twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്കയുടെ ചേച്ചിയുടെ റോളാണ്, അന്ന് അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല: പൊന്നമ്മ ബാബു

    By Midhun Raj
    |

    സഹനടിയായുളള വേഷങ്ങളിലൂടെ മലയാളത്തില്‍ തിളങ്ങിയ താരമാണ് നടി പൊന്നമ്മ ബാബു. സീരിയസ് റോളുകള്‍ക്കൊപ്പം ഹാസ്യവേഷങ്ങളും ചെയ്ത് നടി പ്രേക്ഷക പ്രശംസ നേടി. നാടക രംഗത്തുനിന്നാണ് പൊന്നമ്മ ബാബു സിനിമയില്‍ എത്തിയത്. അമ്മയായും ചേച്ചിയായും നെഗറ്റീവ് ഷേഡുളള മറ്റു കഥാപാത്രങ്ങളും നടിയുടെ കരിയറില്‍ പുറത്തിറങ്ങി. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പടെയുളള സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ പ്രധാന്യമുളള റോളുകള്‍ പൊന്നമ്മ ബാബു ചെയ്തു.

    നടി അന്വേഷി ജെയിന്‌റെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

    ലോഹിതദാസ് സംവിധാനം ചെയ്ത ഉദ്യാനപാലകന്‍ എന്ന മമ്മൂട്ടി ചിത്രത്തിലേക്ക് എങ്ങനെ അവസരം ലഭിച്ചു എന്ന് പറയുകയാണ് പൊന്നമ്മ ബാബു. ടോക്‌സ് ലെറ്റ് മീ ടോക്ക് എന്ന യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി സംസാരിച്ചത്. 'കളിവീട് എന്ന സിനിമ കഴിഞ്ഞാണ് ലോഹിതദാസ് സാര്‍ ഷൊര്‍ണ്ണൂര്‍ ഗസ്റ്റ് ഹൗസിലുണ്ട്, പോയി കാണണമെന്ന്' സിബി മലയില്‍ സാര്‍ എന്നോട് പറയുന്നത്. 'സല്ലാപം നൂറാം ദിവസമായ സമയത്ത് മമ്മൂക്കയുടെ ചേച്ചി ആയിട്ട് അഭിനയിക്കാന്‍ ഒരാള് വേണം എന്ന് ലോഹി സാര്‍ സിബി സാറിനോട് പറഞ്ഞു.

    ആരെങ്കിലും പുതിയ ആളുകള്‍ ഉണ്ടെങ്കില്‍

    'അങ്ങനെ സിബി സാറാണ് പൊന്നമ്മ ബാബു എന്ന ഒരാളുണ്ട്, ലോഹി വിളിച്ച് കാണ് എന്ന് പറഞ്ഞത്. ലോഹി സാര്‍ എന്നോട് ഷൊര്‍ണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ വരാന്‍ പറഞ്ഞു. അവിടെ എത്തിയ ശേഷം ലോഹി സാര്‍ എന്റെ കണ്ണിലോട്ട് കുറെ നേരം നോക്കി നിന്നു. അപ്പോ എന്റെ മുടി ഒകെ അന്ന് വെട്ടി വേറെ സ്‌റ്റൈലായിട്ട് കിടക്കുവാണ്'. 'അങ്ങനെ സാറ് കുറെ എന്നെ നോക്കി, പിന്നെ പറഞ്ഞു 'ഞങ്ങളുടെ ഒകെ കണ്ണില്‍ നിന്ന് മറഞ്ഞ് ഇത്രയും കാലം എവിടെ ആയിരുന്നു എന്ന്'.

    നമുക്ക് ഒരു വേഷം ചെയ്തുകളയാം അല്ലെ

    'നമുക്ക് ഒരു വേഷം ചെയ്തുകളയാം അല്ലെ' എന്ന് എന്നോട് ലോഹി സാറ് പറഞ്ഞു. പിന്നെ ഡയലോഗ് ഒകെ നന്നായി പറയുമല്ലോ എന്നും ചോദിച്ചു'. 'ആ പറയാം സാറെ എന്ന് മറുപടി കൊടുത്തു'. 'നാടകം അല്ലെ അപ്പോ മോശമാവില്ല നമുക്ക് അറിയാം. പക്ഷേ കഥാപാത്രത്തിന്റെ ഭാഷ വളളുവനാടന്‍ ശൈലിയാ, കോട്ടയം അല്ല', ലോഹി സാറ് പറഞ്ഞു. കുഴപ്പമില്ല സാറെ ഞാനത് പറയാം എന്ന് ഞാന്‍ പറഞ്ഞു, പൊന്നമ്മ ബാബു പറയുന്നു.

    ഭാഷ പ്രശ്നമില്ലെന്ന് ലോഹി സാറിനോട്

    'ഭാഷ പ്രശ്നമില്ലെന്ന് ലോഹി സാറിനോട് പറഞ്ഞെങ്കിലും എന്റെ മനസില്‍ ആകെ ഒരു തേങ്ങലായി. കാരണം ഞാന്‍ തനി പാലാ കോട്ടയം കാരിയാ. എനിക്ക് ആ ഭാഷയാണ് വരാറുളളത്', നടി ഓര്‍ക്കുന്നു. അങ്ങനെ 'വസ്ത്രങ്ങളുടെ അളവ് കൊടുത്തിട്ട് പോവാന്‍' ലോഹി സാറ് പറഞ്ഞു. 'അന്ന് എന്താ എന്‌റെ വേഷമെന്ന് ഞാന്‍ ചോദിച്ചു'. 'മമ്മൂട്ടിയുടെ ചേച്ചിയാണെന്ന് 'ലോഹി സാറ് പറഞ്ഞു.

    അന്ന് അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാന്‍

    അന്ന് അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല എന്ന് പൊന്നമ്മ ബാബു പറയുന്നു. 'ഇന്നും അതോര്‍ക്കുമ്പോള്‍ എനിക്ക് രോമാഞ്ചം വരും. മമ്മൂക്കയെ അതുവരെ നേരില്‍ കണ്ടിട്ടില്ല. സ്‌ക്രിനീലാണ് കണ്ടത്. മമ്മൂക്കയെയും ലാലേട്ടനെയും ഇഷ്ടമാണ്. മമ്മൂക്കയുടെ ചേച്ചി എന്നത് സ്വപ്‌നത്തിലാണോ നേരാണോ എന്ന് ആലോചിരിക്കുവാണ്. കുറെ ദിവസം ഇക്കാര്യങ്ങള്‍ ഓര്‍ത്ത് ഉറക്കം വന്നില്ല. പിന്നെ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ചു. ഉദ്യാനപാലകന്‍ എന്ന സിനിമ എനിക്ക് ബ്രേക്ക് നല്‍കി. മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ച സിനിമകളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടു', നടി പറഞ്ഞു.

    English summary
    Ponnamma Babu About Her Working Experience With Lohithadas And Mammootty In Udhyanapalakan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X