»   » ഇളയദളപതിക്ക് പിറന്നാള്‍ സണ്ണി വെയ്‌ന്റെ പിറന്നാള്‍ സമ്മാനം!!! ഇത് പോക്കിരി സൈമണ്‍ സ്റ്റൈല്‍...

ഇളയദളപതിക്ക് പിറന്നാള്‍ സണ്ണി വെയ്‌ന്റെ പിറന്നാള്‍ സമ്മാനം!!! ഇത് പോക്കിരി സൈമണ്‍ സ്റ്റൈല്‍...

By: Karthi
Subscribe to Filmibeat Malayalam

തമിഴകത്തിന്റെ സ്വന്തം ഇളയദളപതിയുടെ 43ാം പിറന്നാളാണ് ജൂണ്‍ 22ന്. തമിഴകത്ത് മാത്രമല്ല കേരളത്തിലും ഒട്ടേറെ ആരാധകരുള്ള താരമാണ് വിജയ്. പോക്കിരി എന്ന ചിത്രത്തിലൂടെയാണ് വിജയ്ക്ക് കേരളത്തില്‍ ഇത്രയധികം ആരാധകരെ ലഭിക്കുന്നത്. 2007ല്‍ പുറത്തിറങ്ങിയ ചിത്രം നൂറിലധികം ദിവസം കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയും ഇക്കാലയളവില്‍ 70ഓളം റീറിലീസുകള്‍ നടത്തുകയും ചെയ്ത ചിത്രമാണ്. ഇതിനോടകം ഇളയദളപതിക്ക് സിനിമരംഗത്തുള്ളവരും പുറത്തുള്ളവരുമായി നിരവധിപ്പേരാണ് ഇതിനകം ആശംസയുമായി എത്തിയത്. 

Sunny wayne

എന്നാല്‍ എല്ലാവരുടേയും  ആശംസകളില്‍ നിന്ന് വ്യത്യസ്തമായ ആശംസയാണ് കേരളത്തില്‍ നിന്ന് ഇളയദളപതിക്ക് ലഭിച്ചത്. സണ്ണി വെയ്‌നും സംഘവുമായിരുന്നു ഈ ആശംസയ്ക്ക് പിന്നില്‍. വിജയ്‌യുടെ കടുത്ത ആരാധകനായ പോക്കിരി സൈമണ്‍ എന്ന കഥപാത്രമായി സണ്ണി വെയ്ന്‍ എത്തുന്ന പോക്കിരി സൈമണ്‍ എന്ന ചിത്രത്തിന്റെ ടീസറാണ് ഇളയദളപതിയുടെ പിറന്നാള്‍ ദിനത്തില്‍ സണ്ണിയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. സണ്ണി വെയ്‌നൊപ്പം അപ്പാനി രവി ശരത് കുമാറും ഗ്രിഗറിയും ടീസറിലുണ്ട്. 

Pokkiri Simon

ഇളയദളപതിക്ക് ആശംസ അര്‍പ്പിക്കുന്ന ടീസര്‍ പുറത്തിറക്കി 13 മണിക്കൂറിനുള്ളില്‍ രണ്ടര ലക്ഷത്തോളം ആളുകള്‍ ടീസര്‍ കണ്ടുകഴിഞ്ഞു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്. പൃഥ്വിരാജ് നായകനായി എത്തിയ ഡാര്‍വിന്റെ പരിണാമത്തിന് ശേഷം ജിജോ ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണ് പോക്കരി സൈമണ്‍. കെ അമ്പാടി തിരക്കഥ രചിക്കുന്ന ചിത്രം കൃഷ്ണന്‍ സേതുകുമാറാണ്  നിര്‍മിക്കുന്നത്. പ്രയാഗ മാര്‍ട്ടിന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ നെടുമുടി വേണു, ജാനകി, ബിറ്റോ ഡേവിഡ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ടീസര്‍ കാണാം...

English summary
The first official teaser of Sunny Wayne starrer Pokkiri Simon was released last day. The interesting teaser has the lead characters of the movie, wishing their favourite star Thalapathy Vijay, in style.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam