»   » ഉത്തരം കിട്ടാതെ കലാഭവന്‍മണിയുടെ മരണം: നുണപരിശോധനാഫലത്തില്‍ അസ്വാഭാവികതയില്ല

ഉത്തരം കിട്ടാതെ കലാഭവന്‍മണിയുടെ മരണം: നുണപരിശോധനാഫലത്തില്‍ അസ്വാഭാവികതയില്ല

Posted By: Pratheeksha
Subscribe to Filmibeat Malayalam

മലയാളികളുടെ പ്രിയനടന്‍ കലാഭവന്‍ മണിയുടെ മരണത്തിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. നടന്റെ മരണവുമായി ബന്ധപ്പെട്ട് ഒടുവില്‍ നടത്തിയ നുണ പരിശോധനഫലം പുറത്തു വന്നു. അതില്‍ അസ്വാഭാവികതയില്ലെന്നാണ് സൂചന.

മണിയുടെ മാനേജര്‍, ഡ്രൈവര്‍,സുഹൃത്തുക്കള്‍ ,ജീവനക്കാരടക്കം ആറുപേരെയാണ് നുണപരിശോധനയ്ക്ക് വിധേയമാക്കിയത്. മരണ സമയത്ത് ചാലക്കുടിയിലെ പാഡി റിസോര്‍ട്ടില്‍ ഉണ്ടായിരുന്നവരാണിവര്‍. പോലീസിന് ഇവര്‍ നേരത്ത നല്‍കിയിരിക്കുന്ന മൊഴി തന്നെയാണ് നുണപരിശോധനയിലും നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

kalabhavanmani-

അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ പോലീസിന് അന്വേഷണത്തിന് പുതിയ വഴികള്‍ തേടേണ്ടിവരും. മണിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് സഹോദരന്‍ രാമകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് പോലീസിന്റെ അന്വേഷണം. തിരുവനന്തപുരം ഫോറന്‍സിക് ലാബിലായിരുന്നു പരിശോധന.

English summary
polygraph test report on kalabhavan Mani's death

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam