»   » പോളണ്ടുകാരുടെ സിനിമാ പ്രേമത്തെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം, ഇത് ലെവല്‍ വേറെയാ

പോളണ്ടുകാരുടെ സിനിമാ പ്രേമത്തെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം, ഇത് ലെവല്‍ വേറെയാ

Posted By: Nihara
Subscribe to Filmibeat Malayalam

പോളണ്ടിനെക്കുറിച്ച് എന്തു കാര്യം പറയുമ്പോഴും മലയാളി ആദ്യം ഓര്‍ക്കുന്നൊരു സംഭാഷണമുണ്ട്. സന്ദേശത്തിലെ ശ്രീനിവാസന്റെ ഡയലോഗ്, പോളണ്ടിനെക്കുറിച്ച് മിണ്ടരുത്. എന്നാല്‍ പോളണ്ടും പുലിമുരുകനും വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്.

പോളണ്ടുകാരനായ ബാര്‍ടോസ് ഷാര്‍നോട്ട പുലിമുരുകന്‍ കാണാനായി സഞ്ചരിച്ചത് 400 കിലോമീറ്റര്‍ ദൂരം. മലയാള സിനിമ കാണാനുള്ള ഒരവസരവും ഇദ്ദേഹം പാഴാക്കാറില്ല. വല്ലപ്പോഴുമാണ് പോളണ്ടില്‍ മലയാള സിനിമ പ്രദര്‍ശിപ്പിക്കുന്നത്.

പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്

ഭിന്നശേഷിക്കാരനായ ബാര്‍ട്ടോസ് ഷാര്‍ടോസ് മലയാള സിനിമയുടെ ആരാധകനാണ്. യൂറോപ്പില്‍ ഇറങ്ങുന്ന മലയാള സിനിമയുടെ ഡിവിഡികള്‍ വാങ്ങും. സബ്‌ടൈറ്റിലിന്റെ സഹായത്തോടെയാണ് ചിത്രത്തെക്കുറിച്ച് മനസ്സിലാക്കുന്നത്.

എന്റെ ഐഡിയയായിപ്പോയി നിന്റെ ഐഡിയ ആയിരുന്നേല്‍ കൊന്നേനെ

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായി മലയാളികള്‍ മനം മറഞ്ഞ് ചിരിച്ച സീനുകള്‍ കണ്ട് പോളണ്ടുകാരും ചിരിച്ചു. മലയാള സിനിമയെക്കുറിച്ച് കൃത്യമായ അവബോധമുള്ള ഷാര്‍നോട്ട പോളണ്ടിലെ യാഗിലോനിയന്‍ സര്‍വകലാശാലയില്‍ മലയാള സിനിമയെക്കുറിച്ച് ക്ലാസെടുത്തു. സബ്‌ടൈറ്റില്‍ ഉള്ള സിനിമകളും പ്രദര്‍ശിപ്പിച്ചു.

ഇനി എവിടെ പോയാല്‍ മലയാള സിനിമ കാണാന്‍ പറ്റും

മലയാള സിനിമ ഇഷ്ടപ്പെട്ട പോളണ്ടിലെ വിദ്യാര്‍ത്ഥികള്‍ ഷാര്‍നോട്ടയോട് ചോദിച്ചത് ഇതാണ്. ഇനി എവിടെ പോയാലാണ് മലയാള സിനിമ കാണാന്‍ കഴിയുന്നതെന്ന്. സിനിമ ആസ്വദിക്കാന്‍ ഭാഷ, രൂപം, ദേശം ഇതൊന്നും ഒരു തടസ്സമല്ലെന്ന കാര്യം ഊട്ടിയുറപ്പിക്കുന്ന സംഭവമാണിത്.

മോഹന്‍ലാലിനെ കാണാനായി ഇന്ത്യയിലെത്തി

മോഹന്‍ലാലിനെ കാണുക എന്ന ലക്ഷ്യത്തോടെയാണ് ബാര്‍ടോസ് ഷാനോട്ട 2015 ല്‍ ഇന്ത്യയിലെത്തിയത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വെച്ച് സൂപ്പര്‍ സ്റ്റാറിനെ കാണുകയും ചെയ്ത്. ആരാധനയ്ക്കുമപ്പുറത്ത് മോഹന്‍ലാലിന്റെ അഭിനയ പ്രതിഭയെയാണ് ഷാര്‍നോട്ട ഇഷ്ടപ്പെടുന്നത്.

English summary
Films have no boundary limit. Everybody can watch and enjoy, there were no barrier. Malayalam film Pulimurugan made good reviews in Polland.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam