For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കിഷോറിനെ കാണാന്‍ പൊന്നമ്മ ബാബു ഓടിയെത്തി! അഭിമാനത്തോടെ വിളിക്കാം പൊന്നമ്മയെന്ന് സോഷ്യല്‍ മീഡിയ!

  |

  മറ്റുള്ളവരെ ചിരിപ്പിക്കാന്‍ മാത്രമല്ല അവരുടെ കണ്ണീരൊപ്പാനും തനിക്ക് കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് പൊന്നമ്മ ബാബു. ഹാസ്യ കഥാപാത്രമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന താരം പേരിനെ അന്വര്‍ത്ഥമാക്കുന്ന തീരുമാനവുമായാണ് എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കോമഡി സ്റ്റാര്‍സ് ഉള്‍പ്പടെയുള്ള പരിപാടികളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ച കിഷോറിന്റെ അസുഖത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത് അമ്മയായ സേതുലക്ഷ്മിയാണ്. സ്വഭാവികത നിറഞ്ഞ അഭിനയവുമായി മുന്നേറുന്ന സേതുലക്ഷ്മി മലയാളികള്‍ക്ക് സുപരിചിതയാണ്. വൃക്കരോഗമാണ് മകനെന്നും ചികിത്സയ്ക്കായി ഭാരിച്ച തുക വേണമെന്നും തങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുമായിരുന്നു സേതുലക്ഷ്മി വിവരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ഫേസ്ബുക്ക് ലൈവ് വൈറലായത്. അതിന് പിന്നാലെയാണ് താരകടുംബത്തെ സഹായിക്കാനായി നിരവധി പേര്‍ മുന്നിട്ടിറങ്ങിയതും.

  പൊന്നമ്മ ചേച്ചിയുടെ നല്ല മനസ്സൊക്കെ സ്ത്രീപക്ഷക്കാര്‍ കണ്ടോ ആവോ? ഒളിയമ്പുമായി താരം! കാണൂ!

  മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് തുടങ്ങി നിരവധി പേരാണ് സിനിമാലോകത്തുനിന്നും താരത്തെ ആശ്വസിപ്പിക്കാനും സഹായിക്കാനുമായി എത്തിയത്. അതിനിടയിലാണ് സേതുലക്ഷ്മിയെ സഹായിക്കാന്‍ തയ്യാറാണെന്നും തന്റെ വൃക്ക കിഷോറിന് പകുത്ത് നല്‍കാന്‍ തയ്യാറാണെന്നും വ്യക്തമാക്കി പൊന്നമ്മ ബാബു എത്തിയത്. താരത്തിന്റെ നല്ല മനസ്സിനെ അഭിനന്ദിച്ച് സിനിമാപ്രേമികളും സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിരുന്നു. താരത്തിന്റെ നല്ല മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നായിരുന്നു പലരും പറഞ്ഞത്. കിഷോറിനെയും സേതുലക്ഷ്മിയേയും കാണാനായി ആശുപത്രിയിലേക്ക് പോയ താരം ലേറ്റസ്റ്റ് വിവരം പങ്കുവെച്ചിട്ടുണ്ട്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  വിജയങ്ങളാണ് അവരെ പ്രബലരാക്കിയത്! തിരുവനന്തപുരം ലോബിയൊന്നും ഇപ്പോഴില്ല! വെളിപ്പെടുത്തലുമായി ബൈജു!

  കിഷോറിനെ കണ്ടു

  കിഷോറിനെ കണ്ടു

  കിഷോറിനെയും സേതുലക്ഷ്മിയേയും സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ പൊന്നമ്മ ബാബു പങ്കുവെച്ചിരുന്നു. എല്ലാവരും ഇവരെ സഹായിക്കണമെന്നും ഈ ലോകത്തുനിന്നും നേടിയതൊന്നും നമ്മള്‍ കൊണ്ടുപോവുന്നില്ലെന്നും നല്ല കാര്യങ്ങള്‍ ചെയ്യാനായി ശ്രമിക്കണമെന്നും താരം പറയുന്നു. ഒരു ജീവനും കുടുംബവുമാണ് നിങ്ങളുടെ നല്ല പ്രവര്‍ത്തിയിലൂടെ രക്ഷപ്പെടുന്നത്. സേതുലക്ഷ്മിയെ സഹായിക്കാനുള്ള അക്കൗണ്ട് നമ്പറും താരം പങ്കുവെച്ചിട്ടുണ്ട്. തങ്ങളാല്‍ കഴിയാവുന്നത് ചെയ്യുമെന്നാണ് ആരാധകര്‍ താരത്തിന് ഉറപ്പ് നല്‍കിയിട്ടുള്ളത്.

  ചേച്ചിക്കൊപ്പമുള്ള ഫോട്ടോ

  ചേച്ചിക്കൊപ്പമുള്ള ഫോട്ടോ

  നാടകരംഗത്തുള്ളപ്പോള്‍ മുതലേ തനിക്ക് സേതുലക്ഷ്മി ചേച്ചിയെ അറിയാമെന്നും ആ കരച്ചില്‍ കണ്ടപ്പോള്‍ സഹായിക്കാനായില്ലെന്നും നേരത്തെ പൊന്നമ്മ ബാബു പറഞ്ഞിരുന്നു. എങ്ങനെ അവരെ സഹായിക്കാമെന്നായിരുന്നു ആലോചിച്ചത്. തന്റെ വൃക്ക ദാനം ചെയ്യാന്‍ തയ്യാറാണെന്ന് അറിയിച്ചതിന് പിന്നാലെ തന്നെ ഡോക്ടര്‍മാരെ കാണുന്നതിനെക്കുറിച്ചും താരം പറഞ്ഞിരുന്നു. വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനോ പ്രശസ്തിക്കോ വേണ്ടിയല്ല ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും താരം പറഞ്ഞിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെ കരഞ്ഞ സേതുലക്ഷ്മിയുടെ ചിരിച്ച മുഖം ഇപ്പോഴാണ് കാണുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

  ഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യുക

  ഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യുക

  ജീവിതത്തില്‍ എപ്പോഴും നല്ല കാര്യങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കണമെന്നും അത് ആരെയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കേണ്ടതില്ലെന്നും പൊന്നമ്മ ബാബു പറയുന്നു. ആളുകള്‍ ഒരിക്കലും നമ്മളില്‍ സന്തുഷ്ടരാവുകയില്ല. ഒരു നന്ദി വാക്ക് പോലും ആരില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. ഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യുക, അങ്ങനെയാവുമ്പോല്‍ വിജയം നമ്മളെ തേടിയെത്തുമെന്നും താരം കുറിച്ചിട്ടുണ്ട്.

  അഭിമാനത്തോടെ പറയും

  അഭിമാനത്തോടെ പറയും

  പൊന്നമ്മച്ചേച്ചി, നിങ്ങളെന്റെ സുഹൃത്താണെന്ന് ഞാൻ അഭിമാനത്തോടെ പറയും.... ചേച്ചിയോടൊത്ത്‌ പ്രവർത്തിക്കാൻ സാധിച്ചതാണ് , സിനിമ എനിക്കു നൽകിയ സൗഭാഗ്യമെന്ന് ഞാനിന്ന് കരുതുന്നു. പേരുപോലെ തന്നെ ഈ നാടിന്റെ പൊന്നമ്മയായിരിക്കും ചേച്ചി എന്നും .... ഒത്തിരി ഒത്തിരി ഇഷ്ടം, താരത്തെ അഭിന്ദിച്ച് സോഹന്‍ സീനുലാല്‍ കുറിച്ച കുറിപ്പാണിത്.

  പേരില്‍ മാത്രമല്ല

  പേരില്‍ മാത്രമല്ല

  പേരില്‍ മാത്രമല്ല പ്രവര്‍ത്തിയിലും താന്‍ പൊന്നാണെന്ന് തെളിയിച്ച പൊന്നമ്മ ബാബുവിനെ അഭിനന്ദിച്ച് സംവിധായകനായ എംഎ നിഷാദും രംഗത്തെത്തിയിട്ടുണ്ട്. സമീപകാല സംഭവങ്ങള്‍ക്കിടയില്‍ ഇത്തരത്തിലുള്ള സല്‍പ്രവര്‍ത്തികളെ കാണാതെ പോവരുതെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. വിവാദങ്ങള്‍ക്കായി കാത്തിരിക്കുന്നവര്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടോ ആവോയെന്ന സംശയം ഉന്നയിച്ച് ഹരീഷ് പേരടിയും രംഗത്തെത്തിയിരുന്നു.

  പൊന്നമ്മ ബാബുവിന്റെ പോസ്റ്റ് കാണാം

  പൊന്നമ്മ ബാബുവിന്റെ കുറിപ്പ്.

  എംഎ നിഷാദ് കുറിച്ചത്

  എംഎ നിഷാദിന്‍രെ പോസ്റ്റ് കാണാം

  സോഹന്‍ സീനുലാലിന്റെ പോസ്റ്റ്

  സോഹന്‍ സീനുലാലിന്റെ പോസ്റ്റ്

  English summary
  Ponnamma Babu meets Sethulakshmi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X