»   » സാന്ദ്ര തോമസിനെ വിജയ് ബാബു മര്‍ദ്ദിച്ചതിന് തെളിവുണ്ട്, വിജയ് ബാബു ഒളിവിലാണെന്ന് പൊലീസ്

സാന്ദ്ര തോമസിനെ വിജയ് ബാബു മര്‍ദ്ദിച്ചതിന് തെളിവുണ്ട്, വിജയ് ബാബു ഒളിവിലാണെന്ന് പൊലീസ്

By: Rohini
Subscribe to Filmibeat Malayalam

ഫ്രൈഡെ ഫിലിം ഹൗസ് ഉടമകള്‍ തമ്മിലുള്ള പ്രശ്‌നം കൂടുതല്‍ വഷളാകുന്നു. വിഷയത്തില്‍ മൊഴികളെല്ലാം വിജയ് ബാബുവിന് എതിരാണ്. നടന്‍ ഒളിവിലാണെന്നാണ് പൊലീസില്‍ നിന്ന് ലഭിയ്ക്കുന്ന വിവരം.

വിജയ് ബാബു-സാന്ദ്ര തോമസ് തര്‍ക്കം, ഫ്രൈഡേ ഫിലിം ഹൗസിന്റെ ഭാവി എന്താകും?

നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസിന് ബിസിനസ് പങ്കാളിയായ വിജയ് ബാബുവില്‍ നിന്ന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഡോക്ടര്‍മാരില്‍ നിന്നും ഓഫീസ് ജീവനക്കാരില്‍ നിന്നും മൊഴിയെടുത്തു.

സാന്ദ്രയുടെ പരാതി

തന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡെ ഫിലിം ഹൗസിന്റെ പങ്കാളിത്തത്തില്‍ നിന്ന് ഒഴിയണം എന്ന ആവശ്യവുമായി സാന്ദ്ര തോമസ് പൊറ്റക്കുഴിയുള്ള ഓഫീസില്‍ വിജയ് ബാബുവിനെ ചെന്നു കണ്ടു. ഭര്‍ത്താവ് വില്‍സണൊപ്പം ഓഫീസിലെത്തിയ തന്നെ അദ്ദേഹത്തിന് മുന്നില്‍ വച്ച് വിജയ് ബാബു മര്‍ദ്ദിച്ചു എന്നാണ് സാന്ദ്ര തോമസിന്റെ പരാതി.

ഡോക്ടര്‍ പറയുന്നു

സാന്ദ്ര തോമസിന്റെ പരാതി ശരിവയ്ക്കുന്നതാണ് സാന്ദ്രയെ ചികിത്സിച്ച കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടറുടെ മൊഴി. സാന്ദ്രയ്ക്ക് മര്‍ദ്ദനമേറ്റ പാടുകളുണ്ട് എന്ന് ഡോക്ടര്‍ മൊഴി നല്‍കി.

ജീവനക്കാരുടെ മൊഴി

ഓഫീസ് ജീവനക്കാരില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. ഓഫീസില്‍ നിന്ന് ബഹളം കേട്ടു എന്നും വാതില്‍ പൂട്ടിയിരുന്നതിനാല്‍ മര്‍ദ്ദിച്ചോ എന്നറിയില്ല എന്നുമാണ് ജീവനക്കാര്‍ മൊഴി നല്‍കിയത്.

വിജയ് ഒളിവില്‍

സംഭവത്തില്‍ വിജയ് ബാബുവിനെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം വിജയ് ബാബുവിന്റെ ഫോണ്‍ സ്വിച്ച് ഓഫാണ്. പനമ്പള്ളി നഗറിലുള്ള വീട്ടില്‍ ചെന്നെങ്കിലും വിജയ് അവിടെ ഇല്ല എന്ന വിവരമാണ് ലഭിച്ചത് എന്ന് പൊലീസ് പറഞ്ഞു.

വിജയ് ബാബുവിനെതിരെയുള്ള കേസ്

ജനുവരി മൂന്നിനാണ് വിജയ് ബാബു തന്നെ മര്‍ദ്ദിച്ചു എന്ന് കാണിച്ച് സാന്ദ്ര തോമസ് എളമക്കര പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, മാനഹാനി വരുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് വിജയ് ബാബുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത്.

English summary
Police took statement from doctor who treats Sandra Thomas
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam