»   » തമിഴ് സിനിമ പിടിച്ചടക്കാന്‍ പൂജ ഗാന്ധി

തമിഴ് സിനിമ പിടിച്ചടക്കാന്‍ പൂജ ഗാന്ധി

Posted By:
Subscribe to Filmibeat Malayalam
Pooja Gandhi
ചെന്നൈ: കന്നട ചലച്ചിത്രലോകത്ത് തന്റെ സാന്നിദ്ധ്യമറിയിച്ചതിനു ശേഷം നടി പൂജാ ഗാന്ധി തമിഴിലേക്ക് എത്തുന്നു. ഇതിനു മുന്‍പ് തമിഴ് സിനിമകളില്‍ ഗ്ളാമര്‍ വേഷങ്ങളില്‍ അഭിനയിച്ച പൂജ ഇത്തവണ എത്തുന്നത് തന്റെ ശക്തമായ സാന്നിദ്ധ്യം അറിയിക്കുന്നതിന് വേണ്ടിയാണ്.

കന്നടത്തില്‍ വിജയിച്ച ദണ്ഡു പാല്യ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായ കരിമേടുവിലാണ് പൂജ അഭിനയിക്കുന്നത്. ദണ്ഡുപാല്യ കന്നടത്തില്‍ വന്‍ വിജയമായിരുന്നു. അതിനുശേഷം ചിത്രം തെലുങ്കിലേക്ക് മൊഴി മാറ്റി പ്രദര്‍ശിപ്പിച്ചപ്പോള്‍ ആന്ധ്രയിലും നൂറ് ദിവസം പ്രദര്‍ശിപ്പിച്ചു. തമിഴിലും ചിത്രം വന്‍ വിജയമായിരിക്കുമെന്ന് പൂജ പറഞ്ഞു. രാമ നാരായണനാണ് ചിത്രം നിര്‍മ്മിച്ചത്. കൊലപാതകങ്ങളുടേയും മറ്റും കഥയാണ് ചിത്രം പറഞ്ഞത്.

കോകി, തിരുവണ്ണാമെലൈ എന്നീ തമിഴ് സിനിമകളിലാണ് പൂജ ഇതിന് മുന്പ് അഭിനയിച്ചത്. ഇതിലെല്ലാം തന്നെ ഗ്ളാമര്‍ വേഷത്തിലാണ് ഇവര്‍ അഭിനയിച്ചത്. എന്നാല്‍ കരിമേടുവില്‍ ഗ്ളാമര്‍ പ്രദര്‍ശനം ഉണ്ടാവില്ലെന്ന് താരം പറഞ്ഞു. ചിത്രത്തില്‍ അഭിനയിക്കുന്നതിനെ പലരും എതിര്‍ത്തതായും നായിക പറഞ്ഞു.

എന്നാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത് മൂലം എന്ത് നഷ്ടം ഉണ്ടായാലും അത് സഹിയ്ക്കാന്‍ താന്‍ തയ്യാറാണെന്നും പൂജ പറഞ്ഞു.ചിത്രത്തില്‍ മികച്ച വേഷമാണ് തനിക്ക് ലഭിച്ചതെന്നും. ചലച്ചിത്രജീവിതത്തിലെ തന്നെ വഴിത്തിരിവാണ് ചിത്രമെന്നും പൂജ പറഞ്ഞു.

English summary
After making a name for herself in Sanadalwood, actress Pooja Gandhi is back in KTown with Karimedu

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam