For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സേതുലക്ഷ്മിയുടെ മകന് വൃക്ക നൽകാൻ കഴിയില്ല!! കാരണം ആ അസുഖങ്ങൾ... വേദനയോടെ പൊന്നമ്മ ബാബു

  |

  കഴിഞ്ഞ രണ്ടാഴ്ച മുൻപ് മകനെ സഹായിക്കണമെന്ന് ആപേക്ഷിച്ച് ജനങ്ങളുടെ മുന്നിൽ നിറ കണ്ണുകളോടെ നിന്ന ആ അമ്മയെ അത്ര വേഗം മറക്കാൻ കഴിയില്ല. അത് നമ്മളെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള ആളാണെങ്കിൽ ആ കരച്ചിൽ നമ്മുടെ ഉള്ളിൽ വലിയ വിങ്ങലായി നിലനിൽക്കും. സിനിമ സീരിയൽ താരം നടി സേതുലക്ഷ്മി അമ്മയായിരുന്നു രണ്ട് വൃക്കകളും തകരാറിലായ മകന്റെ ചികിത്സയ്ക്ക് വേണ്ടിയുളള സഹായത്തിനായി പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. ഫേസ്ബുക്കിലൂടെയായിരുന്നു സഹായം അഭ്യർഥിച്ച് താരം എത്തിയത്. ഇതിനു പിന്നാലെ സാഹായ വഗ്ദാനംവും താരങ്ങളും ജനങ്ങളും രംഗത്തെത്തിയിരുന്നു.

  പ്രിയപ്പെട്ട 'പെരുന്തച്ചന്' വിട!! സംവിധായകൻ അജയൻ അന്തരിച്ചു, അന്ത്യം സ്വകാര്യ ആശുപത്രിയിൽ

  കിഷോറിന് വൃക്ക നൽകാൻ തയ്യാറായി നടി പൊന്നമ്മ ബാബു രംഗത്തെത്തിയിരുന്നു. ഇത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഡോക്ടറേയും കണ്ടിരുന്നു. എന്നാൽ പൊന്നമ്മ ബാബുവിന് കിഷോറിന് വൃക്ക നൽകാൻ സാധിക്കില്ല. പൊന്നമ്മ ബാബു തന്നെയാണ് ഈ വിവരം അറിയിച്ചത്. മനോരമ ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  തരംഗമായി ആ മാസ് ഡയലോഗ്!! ലാലേട്ടനോടൊപ്പം ടീസറിൽ തിളങ്ങി സംവിധായകൻ ഫാസിലും..

  ഡോക്ടറിന്റെ നിർദ്ദേശം

  ഡോക്ടറിന്റെ നിർദ്ദേശം

  വൃക്ക നൽകാൻ തയ്യാറായ പൊന്നമ്മബാബുവിന്റെ മനസ്സിനെ അഭിനന്ദിച്ച് സിനിമ മേഖലയ്ക്ക് അകത്തും പുറത്തുമുളളവർ രംഗത്തെത്തിയിരുന്നു. എന്നാൽ ഷുഗറും കൊളസ്ട്രോളും ഉളളതിനാൽ വൃക്കദാനം ചെയ്യാൻ പറ്റില്ലെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ടത്രേ. അതേസമയം മറ്റൊരു ചെറുപ്പക്കാരൻ കിഷോറിന് വൃക്ക ദാനചെയ്യാൻ മനസ്സ് കാണിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഒരു ചെക്ക്അപ്പ് കഴിഞ്ഞു. ഇനി രണ്ടെണ്ണമുണ്ട്. ഇതുവരെ കുഴപ്പമില്ല.തിരുവനന്തപുരത്ത് വെച്ചാകും ശസ്ത്രക്രിയ. സാമ്പത്തികമായും അല്ലാതേയും എല്ലാ സഹായസഹകരണവും നൽകി കൂടെയുണ്ടാകുമെന്നും ഇവർ പറഞ്ഞു.

   മകൾക്ക് ക്യാൻസർ

  മകൾക്ക് ക്യാൻസർ

  സേതുലക്ഷ്മി ചേച്ചിയുമായി വർഷങ്ങളുടെ പരിചയമുണ്ട്. മകൾക്കൊപ്പം താൻ നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. സേതുലക്ഷ്മി ചേച്ചിയുടെ മൂത്ത മകൾക്ക് ക്യാൻസാറായിരുന്നു. ഇവർ മരിച്ചു പോയി. ഇനി ആകെയുള്ള ആശ്രയം ഈ മകനാണ്.എല്ലാം ഓർത്തപ്പോൾ സഹിച്ചില്ല. വിളിച്ച് കിഡ്നി നൽകാൻ തയ്യാറാണെന്ന് പറഞ്ഞത്.

   പ്രശംസ്തിയ്ക്ക് വേണ്ടിയല്ല

  പ്രശംസ്തിയ്ക്ക് വേണ്ടിയല്ല

  പ്രശസ്തിയ്ക്ക് വേണ്ടിയല്ല താൻ ഇത് ചെയ്തത്. ചേച്ചിയോടെ വളരെ രഹസ്യമായി പറഞ്ഞ കാര്യമാണ്. അല്ലാതെ വാർത്താ സമ്മേളനമോ മറ്റോ നടത്തി ആളുകളെ അറിയിച്ചതല്ല. ചേച്ചി ആരോടെ പറഞ്ഞതാണ് വിവരം പരസ്യമായത്. തനിയ്ക്കെതിരെ ഉയരുന്ന പ്രചരണങ്ങളിൽ ഒരു തരത്തിലുളള വിഷമവുമില്ല. കുറച്ച് പേർ വിളിച്ച് ചോദിച്ചിരുന്നു. അതിനെയെല്ലാം പോസിറ്റീവ് ആയാണ് കാണുന്നത്. ഞാനെന്താണു പറഞ്ഞത്, എന്താണു ചെയ്യാൻ ഉദ്ദേശിച്ചത് എന്ന് എനിക്കും ദൈവത്തിനും സേതുലക്ഷ്മി ചേച്ചിക്കും അറിയാമെന്നു പൊന്നമ്മ ബാബു പറഞ്ഞു.

  സേതു ചേച്ചിയുടെ വീഡിയോ

  സേതു ചേച്ചിയുടെ വീഡിയോ

  ഗതികേട് കൊണ്ടാണ് സേതു ലക്ഷ്മി ചേച്ചി ക്യാമറയ്ക്ക് മുന്നിൽ വന്ന് മകന് വേണ്ടി അപേക്ഷിക്കേണ്ടി വന്നത്. ഇപ്പോഴും അതിനെ കുറിച്ച് പറയമ്പോൾ തനിയ്ക്ക് സങ്കടം വരും. എന്നാൽ താൻ പറയുന്നത് ചിലർക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. എന്നാൽ മറ്റു ചിലർ മനസ്സിലാക്കുന്നുണ്ട്. അങ്ങനെ പറയാനുള്ള മനസ്സ് കാണിച്ചല്ലോ എന്ന്. തനിയ്ക്ക് അത്രമാത്രം മതിയെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.

  English summary
  ponnamma babu cannot give kidney
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X