»   » പരസ്പര സമ്മതത്തോടയൊണ് വേര്‍പിരിഞ്ഞത്, വിവാഹനമോചനത്തെക്കുറിച്ച് പൂജ പറയുന്നു !!

പരസ്പര സമ്മതത്തോടയൊണ് വേര്‍പിരിഞ്ഞത്, വിവാഹനമോചനത്തെക്കുറിച്ച് പൂജ പറയുന്നു !!

Posted By: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമാതാരവും മോഡലുമായ പൂജ രാമചന്ദ്രനും ഭര്‍ത്താവായ ക്രെയിഗും തമ്മില്‍ ബന്ധം പിരിഞ്ഞത് വാര്‍ത്തയായിരുന്നു. എന്നാല്‍ വിവാഹമോചനത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളൊന്നും പൂജ വെളിപ്പെടുത്തിയിരുന്നില്ല. വിവാഹ മോചനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടപ്പോഴാണ് താരത്തിന് യാഥാര്‍ത്ഥയവുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞത്.ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

പരസ്പര സമ്മതത്തോടെയാണ് തങ്ങള്‍ വേര്‍ പിരിഞ്ഞത്. തീരുമാനമെടുക്കുന്നതിനായി താന്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയിരുന്നൊരു സമയം കൂടിയായിരുന്നു അതെന്ന് പൂജ പറയുന്നു. അത്തരത്തിലൊരു അവസ്ഥ തനിക്കുണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും പൂജ പറഞ്ഞു.

Pooja Ramachandran

പരസ്പര സമ്മതത്തോടെയാണ് പൂജയും ഭര്‍ത്താവും വേര്‍ പിരിഞ്ഞത്. ജീവിതത്തില്‍ ഒരുമിച്ചുള്ള യാത്ര ബുദ്ധിമുട്ടായി തോന്നിയപ്പോഴാണ് അത്തരത്തിലൊരു തീരുമാനത്തില്‍ തങ്ങള്‍ എത്തിപ്പെട്ടത്. ഇത്തരമൊരവസ്ഥ വരുമെന്ന് ഒരക്കലും കരുതിയിരുന്നില്ലെന്നും പൂജ പറയുന്നു.

Pooja Ramachandran

ജീവിതത്തില്‍ നടന്ന കാര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഏറെ സമയമെടുത്തുവെന്നും പൂജ രാമചന്ദ്രന്‍. എന്നാല്‍ വിവാഹ മോചനത്തിന്റെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് പറയാന്‍ താരം തയ്യാറായില്ല. വിവാഹ മോചനത്തെക്കുറിച്ച് പറഞ്ഞ് നെഗറ്റീവ് പബ്ലിസിറ്റി നേടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ജീവിതത്തില്‍ വളരെയധികം വിഷമിച്ചിരുന്ന സമയത്ത് പിന്തുണയുമായി വീട്ടുകാരും സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നുവെന്നും പൂജ പറഞ്ഞു.

English summary
After her divorce, it took almost a year for former VJ and actress Pooja Ramachandran, to accept the manner in which her relationship with former VJ Craig came to an end.Talking to us for the first time post her divorce, she tells us, "We divorced by mutual consent. It was one of the most difficult decisions that I have ever taken in my life.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam