»   » ആസിഫ് അലിയെ പൊലീസ് ചീത്തവിളിച്ചു; തടഞ്ഞു

ആസിഫ് അലിയെ പൊലീസ് ചീത്തവിളിച്ചു; തടഞ്ഞു

Posted By:
Subscribe to Filmibeat Malayalam
Asif Ali
നടന്‍ ആസിഫ് അലിയെയും ഡ്രൈവറെയും പൊലീസ് അസഭ്യം പറഞ്ഞതായി റിപ്പോര്‍ട്ട്. മന്ത്രി പികെ ജയലക്ഷ്മിയുടെ വാഹനത്തെ ലൈറ്റിട്ട കാറില്‍ പിന്തുടര്‍ന്നുവെന്ന് ആരോപിച്ചാണത്രേ ആസിഫിനെ പൊലസ് അസഭ്യം പറഞ്ഞത്. തിങ്കളാഴ്ച ഉച്ചയോടെ രാമനാട്ടുകരയ്ക്കടുത്തുവച്ചായിരുന്നു സംഭവം.

ജയലക്ഷ്മിയുടെ വാഹനത്തിന് പുറകിലായിരുന്നുവത്രേ ആസിഫിന്റെ ബിഎംഡബ്ല്യൂ കാര്‍ ഓടിക്കൊണ്ടിരുന്നത്. കാറിന്റെ ഫോഗ് ലാമ്പ് കത്തിച്ചതോടെ മന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസുകാരില്‍ സംശയമുണ്ടായി. അകമ്പടി പൊലീസ് ഹൈവേ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് ഹൈവേ പൊലീസ് ആസിഫിന്റെ വണ്ടി തടഞ്ഞു, ഡ്രൈവറെ പൊലീസുകാര്‍ അസഭ്യം പറഞ്ഞത് കേട്ട് ആസിഫും പറത്തിറങ്ങി.

ഫോഗ് ലാമ്പ് പകലും കത്തിക്കിടക്കുമെന്ന് പറഞ്ഞിട്ടൊന്നും പൊലീസ് കേള്‍ക്കാന്‍ തയ്യറായില്ലെന്നും ആസിഫിനെയും അസഭ്യം പറഞ്ഞുവെന്നുമാണ് ആരോപണം. മുക്കാല്‍ മണിക്കൂറോളം താരത്തിന്റെ കാര്‍ തടഞ്ഞുവെയ്ക്കുകയും ചെയ്തുവത്രേ. അവസാനം തിരൂരങ്ങാടി സിഐ ഓഫീസിലേയ്ക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.

സിഐ ഓഫീസില്‍ ചെന്ന് ആസിഫും ഡ്രൈവറും കാര്യം പറഞ്ഞപ്പോഴാണ് പൊലീസിന്റെ തെറ്റിദ്ധാരണ മാറിയത്. മന്ത്രി പരാതിപ്പെടാത്തതിനാല്‍ ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല. ആളുകളോട് പൊലീസുകാര്‍ കുറച്ചുകൂടി മാന്യമായ ഭാഷയില്‍ സംസാരിക്കണമെന്ന് സിഐയോട് അഭ്യര്‍ത്ഥിച്ചശേഷമാണ് ആസിഫ് തിരൂര്‍ വിട്ടത്.

English summary
Highway Patroling team abused actor Asif Ali after stopped his vehicle
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam