»   » പെരുച്ചാഴിയില്‍ അമേരിക്കന്‍ ഇന്ത്യന്‍ താരം

പെരുച്ചാഴിയില്‍ അമേരിക്കന്‍ ഇന്ത്യന്‍ താരം

Posted By:
Subscribe to Filmibeat Malayalam

അരുണ്‍ വൈദ്യനാഥന്‍ ഒരുക്കുന്ന പെരുച്ചാഴിയെന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് അമേരിക്കന്‍ ഇന്ത്യന്‍ താരം പൂജ കുമാര്‍. കമല്‍ ഹസന്റെ വിശ്വരൂപമെന്ന ചിത്രം കണ്ടവര്‍ക്ക് പൂജയുടെ മുഖം ഓര്‍മ്മവരാതിരിക്കില്ല, വിശ്വരൂപത്തില്‍ കമലിന്റെ ഭാര്യയായി അഭിനയിച്ചത് പൂജ കുമാറായിരുന്നു.

പൂജ അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ആളാണ്. അതുപോലെതന്നെയുള്ള ഒരു കഥാപാത്രത്തെയാണ് അവര്‍ പെരുച്ചാഴിയില്‍ അവതരിപ്പിക്കുന്നത്- ചിത്രവുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നു.

Pooja Kumar

അമേരിക്കക്കാരിയായ പൂജ മിസ് ഇന്ത്യ യുഎസ്എ പട്ടം ചൂടിയവ്യക്തിയാണ്. വിജെ, വാര്‍ത്താഅവതാരക എന്നീ നിലകളിലെല്ലാം പ്രശസ്തയായ പൂജ ഇതിന് മുമ്പ് കാതല്‍ റോജാവേ, അഞ്ജാന അഞ്ജാനി, നൈറ്റ് ഓഫ് ഹെന്ന ഫഌവേഴ്‌സ്, ഹൈഡിങ് ദിവ്യ, ബോളിവുഡ് ബീറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം അഭിനയിച്ചിട്ടുണ്ട്.

പൂജയെക്കൂടാതെ അജു വര്‍ഗ്ഗീസ്, ബാബൂരാജ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആക്ഷേപഹാസ്യ ശൈലിയില്‍ ഒരുക്കുന്ന ചിത്രം ഏതാണ്ട് മുഴുവനായും അമേരിക്കയിലായിരിക്കും ചിത്രീകരിക്കുക.

പഴയകാല മോഹന്‍ലാല്‍ ചിത്രങ്ങളിലെ ഹിറ്റ് പാട്ടുകളില്‍ ചിലത് ചിത്രത്തില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലെ പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം...., എന്നാഗാനവും തേന്‍മാവിന്‍ കൊമ്പത്തിലെ കറുത്ത പെണ്ണേ എന്ന ഗാനവുമാണ് പെരുച്ചാഴിയ്ക്കുവേണ്ടി ഉപയോഗിക്കുന്നത്.

ഈ ഗാനങ്ങള്‍ എത്തരത്തിലാണ് ചിത്രത്തിന്റെ ഭാഗമാകുന്നതെന്ന കാര്യം ചിത്രം പുറത്തിറങ്ങിക്കഴിഞ്ഞ് മാത്രമേ പ്രേക്ഷകര്‍ക്ക് അറിയാന്‍ കഴിയൂയെന്ന് അരുണ്‍ വൈദ്യനാഥന്‍ പരയുന്നു.

English summary
Actress Pooja Kumar of Viswaroopam fame will be making her Mollywood debut opposite Mohanlal through the satiric comedy Peruchazhi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam