുഖ് ചിത്രം കുച്ച് കുച്ച് ഹോതാ ഹേ, അമിതാഭ് ബച്ചന്‍ ചിത്രം ഷോലെ തുടങ്ങിയ ചിത്രങ്ങളും റീറിലീസിനെത്തി കേരളത്തില്‍ റെക്കോര്‍ഡിട്ട ചിത്രങ്ങളാണ്.

റീറിലീസിലും 100

റിലീസിനെത്തി തിയറ്റര്‍ വിട്ട ചിത്രം വീണ്ടും റിലീസ് ചെയ്ത് നൂറ് ദിവസം വിജയകരമായി പ്രദര്‍ശിപ്പിച്ച ചരിത്രവും കേരളത്തിലുണ്ടായിട്ടുണ്ട്. ആ നേട്ടം പക്ഷെ ഒരു മലയാള ചിത്രത്തിനോ തെന്നിന്ത്യന്‍ ചിത്രത്തിനോ ആയിരുന്നില്ല എന്നതാണ് ശ്രദ്ധേയം. ബോളിവുഡ് ചിത്രം ഷോലെയായിരുന്നു ആ നേട്ടം സ്വന്തമാക്കിയത്.

English summary
Pokkiri got record that the most re-released movie in Kerala. It has re-released almost 70 times including second release and fans show release. Pokkiri is the most collected Vijay movie in Kerala.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam