»   » പോസ്റ്ററില്‍ ദാവൂദ് ഇബ്രാഹിം,ഡികമ്പനിക്കെതിരെ കേസ്

പോസ്റ്ററില്‍ ദാവൂദ് ഇബ്രാഹിം,ഡികമ്പനിക്കെതിരെ കേസ്

Posted By:
Subscribe to Filmibeat Malayalam

ഇടുക്കി ഗോള്‍ഡിനു പിന്നാലെ ഡികമ്പനിയെയും പോസ്റ്റര്‍ ചതിച്ചു? ആഷിഖ് അബു സംവിധാനം ചെയ്ത ഇടുക്കി ഗോള്‍ഡിന് വിനയായത് ശിവനെ കൊണ്ട് കഞ്ചാവ് വലിപ്പിച്ചതാണെങ്കില്‍ ഡി കമ്പനിക്ക് പറ്റിയത് ആധോലോക നായകന്റെ ചിത്രം ഉള്‍പ്പെടുത്തിയതാണ്.

ചിത്രത്തിന്റെ പോസ്റ്ററില്‍ ദാവൂദ് ഇബ്രാഹിമിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയതിനെതിരെ തിരുവനനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയ ദാവൂദിന്റെ ചിത്രം എത്രയും പെട്ടന്ന് നീക്കം ചെയ്യാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു കഴിഞ്ഞു.

D Company

മുംബൈ കേന്ദ്രീകരിച്ച് ദാവൂദ് ഡികമ്പനി എന്ന ഒരു തീവ്രവാദ സംഘടനയ്ക്ക് രൂപം നല്‍കിയിരുന്നു. ഈ പേരിന്റെ അടിസ്ഥാനത്തിലാവാം പോസ്റ്ററില്‍ ദാവൂദിന്റെ ചിത്രവും ഉള്‍പ്പെടുത്തിയത്. മൂന്ന് സംവിധായകര്‍ ചേര്‍ന്ന് ഒരുക്കുന്ന മൂന്ന് ചിത്രങ്ങളാണ് ഡി കമ്പനി എന്ന പേരില്‍ പുറത്തിറങ്ങുന്നത്.

വ്യത്യസ്ത സാഹചര്യങ്ങളില്‍ നടക്കുന്ന കഥ പറയുന്ന മൂന്ന് ആക്ഷന്‍ ത്രില്ലറുകള്‍. എം പദ്മകുമാറിന്റെ ഒരു ബോളീവിയന്‍ ഡയറി 1995, ദീപന്‍ സംവിധാനം ചെയ്യുന്ന ഗ്യാങ്‌സ് ഓഫ് വടക്കും നാഥന്‍, വിനോദ് വിജയന്റെ ദിയ എന്നിവയാണ് ആ മൂന്ന് ചിത്രങ്ങള്‍

English summary
Terrorist leader Dawood Ibrahim's photo; Police took case against the poster of new film D Company.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam