»   » ആക്രമിയ്ക്കപ്പെട്ട നടിയ്ക്ക് വേണ്ടി വാദിച്ച റിമയും ഒടുവില്‍ കുടുങ്ങുന്നു, നടിക്കും രക്ഷിക്കാനായില്ല

ആക്രമിയ്ക്കപ്പെട്ട നടിയ്ക്ക് വേണ്ടി വാദിച്ച റിമയും ഒടുവില്‍ കുടുങ്ങുന്നു, നടിക്കും രക്ഷിക്കാനായില്ല

Posted By: Rohini
Subscribe to Filmibeat Malayalam

ആക്രമിയ്ക്കപ്പെട്ട നടിയുടെ പേര് പരമാര്‍ശിച്ച അജു വര്‍ഗ്ഗീസിനും റിമ കല്ലിങ്കലിനും എതിരെ ഹൈക്കോടതി. ഇരയ്ക്ക് പരാതി ഇല്ലെങ്കിലും കുറ്റം ഇല്ലാതാവുന്നില്ല എന്ന പരമാര്‍ശം പൊലീസിനെ വെട്ടിലാക്കുന്നു.

റിമ കല്ലിങ്കല്‍ നീഗ്രോ ആയോ? ചിത്രം കണ്ടാല്‍ ആരും ഒന്ന് അതിശയിക്കും!!!

അജു വര്‍ഗ്ഗീസിനും റിമയ്ക്കും അനുകൂലമായി ആക്രമിയ്ക്കപ്പെട്ട നടി മൊഴി നല്‍കിയിരുന്നു. ഇരുവര്‍ക്കുമെതിരെ പരാതി ഇല്ല എന്ന് പറഞ്ഞ് നടി രക്ഷിക്കാന്‍ ശ്രമിച്ചിട്ടും റിമയ്ക്കും അജുവിനും രക്ഷയില്ല.

ഫേസ്ബുക്കിലൂടെ

ദിലീപിനെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടപ്പോഴാണ് അജു വര്‍ഗ്ഗീസ് ഇരയുടെ പേര് പരമാര്‍ശിച്ചത്. ആക്രമിയ്ക്കപ്പെട്ട നടിയ്ക്ക് വേണ്ടി സംസാരിച്ച റിമ കല്ലിങ്കലും ഫേസ്ബുക്കില്‍ ഇരയുടെ പേര് പരമാര്‍ശിച്ചു.

പരാതി പോയി

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പേരില്‍ പൊതു പ്രവര്‍ത്തകരാണ് അജുവിനും റിമ കല്ലിങ്കലിനും എതിരെ രംഗത്ത് എത്തിയത്. ആലുവ സ്വദേശി അബ്ദുള്ള സയാനിയാണ് റിമക്കെതിരെ രണ്ടാഴ്ച്ച മുന്‍പ് പരാതി നല്‍കിയത്. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് അജുവിനെതിരെ പരാതി നല്‍കിയത്.

പൊലീസ് കേസെടുത്തില്ല

തന്റെ സമ്മതത്തോടെയാണ് റിമ ഫേസ്ബുക്കില്‍ പേര് വെളിപ്പെടുത്തിയതെന്ന് ആക്രമിക്കപ്പെട്ട നടി പറഞ്ഞു. ബിനാനി പുരം എസ്‌ഐയ്ക്ക് ഇമെയിലൂടെ അയച്ച സന്ദേശത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആക്രമിക്കപ്പെട്ട ഇര തന്നെ വെളിപ്പെടുത്തിയ സ്ഥിതിയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്യുന്നില്ലെന്നും പോലീസ് അറിയിച്ചു.

അജു കത്ത് കൊടുത്തു

നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ നടന്‍ അജു വര്‍ഗ്ഗീസിനെതിരെ കളമശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അജു വര്‍ഗീസ് ഹൈ കോടതിയില്‍ ഹര്‍ജി നല്‍കി.

നടി പിന്തുണച്ചു

അജുവിനെയും ആക്രമിയ്ക്കപ്പെട്ട നടി പിന്തുണച്ചു. എഫ്‌ഐആര്‍ റദ്ദാക്കുന്നതില്‍ വിരോധമില്ലെന്ന് കാണിച്ചു പീഡനത്തിന് ഇരയായ നടിയുടെ സത്യവാങ്മൂലത്തിനൊപ്പമാണ് അജു ഹൈക്കോടതിയില്‍ ഹര്‍ജ്ജി നല്‍കിയത്. അജു വര്‍ഗീസും താനും സുഹൃത്തുക്കളാണ് ദുരുദ്ദേശപരമായിട്ടല്ല പരാമര്‍ശം അപകര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കില്ല. അതുകൊണ്ട് എഫ്‌ഐആര്‍ റദ്ദാക്കുന്നതില്‍ വിരോധവുമില്ലെന്ന് നടി സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

ഈ ഹര്‍ജിയില്‍ വിധി

ഈ കേസ് പരിഗണിക്കവെയാണ് ഇരയ്ക്ക് പരാതി ഇല്ലെങ്കിലും കുറ്റം ഇല്ലാതാവില്ല എന്ന ഹൈക്കോടതി പരമാര്‍ശം. പൊലീസ് അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ആക്രമിക്കപ്പെട്ട നടിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതു കൊണ്ടുമാത്രം കേസ് ഇല്ലാതാകില്ലെന്നും വ്യക്തമാക്കി.

എതിര്‍ത്തവരും പിന്തുണച്ചവരും

നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ പരസ്യമായി പിന്തുണച്ച നടനാണ് അജു വര്‍ഗ്ഗീസ്. എന്നിട്ടും ഇരയായ നടി അജുവിനെ രക്ഷിക്കാന്‍ ശ്രമിച്ചു. അതേ സമയം തുടക്കം മുതല്‍ ഇരയായ നടിയ്ക്ക് നീതി ലഭിയ്ക്കാന്‍ കൂടെ നില്‍ക്കുന്ന നടിയാണ് റിമ കല്ലിങ്കല്‍. ഒടുവില്‍ റിമയും പെട്ടു

English summary
Police in crisis after HC observation in case against Aju Varghese

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam